"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
updated school history
(ചെ.) (updated school history)
വരി 1: വരി 1:
'''<big>വിദ്യാലയ ചരിത്രം</big>'''


{{prettyurl|C.M.S High School Kumplampoika}}
കുമ്പളാംപൊയ്ക സി. എസ്. ഐ . സഭയുടെ ആരംഭം - 1907
 
AD 1900 ആണ്ടോടുകൂടി കുഴിക്കാല ആംഗ്ളിക്കൻ സഭാംഗ‌ങ്ങളായിരുന്ന ഏതാനും കർഷക പിതാക്കൻമാർ
 
കൂടുതൽ കൃഷി ഭൂമി തേടി വന മൃഗങ്ങളുടെ വിഹാര രംഗമായിരുന്നു കുമ്പളാംപൊയ്ക വന പ്രദേശത്തു എത്തി ചേർന്നു. പുതുച്ചിറ ഈശോയും മകൻ പിജെ സ്കറിയയും ഈശോയുടെ സഹോരദര പുത്രന്മാർ  ആയ പുതുപ്പറമ്പിൽ ഇട്ടിയവിരാ ചെറിയാൻ, മണ്ണിൽ കോശി ഈശോ എന്നിവർ ആയിരുന്നു ഈ കർഷകർ . ഇവരെ സഹായിക്കാൻ ആയി ചരുവിൽ വർഗീസ് ഓമത്താക്കുഴിപത്രോസ്, മലക്കോട്ടതോമസ് തുടങ്ങിയവരും എത്തിയിരുന്നു. വനം വെട്ടി തെളിച്ചു ഭൂമി പതുപ്പിച്ചെടുത്ത കുടിയേറ്റക്കാർ കുടുംബസമേതം താമസം ആരംഭിച്ചു.
 
'''പ്രൈമറി സ്കൂൾ ആരംഭം'''
 
പ്രൈമറി സ്‌കൂൾ ആരംഭം - 1907
 
വഴിയോ, വാഹന സൗകര്യമോ ഇല്ലാത്ത ഈ കാട്ടുപ്രദേശത്ത് താമസമാക്കിയ കുടിയേറ്റക്കാരെ അലട്ടിയത് രണ്ടു വലിയ പ്രശ്‌നങ്ങൾ ആയിരുന്നു.
 
1. ഞായറാഴ്‌ച ദിനങ്ങൾ ഒരുമിച്ചുകൂടി ദൈവാരാധന നടത്തുവാൻ സൗകര്യമില്ല.
 
2 തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ല.
 
കുഴിക്കാല ഇടവകവികാരി റവ. ണ. ഉമ്മന്റെ സഹായത്താൽ ഇവിടെ രണ്ടു ക്ലാസ്സുള്ള പ്രൈമറിസ്‌കൂൾ ആരംഭി ക്കുന്നതിന് ഗവൺമെൻ്റിൽ നിന്ന് അനുവാദം ലഭ്യമാക്കി എറാട്ട് മേമുറിയിൽ പെരുമാൾ എന്ന വ്യക്തയിൽ നിന്ന ഇവിടെ 22 ദണ്ഡ് വിസ്‌തീർണ്ണമുള്ള സ്ഥലം 28 രൂപ വിലകൊടുത്തു വാങ്ങി. 1907 ലായിരുന്നു ഈ സംഭവം. മണ്ണി ട്ടുറപ്പിച്ച് ചാണകം മെഴുകിയതറയും, മൺചുവരുകളും പു ല്ലുമേഞ്ഞ മേൽകൂരയുമുള്ള പ്രൈമറി സ്‌കൂൾ കെട്ടിടം പണിതു. ഈ കെട്ടിടത്തിൽ ഞായറാഴ്‌ച ആരാധനയ്ക്കും ഒത്തുകൂടുമല്ലോ എന്നുകരുതി മഹായിടവക ബിഷപ്പ് ഗിൽ തിരുമേനിയെ സമീപിക്കുകയും, അങ്ങനെ ആദ്യത്തെ അദ്ധ്യാപകനായും സഭ ശുശ്രൂഷകനായും, കാനം സ്വദേശി പടിക്കാമണ്ണിൽ ഉമ്മനാശാനെ തിരുമേനി നിയമിക്കുകയും ചെയ്തു.
 
അന്നുമുതൽ ഞായറാഴ്‌ച ആരാധന സ്‌കൂൾ കെട്ടിടത്തിൽ ആരംഭിച്ചു. 1957 ൽ സെൻ്റ് ആൻഡ്രൂസ് സി.എ
 
സ്.ഐ. പള്ളി സ്ഥാപിതമാകും വരെ 50 വർഷക്കാലം സ്‌കൂൾ കെട്ടിടം ഞായറാഴ്‌ച ആരാധനയ്ക്ക് ഉപയോഗിച്ചു. 1921 ൽ മൂന്നാം ക്ലാസ്സും 1922 ൽ നാലാം ക്ലാസ്സും തുടങ്ങുവാൻ ഗവൺമെൻ്റ് അനുമതി നൽകി. മേൽക്കൂര ഓലമേ ഞ്ഞു. കെട്ടിടത്തിനെ ചുമരുകൾ കല്ലുകെട്ടി ബവപ്പെടുത്തി ഉതിമൂട് മട്ടക്കൽ എം. രെ. ടൈറ്റസ് സാറിനെ ഹെഡിമാ സ്റ്ററായി നിയമിച്ചു.
 
1927 ൽ അഞ്ചാം ക്ലാസ്സും 1928 ൽ ആറാം ക്ലാസ്സും 1929 ൽ ഏഴാം ക്ലാസ്സും തുടങ്ങുവാൻ അനുമതി ലഭിച്ചു. മിഡിൽ സ്‌കൂൾ ആയിത്തീർന്ന വിദ്യാലയത്തിന് ക്ലാസ്സുകൾ നടത്തുവാൻ നിർമ്മിച്ചതാണ് പഴയ ഈസ്റഅറേൺ ഹാ4ൾ കെട്ടിടം. ഈ കെട്ടിടം ജീർണ്ണാവസ്ഥയിൽ ആയതിനാൽ റവ. ജോർജ്ജ് തെറിയാൻ അച്ചൻ വികാരിയായിരുന്ന 2002 ൽ കെട്ടിടം പൊളിച്ചുകളഞ്ഞിട്ട് അവിടെ ഭാവിയിൽ പ്ലസ്സ് ടു ക്ലാസ്സ് നടത്തുവാൻ തക്ക ഒരു രണ്ടുനില കെട്ടിടം പണി യണമെന്ന് സ്‌കൂൾ കമ്മറ്റി തീരുമാനിക്കുകയും ചെയ്‌തു. പണപ്പിരിവിനായി സീനിയർ കോശി സാറിനെ അമേരിക്കയി ലേക്ക് കമ്മറ്റി അയക്കുകയും അങ്ങനെ ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് പുതിയ രണ്ടുനില കെട്ടിടം പണിയു വാൻ ജോർജജ് ചെറിയാൻ അച്ചൻ പ്രാർത്ഥിച്ച് ശിലാസ്ഥാപനം നിർവ്വഹിച്ചു. കിട്ടിയ പണം ഉപയോഗിച്ച് 120 അടി നീളം കെട്ടിടത്തിന്റെ തറനിരപ്പുവരെ കിട്ടി.
 
ജോർജജ് ചെറിയാൻ അച്ചന് ശേഷം റവ. പി. കെ. കുരുവിള വികാരയായിരിക്കുമ്പോൾ മഹായിടവക നൽകിയ ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് ഒരറ്റത്ത് കമ്പ്യൂട്ടർ റൂം പണിതു. അത് ഇപ്പോഴും ഉപയോഗത്തിലിരുന്നു. ബാക്കികെ ട്ടിടം പൂർത്തിയാക്കുന്നതിന് നാലുലക്ഷം രൂപ ഇവിടുത്തെ ഇടവക ശേഖരിക്കാമെങ്കിൽ 8 ലക്ഷം രൂപ മഹായിടവക നൽകാമെന്നറിയിച്ചെങ്കിലും ഇവിടെ പണം ശേഖരിക്കാൻ കഴിയാത്തതുമൂലം സംഗതി നടന്നില്ല.
 
'''<big>മലയാളം ഹൈ സ്‌കൂൾ 1937</big>'''
 
1937 ൽ എട്ടാം ക്ലാസ്സും 1938 ൽ ഒൻപതാം ക്ലാസ്സും ആരംഭിച്ച് മലയാളം ഹൈസ്‌കൂൾ ആയ സ്കൂ‌ളിന് വേണ്ടി നിർമ്മിച്ചതാണ് ഹൈസ്‌കൂളിൻ്റെ ഇരുനിലകെട്ടിടം. ചേലക്കോട് സ്വദേശി പി. കെ. ചാക്കോ ബി. എ. എൽ. റ്റി. ആയിരുന്നു ഹെഡ്‌മാസ്റ്റർ.
 
'''<big>ഇംഗ്ലീഷ് ഹൈസ്‌കൂൾ 1948</big>'''
 
സംസ്ഥാനത്തെ മലയാളം ഹൈ സ്‌കൂളുകൾ നിർത്തലാക്കി പകരം ഇംഗ്ലീഷ് ഹാ സ്‌കൂൾ ആരംഭിക്കണ മെന്ന് തീരുമാനപ്രകാരം കുമ്പളാംപൊയ്‌കയിൽ 1948 ൽ ഇംഗ്ലീഷ് ഹൈ സ്‌കൂൾ ആരംഭിച്ചു. അന്നിവിടെ ഇടവകവി കാരിയായിരുന്നത് റവ. എം. മാത്യൂസ് അച്ഛനായിരുന്നു. ഇവിടുത്തെ പണ്ണിപ്പണി നടക്കുന്ന കാലം സ്‌കൂളിന് കെട്ടിടം പണിയാൻ പള്ളിപ്പണിക്കായി കരുതിയ ഫണ്ടിൽ നിന്നും മാത്രമല്ല സഭയിലെ ഏതാനും വ്യക്തികളിൽ നിന്ന് കടമായും പണമെടുത്തെന്നു സഭാചരിത്രത്തിലുണ്ട്. കുമ്പളാംപൊയ്‌ക വടശ്ശേരിക്കര റോഡിന് സമ്‌ന്തരമായി താഴത്തെ അറ്റത്ത് നിർമ്മിച്ചിരിക്കുന്ന ആറു ക്ലാസ്സ്‌മുറികളുള്ള കെട്ടിടം ഹൈ സ്‌കുളിനായി നിർമ്മിച്ചതാണ്.
 
ആദ്യ ഹെഡ്‌മാസ്റ്റർ റവ. എം. സി. ഈപ്പൻ ആയിരുന്നു ക്ലാർക്ക് ആയി നിയമിതനായത്. കൈപ്പള്ളിമാലിൽ കെ. സി. ഫിലിപ്പ് 1961 ൽ അദ്ദേഹം വിരമിച്ചപ്പോൾ, പാറക്കൂട്ടത്തിൽ പി. ടി. സക്കറിയ ക്ലാർക്കായി. വർഷങ്ങൾ കഴി യുംതോറും സ്‌കൂൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുവാൻ ഇവിടെ പ്രഥമ അദ്ധ്യായപകരായി സേവനമനുഷ്‌ഠിച്ചവ രെല്ലാം കാരണഭൂതരായിട്ടുണ്ട്.
 
ആദ്യകാല ഹെഡ്‌മാസ്റ്റർമാർ
 
1 റവ. എം. സി. ഈപ്പൻ 1948-19502
 
2. മി. വി. കെ. തോമസ് 1950-1956
 
3 മി. കെ. എം. വർഗ്ഗീസ് 1956-1959
 
4 റവ. സി. റ്റി. മാത്യു 1959-1961
 
5 മി. സി. കെ. ജോൺ 1961-1963
 
6 ശ്രീമതി ഡയമണ്ട് ഡേവിഡ് 1963-1974
 
7 ശ്രീമതി അക്കാമ്മ ഇട്ടി ഐപ്പ് 1947-1986
 
ഡയമണ്ട് ഡേവിഡ് ഹെഡ്‌മിസ്ട്രസ്സ് ആയിരുന്നപ്പോഴും പ്രൈമറി ക്ലാസ്സുകൾ നടത്തിയിരുന്നത് ടീച്ചേഴ്‌സി നായി റൂമിനോട് ചേർന്ന് ആറു റൂമുള്ള കെട്ടിടത്തിലായിരുന്നു. ഈ കെട്ടിടം ഹൈസ്‌കൂളിന് കൂടുതൽ ഡിവിഷനു കൾക്കായി എടുത്തുകൊണ്ട് ഇപ്പോഴത്തെ പ്രൈമറി സ്‌കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ചർച്ച് കമ്മറ്റിയുടെ നേത്യ ത്വത്തിലാണ്. കൂടാതെ ടീച്ചേഴ്‌സിനായി രണ്ടു മുറികളും നിർമ്മിക്കുകയുണ്ടായി.
 
ഡയമണ്ട് ഡേവിഡിനു പിന്നാലെ അക്കാമ്മ ഇട്ടി ഐപ്പ് ഹെഡ്‌മിസ്ട്രസ്സ് ആയി വന്നപ്പോൾ സ്‌കൂളിൽ ഒരു വലിയനേട്ടം കൈവരിക്കാൻ ദൈവം സഹായിച്ചു.
 
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പൊതുസമ്മേളനങ്ങൾ നടത്തുവാൻ പറ്റിയ ഒരു ഹാൾ നിർമ്മിക്കണമെന്ന് അധ്യാപക രക്ഷാകർതൃസമിതിയുടെ തീരുമാനപ്രകാരം ഒരു കമ്മറഅറിയെ രൂപീകരിച്ചു. മഹായി ടവകയുടെ അനുമതിയോടുകൂടി പി. ജി. മാത്യു ഹാൾ എന്ന ഓഡിറ്റോറിയത്തിന് 1977 ഫെബ്രുവരിയിൽ പണി പൂർത്തി യായ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി ലോനപ്പൻ നമ്പാടൻ ആയിരുന്നു. നിർമ്മിക്കാൻ അവശ്യമായ സിമന്റ് മുഴുവൻ സബ്‌സിഡി നിരക്കിൽ അനുവദിച്ചുതന്നത് ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ കെ. ആർ. രാജൻ ഐ.എ.എസ്. ആണെന്ന് അഭിമാനപുരസ്സരം പ്രസ്‌താവിക്കട്ടെ. പണം സ്വരൂപിച്ചത് അധ്യാപക രക്ഷാകർതൃസമിതിയും.
 
പിന്നീട് പ്രഥമ അധ്യാപകരായി വന്നവർ
 
1 ശ്രീ. തര്യൻ മാത്യൂ
 
2 ശ്രീ. കെ. കെ. ദാനിയേൽ
 
3 ശ്രീമതി ആലീസ് ജോൺ
 
4 ശ്രീ. പി. എസ്. കോശി
 
5 ശ്രീമതി റബേക്ക ജേക്കബ്
 
6 ശ്രീമതി കെ. കെ. സാറാമ്മ
 
7 ശ്രീ. പി. ജി. സക്കറിയ
 
8 ശ്രീ. പി. കെ. വർഗ്ഗീസ്
 
9 ശ്രീ. ജോസഫ് ജോൺ
 
10 ശ്രീ. ജോൺ തോമസ്
 
11 ശ്രീ. ഐസക് പി. ജോർജ്ജ്
 
ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ ഭരണസാരഥ്യം വഹിക്കുന്ന ശ്രീമതി ബീന ബേബി ടീച്ചറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
 
'''<big>അൺ എയ്ഡഡ് പ്ലസ് ടു 2002-2025</big>'''
 
ഹൈസ്‌കൂളിനോട് ചേർന്ന് അൺ എയ്‌ഡഡ് പ്ലസ് ടു ആരംഭിച്ചാൽ കൊള്ളാമെന്ന് റവ. ജോർജ്ജ് ചെറിയാൻ അച്ചൻ സ്‌കൂൾ മാനേജരെ അറിയിച്ചു. ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം സ്‌കൂളിൽ ഉണ്ടായിരുന്നതിനാൽ നിഷ്പ്രയാസം പ്ലസ് ടു കോഴിസിന് അനുവാദം നേടിയെടുക്കുവാൻ മാനേജർക്ക് കഴിഞ്ഞു. എന്നാൽ അഡേമിഷൻ തേടിയ കുട്ടകളുടെ എണ്ണം കുറവായതിനാൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ മൂന്നു വർഷങ്ങൾക്ക് ശേഷം കോഴ്‌സ് നിർത്തലാക്കി
 
പ്രൈമറി സ്‌കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ
 
പ്രൈമറി സ്‌കൂളിൻ്റെ വിവിധ ആവശ്യങ്ങൾ ശഠിച്ചു കിട്ടുവാൻ വേണ്ടി ലോക്കൽ മാനേജരായ ഇടവക വികാരി റവ. ജേക്കബ് ജോർമ്മജ് അച്ചനെ സ്‌കൂൾ അധ്യാപകർ സമീപിച്ചു. അച്ചൻ്റെ നിർദ്ദേശപ്രകാരം സീനിയർ കോശി സാറി നോടു അവർ സഹായം അഭ്യർത്ഥിച്ചു. കോശിസാറും ഏക്കാമ്മ കോശിയും അധ്യാപകരും ചേർന്ന് 12 ലക്ഷത്തോളം രൂപ സമാഹരിച്ചു. സ്‌കൂൾ വാൻ, കമ്പ്യൂട്ടർ റൂം, നവീകരിച്ച ഓഫീസ് റൂം, ക്ലാസ്സുകളിലേക്ക് ഡസ്ക്കുകൾ, സ്ക്രീനു കൾ, ഫൈബർ ഗ്ലാസ്സ് ബോർഡുകൾ, കസേരകൾ മുതലായവ കുട്ടകൾക്കും അധ്യാപകർക്കും ശുചിമുറികൾ, സൗണ്ട് സിസ്റ്റം, കുടിവെള്ള പദ്ധതി ഇവയെല്ലാം തയ്യറാക്കി. സ്‌കൂളുകളുടെ മാനേജർ നേരിട്ടുഹാജരായി ഇവ സ്‌കൂളിന് നൽകി.
 
പ്രൈമറി സ്‌കൂളിൽ പ്രഥമ അദ്ധ്യാപരായിരുന്നവർ
 
ആദ്യത്തെ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററും ആയ ശ്രീ. പി. ഒ. ഉമ്മൻ പിന്നാലെ വന്നവർ എം. ജെ. ടൈറ്റസ്, കെ. വി. ചെറിയാൻ, കെ. എം. ശമുവേൽ, റ്റി. സി. സാറാമ്മ, പി. പി. ചാക്കോ, എൻ. എം. മത്തായി, റ്റി. വി. വർഗ്ഗീസ്, റവ. കുര്യൻ ശമുവേൽ, റ്റി. ഒ. ആലീസ്, കെ. എം. ഏലിയാമ്മ, ലില്ലിക്കുട്ടി തുടങ്ങിയവർ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ
 
സി.എം.എസ്. മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് നൽകിയ രണ്ടു നേട്ടങ്ങളാണ് വിദ്യാഭ്യാസം സവർണ്ണർക്കും അവർണ്ണർക്കും ഒരുപോലെയാകുക എന്നും സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ വിദ്യാഭ്യാസം നൽകുക എന്നുള്ള തും. കാലാകാലങ്ങളിൽ ഇടവകവികാരിയായി വന്ന പട്ടക്കാർ ഈ മുഷനറി ദർശനം ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയ ത്തിന്റെ പുരോഗതിയിൽ സ്‌തുത്യർഹമായ പങ്ക് നിർവ്വഹിച്ചു എന്ന് നിസ്സംശയം പറയാം. എന്തെന്നാൽ ഇന്ന് മഹായിട വകയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്‌കൂളികളിൽ ഒന്നായി നമ്മുടെ വിദ്യാലയത്തിന് സ്ഥാനം പിടിക്കു വാൻ കഴിഞ്ഞിട്ടുണ്ട്.
 
സ്കൂ‌ളിന് സ്വന്തമായി വാഹനമുണ്ട്
 
എൻ.സി.സി., ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 16 വർഷങ്ഹളായി തുടർച്ചയായി എസ്.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടാൻ കുമ്പളാംപൊയ്ക സി. എം.എസ്, ഹൈസ്‌കുളിന് കഴിഞ്ഞിട്ടുണ്ട്. മുൻ ഹെഡ്‌മാസ്റ്റർ ശ്രീ. ഐസക് പി. ജോർജ്ജും അധ്യാപകരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
 
നമ്മുടെ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവർ ലോകത്തിൻ്റെ എല്ലാ കോണിലും ഉന്നതസ്ഥാനങ്ങളെ അലങ്കരി ക്കുന്നുണ്ട്. ഡോക്‌ടർമാർ, എൻജിനീയർമാർ, കളക്‌ടർ, പ്രൊഫസർമാർ, സൈനിക ഉദ്യോഗസ്ഥർ, പരോഹിതർ എല്ലാം ആ കുട്ടത്തിൽ ഉണ്ട്.
 
ഇവാഞ്ചലിക്കൽ സഭ ബിഷപ്പ് റൈറ്റ് റവ. തോമസ് ഏബ്രഹാം നമ്മുടെ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ്. കുമ്പളാംപൊയ്ക പ്രദേശത്തിന്റെ തിലകക്കുറിയായി വരും തലമുറയ്ക്ക് വിജ്ഞാനാമൃതം പകർന്നുകൊണ്ട് ഈ വിദ്യാ ലയ മുത്തശ്ശി നീണാൾ വിളങ്ങട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ ചരിത്രം ഉപസംഹരിക്കുന്നു.{{prettyurl|C.M.S High School Kumplampoika}}
{{PHSchoolFrame/Header}}കുമ്പളാംപൊയ്ക  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'' 1907 മെയിൽ 12 വിദ്യാർത്ഥികളുമായി  ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്.{{Infobox School  
{{PHSchoolFrame/Header}}കുമ്പളാംപൊയ്ക  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'' 1907 മെയിൽ 12 വിദ്യാർത്ഥികളുമായി  ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്.{{Infobox School  
|സ്ഥലപ്പേര്=കുമ്പളാംപോയ്ക  
|സ്ഥലപ്പേര്=കുമ്പളാംപോയ്ക  
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2858122" എന്ന താളിൽനിന്ന് ശേഖരിച്ചത്