"എ യു പി എസ് ദ്വാരക/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

REPORT
(' ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(REPORT)
 
വരി 1: വരി 1:
  ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ദിനാചരണങ്ങള്‍  ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.
  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
      ദ്വാരക എ. യു . പി. സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു. എല്ലാ അധ്യയന വർഷവും ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് അംഗങ്ങളെയും ക്ലബ്ബ് ഭാരവാഹികളെയും തെരഞ്ഞെടുക്കാറുണ്ട്. വർഷം മുഴുവൻ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു വരുന്നു.
  ദേശീയ അന്തർദ്ദേശീയ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു. കൂടാതെ സ്വാതന്ത്ര്യ ദിനം, ശിശു ദിനം , റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ദിനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
      എല്ലാ വർഷവും സ്കൂൾ തല ശാസ്ത്ര മേള നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ , ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.  
      BRC തലത്തിൽ ഈ വർഷം നടന്ന പ്രാദേശിക ചരിത്ര രചനയിൽ നമ്മുടെ വിദ്യാലയത്തിലെ നിർമ്മൽ മാത്യു കെ.എസ് സമ്മാനാർഹനായി.
    എല്ലാ ദിവസവും രാവിലെ നമ്മുടെ വിദ്യാലയത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ വാർത്താ വായന നടത്താറുണ്ട്. കുട്ടികൾ വാർത്ത ശ്രദ്ധാപൂർവ്വം കേൾക്കുകയും പ്രധാന വാർത്തകൾ കുറിച്ചു വയ്ക്കുകയും ചെയ്യുന്നു. കൂടാതെ 'അറിവിന്റെ വഴിയേ' എന്ന പേരിൽ 10 ചോദ്യങ്ങൾ വീതം ദിവസവും ക്ലാസ്സിൽ നല്കാറുണ്ട്. ഇത് ക്ലാസ്സ് ഗ്രൂപ്പുകളിലും നല്കി വരുന്നു. മാസാവസാനം നടക്കുന്ന ആനുകാലിക വാർത്തകളെ അടിസ്ഥാനമാക്കിയുള്ള ക്വിസിൽ വളരെ താല്പര്യത്തോടെ കുട്ടികൾപങ്കെടുക്കാറുണ്ട്.          ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശം സ്കൂളിൽ നല്കാറുണ്ട്. നോട്ടീസ് ബോർഡിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.
    2021-22 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഭാരവാഹികളായി നിർമ്മൽ മാത്യു കെ.എസ് 7 B, ആൻ സൂസൻ 6 C എന്നിവരെ തെരഞ്ഞെടുത്തു.
    അറിവ് നേടുന്നതിനും കൂടുതൽ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും,പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും,പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനും, അവകാശങ്ങൾ അനുഭവിക്കുന്നതിനോടൊപ്പം കടമകൾ നിർവ്വഹിക്കുകയും ചെയ്യാൻ സാമൂഹ്യശാസ്ത്ര ക്ലബ് കുട്ടികളെ പ്രാപ്തരാക്കുന്നു
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240583" എന്ന താളിൽനിന്ന് ശേഖരിച്ചത്