"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെ്റ് മേരീസ് എയുപിഎസ് മാലക്കല്ല് എന്ന താൾ [[സെന്റ് മേരീസ് എയുപിഎസ് മാ...)
(വ്യത്യാസം ഇല്ല)

22:34, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
വിലാസം
മാലക്കല്ല്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-04-2020Vijayanrajapuram




ചരിത്രം

മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍, വിസിറ്റേഷന്‍ സന്യാസിനികളായ സി. ബര്‍ക്കുമാന്‍സ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്ക്കൂളായി 1 മുതല്‍ 5 വരെ ക്ളാസ്സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എല്‍ പി സ്ക്കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1948 ല്‍ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോള്‍ ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകന്‍. പിന്നീട് പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാന്‍ എന്നിവര്‍ അദ്ധ്യാപകരായി. 1961 ല്‍ കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്‍മാസത്തില്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 2012 ല്‍, യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍‌‌റ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് ഉപജില്ലയിലേയും കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേയും ഏറ്റവും വലിയ ഈ up സ്ക്കൂള്‍ കലാ-കായിക, ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകളില്‍ നിരവധി തവണ ചാബ്യന്‍മാരായിട്ടുണ്ട്.2002-03 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

                                                                                                                                                                                                         == ഭൗതികസൗകര്യങ്ങള്‍ == 

മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

പ്രസസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ


വഴികാട്ടി