"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 510: വരി 510:


സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധ പ്പെട്ട് സ്കൂൾതല സമിതി രൂപീകരി ച്ച‍ു.അധ്യാപകർ, പിടിഎ, എം പി ടി എ അംഗങ്ങൾ,  ജന പ്രതിനിധികൾ, എസ് എം സി അംഗങ്ങൾ,വിവിധ ക്ലബ്ബുകളുടെ അംഗ ങ്ങൾ, വായനശാല പ്രതിനിധിക ൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീ യ- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, ബിആർസി പ്രതിനി ധി, കുടുംബശ്രീ പ്രവർത്തകൻ, ട്രൈബൽ പ്രമോട്ടർ, തുടങ്ങിയവരെ ഉൾപ്പെട‍ുത്തിയാണ് സ്കൂൾ തല സമിതി രൂപീകരിച്ചത്.2025 മെയ് ഏഴിന് ബുധനാഴ്ച  ചേർന്ന് രൂപീകരണയോഗം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധ പ്പെട്ട് സ്കൂൾതല സമിതി രൂപീകരി ച്ച‍ു.അധ്യാപകർ, പിടിഎ, എം പി ടി എ അംഗങ്ങൾ,  ജന പ്രതിനിധികൾ, എസ് എം സി അംഗങ്ങൾ,വിവിധ ക്ലബ്ബുകളുടെ അംഗ ങ്ങൾ, വായനശാല പ്രതിനിധിക ൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീ യ- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, ബിആർസി പ്രതിനി ധി, കുടുംബശ്രീ പ്രവർത്തകൻ, ട്രൈബൽ പ്രമോട്ടർ, തുടങ്ങിയവരെ ഉൾപ്പെട‍ുത്തിയാണ് സ്കൂൾ തല സമിതി രൂപീകരിച്ചത്.2025 മെയ് ഏഴിന് ബുധനാഴ്ച  ചേർന്ന് രൂപീകരണയോഗം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.
=== SSLC തുടർച്ചയായി മൂന്നാമതും നൂറ‍ുമേനി കൊയ്ത് ജിഎച്ച്എസ് കുറ‍ുമ്പാല ===
എസ്എസ്എൽസി പരീക്ഷയിൽ ന‍ൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടര‍ുന്ന‍ു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികള‍‍ും ഉയ ർന്ന ഗ്രേഡോടെ ഉന്നത പഠനത്തിന് യോഗ്യത നേടി.  ഏഴു കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. നാല് കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും ലഭിച്ച‍ു.പഠനനിലവാരം ഉയർത്താനും അക്കാദമിക മികവ് വർദ്ധിപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതി കളുടെ വിജയവും അധ്യാപകർ, രക്ഷി താക്കൾ, കുട്ടികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനി ധികൾ, മറ്റ് വിദ്യാഭ്യാസ അധികാരി കൾ എന്നിവരുടെ പിന്തുണയും ഈ മഹാ വിജയത്തിന് കാരണമായി.      എസ്എസ്എൽസി പരീക്ഷ മുന്നൊ രുക്കത്തിൻെറ ഭാഗമായി കഴിഞ്ഞ ജൂൺ മുതൽ തന്നെ രാവിലെ 8:30 മുതൽ ഒന്നരമണിക്കൂറ‍ും വൈകുന്നേ രം നാല് മണി മുതൽ 5 മണി വരെ ഒരു മണിക്കൂറ‍ും കുട്ടികൾക്ക് അധിക പരിശീലനം നൽകിയിരുന്നു. കൂടാ തെ ജനുവരി, ഫെബ്രുവരി മാസങ്ങ ളിൽ നടത്തിയ പഠന ക്യാമ്പുകളും, അധ്യാപകർ ക‍ുട്ടികളെ ദത്തെട‍ു ത്ത് നൽകിയ പ്രത്യേക പരിചരണവ‍ും ഏറെ പ്രയോജനപ്പെട്ട‍ു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കാവശ്യ മായ കെെത്താങ്ങ് നൽകി അവരെ  ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്, എന്നീ പരി പാടികള‍ും, പഠന മികവ് പുലർത്തുന്ന വരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിന‍‍ും വേണ്ടി നട ത്തിയ സ്റ്റാർ പ്രൊജക്റ്റ്, പൊലിമ എന്നീ പ്രവർത്തനങ്ങള‍ും ‌അക്കാദമി ക നിലവാരം ഉയർത്തുന്നതിന്  സഹായകമായി. മികച്ച വിജയം നേടി സ്ഥാപനത്തിൻറെ യശസ്സ‍ുയർത്തിയ വിദ്യാർഥികളെ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ച‍ു. ക‍ുട്ടികളെ അവരവരുടെ വീടുകളിലെത്തി മധുരം നൽകി അനുമോദിച്ച‍ു.
=== SSSL 2025 ക‍ുതിച്ച‍ുയ‌ർന്ന് വയനാട് ===
കൽപ്പറ്റ:2025 വർഷത്തെ എസ് എസ്എൽസി പരീക്ഷയിൽ മികച്ച നേട്ടത്തോടെ വയനാട് ജില്ല  സം സ്ഥാനതലത്തിൽ ആറാം സ്ഥാനം നേടി. ജില്ലയിൽ ആകെ പരീക്ഷ യെഴ‍ുതിയ 11640 കുട്ടികളിൽ 11592 കുട്ടികളും ഉപരിപഠനത്തിന് യോ ഗ്യത നേടി.99.59 ശതമാനം റിസ ൾട്ടോടെയാണ് ജില്ല സംസ്ഥാനതല ത്തിൽ ആറാം സ്ഥാനം നേടിയത്. 1397 കുട്ടികൾ എല്ലാ വിഷയങ്ങൾ ക്കും ഫുൾ എ പ്ലസ് ഗ്രേഡ് നേടി.    ജില്ലയിലെ സർക്കാർ,എയ്ഡഡ്,അ ൺ എയ്ഡഡ് സ്കൂള‍ുകൾ ഉൾപ്പെടെ എഴുപത്തിരണ്ട് വിദ്യാലയങ്ങൾ 100% വിജയം കരസ്ഥമാക്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരു ന്ന ശരത്ചന്ദ്ര സാറിൻെറ  'പീക്ക് റ്റ‍ു വേ' പദ്ധതിയുടെ ഭാഗമായും വി ദ്യാലയങ്ങളുടെ തനത് പ്രവർത്ത നങ്ങളും ജില്ലയുടെ വിജയശതമാനം ഉയർത്തുന്നതിന്  സഹായകമായി. ഓരോ അധ്യാപകരും വിദ്യാർത്ഥി കളെ ദത്തെടുത്തും വിദ്യാഭ്യാസ ഓ ഫീസർമാർ വിവിധ വിദ്യാലയങ്ങ ളെ ദത്തെടുത്തും  നടത്തിയ ചിട്ട യായ പ്രവർത്തനങ്ങള‍ും വിജയത്തി നൊര‍ു  കാരണമായി.ഒപ്പം ജില്ലാ പഞ്ചായത്തും ഡയറ്റ് വയനാട‍ും സംയുക്തമായി തയ്യാറാക്കി നൽകി യ പഠന വിഭവങ്ങളും മറ്റ് സഹായ ങ്ങളും ഏറെ പ്രയോജനപ്പെട്ട‍ു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് സാറിൻെറ നേതൃത്വത്തിൽ നടത്തിയ ഏകോപനവും,മോണിറ്റ റിംഗ് പ്രവർത്തനങ്ങളുമെല്ലാം അഭി മാനകരമായ നേട്ടം കൈവരിക്കാൻ സഹായകമായി.ഒൻപതു വർഷം തുടർച്ചയായി പതിനാലാം സ്ഥാനത്തായിരുന്ന വയനാട് ജില്ല കഴിഞ്ഞവർഷം പ തിമൂന്നാം സ്ഥാനത്തായിര‍ുന്നു.കൂട്ടാ യ ആത്മാർത്ഥമായ പ്രവ‌ർത്തനങ്ങ ൾ ഈ വർഷം ആറാം സ്ഥാനത്തേ ക്ക് കുതിച്ച‍ുയരാൻ സഹായകമായി.
=== USS പരീക്ഷയിൽ മിന്ന‍‍ും വിജയം ===
ക‍ുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ ന‍ൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊര‍ു സന്തോഷവ‍ും കൂടി വിദ്യാല യത്തെ തേടിയെത്തി. മ‍ൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യ‍ു എസ് എസ് സ്കോളർഷിപ്പിന് അ‌ർഹത നേടി. കീ‌ർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന‌ ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യ‍ു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങള‍ുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവ‍ൃത്തി ദിന ങ്ങളിൽ രാവിലെയ‍ും,വൈകുന്നേരവ‍ും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസ‍ുൾക്ക് പ‍ുറമെ, അവധി ദിവസങ്ങളില‍ും മറ്റ‍ും അധിക പരിശീലനങ്ങള‍ും, മാതൃ കാ പരീക്ഷകള‍ും നടത്ത‍ുന്ന‍ു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് ക‍ുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മ‌ുൻ വർഷങ്ങളില‍‍ും ധാരാളം  വിദ്യാ‌ർത്ഥികൾ എൽ എസ്എ സ്, യ‍ു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ‍ുകൾക്ക് അർഹരായിട്ട‍ുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സ‍ു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ച‍ു.
=== ഹെൽപ് ഡെസ്‍ക് ===
ക‍ുപ്പാടിത്തറ: വിദ്യാലയത്തിൽ നിന്ന് പത്താം തരം പ‍ൂർത്തിയാക്കിയ മ‍ുഴ‍ുവൻ ക‍ുട്ടികൾക്കും പ്ലസ് വൺ  ഏക ജാലക പ്രവേശനത്തിന‍ുള്ള സൗകര്യമൊര‍ുക്കുന്നതിനായി സ്‍കൂ ളിൽ ഹെൽപ്പ് ഡെസ്‍ക് സൗകര്യം ഒരുക്കി.ഐ ടി വിംങിൻെറ നേതൃത്വ ത്തിൽ സംഘടിപ്പിച്ച   ഹെൽപ്പ്ഡെ സ്‍ക് ഹെഡ്‌മാസ്റ്റ‌ർ അബ്‍ദ‍ുൾ റ ഷീദ്  ഉദ്ഘാടനം ചെയ്‍തു.മ‍ുഴ‍ുവൻ ക‍ുട്ടികള‍ും അഡ്‍മിഷനായി അപേ ക്ഷ സമർപ്പിച്ച‍ുവെന്ന് ഉറപ്പ് വര‍ു ത്തി.മ‍ുൻ കാലങ്ങളില‍ും ഈ സംവി ധാനം സ്കൂളിൽ ഒരുക്കിയിരുന്നു.
=== പ‍ുതിയ അധ്യയന വർഷം-ഒരുക്കങ്ങൾ പ‍ൂർത്തിയാക്കി   ===
ക‍ുപ്പാടിത്തറ: 2025-26 അധ്യയന വർഷം സ്‍കൂൾ തുറക്കുന്നതിൻെറ  മ‍ുന്നൊരുക്ക പ്രവ‌ത്തനങ്ങള‍‍ുടെ ഭാ ഗമായി വിവിധ പ്രവ‌ർത്തനങ്ങൾ പ‍ൂർത്തിയാക്കി. വിദ്യാലയവ‍ും,പരിസരവ‍ും,ക്ലാസ് മ‍ുറികള‍ും ശുചീകരിച്ച‍ു. മരശിഖിര ങ്ങൾ വെട്ടിയൊത‍ുക്കി.കാട‍ുകൾ വെട്ടി ഗ്രൗണ്ട‍ും പരിസരവ‍ും മനോ ഹരമാക്കി.കെട്ടിടങ്ങള‍ും ക്ലാസ് മ‍ു റികള‍ും സ‍ുരക്ഷിതമാക്കി ഫിറ്റ്ന സ് അംഗീകാരം നേടി. കിണർ ശ‍ുദ്ധീകരിച്ച‍ു.പാചകപ്പ‍ുര ക്ലീൻ ചെയ്‍ തു. വാഷിംഗ് ഏരിയ,ബാത്തുറ‍ൂമ‍ു കൾ എന്നിവ ശുചീകരിച്ച‍ു.ലാബ‍ുക ൾ സജീകരിച്ച‍ു.പ‍ുതിയ ഓപ്പറേറ്റിം ഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് ഐ ടി ലാബ‍ുകൾ സജീകരിച്ച‍ു.ഫർണീ ച്ചറ‍ുകൾ ഉറപ്പ്‍വര‍ുത്തി.പരിശോധ നകൾ പ‍ൂ‌ർത്തിയാക്കി സ‍്കൂൾ ബ സിൻെറ  ഫിറ്റ്നസ് കരസ്ഥമാക്കി. പ‍ുതിയ പാഠപ‍ുസ്‍തകങ്ങൾ വിതരണം ചെയ്ത് വര‍ുന്നു.മാറിയ പാഠ പ‍ുസ്‍തകവ‍ുമായി ബന്ധപ്പെട്ട് അ ധ്യാപകർക്ക‍ുള്ള പരിശീലനങ്ങൾ പ‍ൂർത്തിയായി.പിടിഎ,എംപിടിഎ, എസ്എംസി യോഗങ്ങള‍ും സ്റ്റാഫ് കൗൺസിൽ യോഗവ‍ും ചേരുകയ‍ു ണ്ടായി.ക്ലാസ് ചാർജ്,മറ്റ് ച‍ുമതലക ൾ അധ്യാപകർക്ക് വിഭജിച്ച‍ു നൽ കി.   ശ‍ുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ‍്‍മാസ്‍റ്റ‌ർ കെ അബ്‍ദ‍ുൾ റ ഷീദ്,പിടിഎ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ,എംപിടിഎ പ്രസിഡൻ് ഗീത ചന്ദ്രശേഖരൻ, എസ്എംസി  വെെ.ചെയർമാൻ ആബിദ്,മറ്റ് അം ഗങ്ങളായ ചന്ദ്രശേഖരൻ,ഫൗസിയ എന്നിവർ നേതൃത്വം നൽകി. അധ്യാ പകർ, ജീവനക്കാർ, SSSS ക്ലബ്ബംഗ ങ്ങൾ പങ്കെട‍ുത്ത‍ു.വിദ്യാലയത്തിലെ മ‍ുന്നൊര‍ുക്ക പ്രവർത്തനങ്ങൾ വിലയിര‍ുത്താൻ എസ് എസ് കെ വെെത്തിരി ബ്ലോക്ക് പ്രോജൿട് കോർഡിനേറ്റർ ഇ ൻ ചാർജ് ഡോളി എ പി വിദ്യാലയം സന്ദർശിച്ച‍ു.
1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2685664" എന്ന താളിൽനിന്ന് ശേഖരിച്ചത്