"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | ==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | ||
കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ നൈപുണി വികസന കേന്ദ്രത്തിന്റെ (സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ) ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൊഴിൽ സാദ്ധ്യതയേറെയുള്ള കോഴ്സുകളായ കോസ്‌മറ്റോളജി എഐ & എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് സ്‌കൂളിൽ ലഭ്യമായിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനാവശ്യമായ പശ്ചാത്തലമൊരുക്കിയത്. | കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ നൈപുണി വികസന കേന്ദ്രത്തിന്റെ (സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ) ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൊഴിൽ സാദ്ധ്യതയേറെയുള്ള കോഴ്സുകളായ കോസ്‌മറ്റോളജി എഐ & എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് സ്‌കൂളിൽ ലഭ്യമായിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനാവശ്യമായ പശ്ചാത്തലമൊരുക്കിയത്. | ||
==പെൺകുട്ടികളുടെ വിശ്രമമുറി== | ==പെൺകുട്ടികളുടെ വിശ്രമമുറി== | ||
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പെൺകുട്ടികളുടെ വിശ്രമമുറിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റജീന. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ ടീച്ചർ, തൃത്താല ബ്ലാക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, പി.വി, ഗ്രാമപഞ്ചായത്ത് അംഗം സിനി. ജയപ്രകാശ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് എസ് കെ, മഹേഷ് കുമാർ. എം. ആർ ഡി പി ഒ. എസ് എസ് കെ, ഷാജി പി എസ് ഡി പി ഒ എസ് എസ് കെ, ദേവരാജ് പി. ബി പി ഒ തൃത്താല, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പെൺകുട്ടികളുടെ വിശ്രമമുറിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റജീന. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ ടീച്ചർ, തൃത്താല ബ്ലാക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, പി.വി, ഗ്രാമപഞ്ചായത്ത് അംഗം സിനി. ജയപ്രകാശ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് എസ് കെ, മഹേഷ് കുമാർ. എം. ആർ ഡി പി ഒ. എസ് എസ് കെ, ഷാജി പി എസ് ഡി പി ഒ എസ് എസ് കെ, ദേവരാജ് പി. ബി പി ഒ തൃത്താല, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
09:44, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )
കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ നൈപുണി വികസന കേന്ദ്രത്തിന്റെ (സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ) ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൊഴിൽ സാദ്ധ്യതയേറെയുള്ള കോഴ്സുകളായ കോസ്‌മറ്റോളജി എഐ & എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് സ്‌കൂളിൽ ലഭ്യമായിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനാവശ്യമായ പശ്ചാത്തലമൊരുക്കിയത്.
പെൺകുട്ടികളുടെ വിശ്രമമുറി
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പെൺകുട്ടികളുടെ വിശ്രമമുറിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റജീന. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ ടീച്ചർ, തൃത്താല ബ്ലാക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, പി.വി, ഗ്രാമപഞ്ചായത്ത് അംഗം സിനി. ജയപ്രകാശ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് എസ് കെ, മഹേഷ് കുമാർ. എം. ആർ ഡി പി ഒ. എസ് എസ് കെ, ഷാജി പി എസ് ഡി പി ഒ എസ് എസ് കെ, ദേവരാജ് പി. ബി പി ഒ തൃത്താല, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പ്രഭാതഭക്ഷണ പദ്ധതി
സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആവാസിന്റെ പിൻതുണയോടു കൂടി സ്‌കൂളിൽ നടപ്പാക്കുന്ന കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് നടന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അമ്പതോളം കുട്ടികൾക്കാണ് സ്കൂളിൽ രാവിലെ പ്രാതൽ ഒരുക്കുന്നത്. മാതൃകാ സ്കൂളിലെ മറ്റൊരു മാതൃകാപരമായ പദ്ധതിയാണിത്.
പരിസ്ഥിതി ദിനം 2025
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.
പ്രവേശനോത്സവം2025
2025- 26 അധ്യയന വർഷത്തിലെ ആദ്യ പ്രവൃത്തിദിനം ജൂൺ 2 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
ജി. വി. എച്ച് എസ് വട്ടേനാട് മോഡൽ സ്കൂളിൽ കുട്ടികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. വർണ്ണക്കടലാസുകൾ കൊണ്ട് അലംകൃതമായ സ്കൂളിലേക്ക് കുട്ടികളെ വരവേല്ക്കാൻ അധ്യാപകരും എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു വളണ്ടിയർമാരും വളരെ നേരത്തെ എത്തി. രക്ഷിതാക്കൾക്കൊപ്പം വന്ന കുട്ടികളെ അതതു ക്ലാസ്സിലേക്കെത്താൻ അവർ സഹായിച്ചു. മഴയെങ്കിലും പുതിയ തുടക്കത്തിലേക്ക് പ്രവേശനോത്സവഗാനത്തിൻ്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലേക്കെത്തിച്ചു. പ്രവശനോത്സവത്തിൻ്റെ ഭാഗമായി എല്ലാവർക്കും സ്കൂളിൽ പായസം തയ്യാറാക്കിയിരുന്നു. എല്ലാ കുട്ടികളും പായസം കുടിച്ചുകൊണ്ട് മധുരമേറിയ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.
ആദ്യ അധ്യാപക യോഗം
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.
2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു. അതിനു ശേഷം ആദ്യ എസ് ആർ ജി യോഗം ചേർന്നു.