ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44355 (സംവാദം | സംഭാവനകൾ)
44355 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
[[പ്രമാണം:44355 IT digital painting.jpeg|ലഘുചിത്രം]]
[[പ്രമാണം:44355 IT digital painting.jpeg|ലഘുചിത്രം]]
[[പ്രമാണം:44355 Raihana.jpeg|ലഘുചിത്രം]]
[[പ്രമാണം:44355 Raihana.jpeg|ലഘുചിത്രം]]
[[പ്രമാണം:44355 Ishan.jpeg|ലഘുചിത്രം]]
===ഉപജില്ല..ഐടി മേള 2025 -26===
===ഉപജില്ല..ഐടി മേള 2025 -26===
2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ  ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ.
2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ  ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ.

15:27, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ ദിനം

ബഷീറും കഥാപാത്രങ്ങളും

07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന്  സ്കൂൾ അസംബ്ലി യിൽ  ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെ‍ഡ്‌മിസ്ട്രസ്സ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ പുനസൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ പൂവമ്പഴം എന്ന കൃതിയിലെ ചെറിയ ഒരു ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ കഥകളുടെ സുൽത്താനായ ബഷീറിനെയും കുട്ടികളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു.

ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് "  എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്,  ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു.

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26ന് ആചരിച്ചുവരുന്നു അന്നേദിവസം നമ്മുടെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും റാലിയും നടത്തുകയുണ്ടായി.ആറാം ക്ലാസിലെ ഐശ്വര്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി.നമ്മുടെ സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി മഞ്ജു ടീച്ചർ ലഹരിവിരുദ്ധ സന്ദേശവും നൽകുകയുണ്ടായി വിനീത ടീച്ചറിന്റെ നേതൃത്വത്തിൽ സൂമ്പ പരിശീലനവും നൽകി ലഹരിവിരുദ്ധ ക്യാമ്പയിന്റെ തൽസമയ സംപ്രേഷണം എല്ലാ കുട്ടികൾക്കും ദൃശ്യമാക്കി കൊടുത്തു. ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രീമതി മഞ്ജു ടീച്ചർ നിർവഹിക്കുകയുണ്ടായി ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊടുത്തു പഠനം ആണ് ലഹരി എന്ന് ഊന്നി പറഞ്ഞു ലഹരി വിമുക്ത സമൂഹം വാർത്തെടുക്കണമെന്നും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി. ഓ ആർ സി ട്രെയിനർ ഗായത്രി ദേവി ടീച്ചർ എഡ്യു തിയേറ്ററിൽ വച്ച് ലഹരി വിരുദ്ധ ക്ലാസ് കുട്ടികൾക്കായി എടുക്കുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിന്റെ ദോഷങ്ങളെ കുറിച്ച് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ക്ലാസ്സെടുത്തു ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.

ഉണർവ്വ് 2025

ഉണർവ് പദ്ധതിയുടെ ഭാഗമായി ജൂലൈ മൂന്നിന് ശ്രീ ബാദുഷ എസ് എച്ച് ഒ കാട്ടാക്കട ലഹരി ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. യുപി വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.

ചാന്ദ്രദിനം

2024 25 അധ്യായന വർഷത്തിലെ ചാന്ദ്രദിനം 21 /7/ 2025 തിങ്കളാഴ്ച വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് ബഹുമാനപ്പെട്ട ഹെ‍ഡ്‌മിസ്ട്രസ്സ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ചാന്ദ്രദിനത്തെ കുറിച്ചുള്ള ലഘു വിവരണവും പ്രസംഗവും അവതരിപ്പിച്ചു റോക്കറ്റ്, ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടത്തുകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലുള്ള കുട്ടികൾക്കുള്ള റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി ഉച്ചയ്ക്ക് 12. 45 ന് ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികളെ തിരഞ്ഞെടുത്തു. ചന്ദ്രനിൽ നീലാംസ്ട്രോങ്ങ് ഇറങ്ങുന്ന സുവർണ്ണ നിമിഷവും ചന്ദ്രനിലെ വിശേഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ ചാന്ദ്രദിനം ആചരിച്ചു.

പ്രേംചന്ദ് ജയന്തി

വിശ്വജ്യോതി ഹിന്ദി ക്ലബ് ജൂലൈ 31 ന്പ്രേംചന്ദ് ജയന്തി സംഘടിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം കയ്യെഴുത്ത് മത്സരം എന്നിവ നടത്തി.

ഓ ആർ സി

20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു.

പ്രമാണം:25-26.jpeg

[[1]]

ഉപജില്ല..ഐടി മേള 2025 -26

2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ.