"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 172: വരി 172:
== ബോധവൽക്കരണ ക്ലാസ് ==
== ബോധവൽക്കരണ ക്ലാസ് ==
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.
== സ്കൂൾ വാർത്താ ചാനൽ ==
ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത്   വാർത്ത തയ്യാറാക്കി.
== ബഷീർ ദിനം ==
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു.
== ക്ലാസ് റൂം പെയിന്റിംഗ് ==
എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച്  അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്.
== ഫീൽഡ് ട്രിപ്പ് ==
ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കാനും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനു വേണ്ടിയുള്ള ഒരു ഫീൽഡ് ട്രിപ്പ് ആയിരുന്നു പ്രകൃതിയെ അറിയാം എന്ന പേരിൽ LP എൽ പി കുട്ടികൾക്കായി 11/07/ 2025ൽ സംഘടിപ്പിച്ചത്. പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിന് പുറകുവശത്തുള്ള പാടശേഖരത്തിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാടുകളും കയ്യിലേന്തിയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. വിശാലമായ പാടശേഖരവും നടുക്കായി ഒരു ജലാശയവുമുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലം ആയിരുന്നു അത്. കുട്ടികൾ ജലാശയം നിരീക്ഷിക്കുകയും ജലസസ്യങ്ങളെയും ജലജീവികളെയും തിരിച്ചറിയുകയും. ചെയ്തു.
സമീപത്തുള്ള അങ്കണവാടിയും സന്ദർശിച്ചു.അവിടുത്തെ കുരുന്നുകളുമായും കുട്ടികൾ സമയം ചെലവഴിച്ചു.
== എഴുത്തോല ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം  13/07/2025 തിങ്കളാഴ്ച രാവിലെ 10.30  ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.


==അംഗത്വം==
==അംഗത്വം==