"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==വിജയോത്സവം 2025==
2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ  100 % വിജയമെന്ന സ്വപ്നനേട്ടം  ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും  വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം  ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.
==കലാലയം 2025==
==കലാലയം 2025==
2025 ജനുവരി 17 ന്   സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച  കുട്ടികളുടെ കലാപ്രകടനം കലാലയം 2024 എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വിപുലമായി അരങ്ങേറി.. പ്രതിഭാധനരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവരുടെ കലാമികവ് എല്ലാവരിലേക്കും എത്തിക്കുകയുമാണ്  ഈ പരിപാടികൊണ്ട് ലക്ഷ്യമിട്ടത്. പാലക്കാട് ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികളെ      സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുന്ന സർക്കാർ സ്ക്കൂളാണ് ജി.വി.എച്ച്.എസ്. വട്ടേനാട്. അത്രയും കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ          സ്വാഭാവികമായ ചെലവുകൾക്കുള്ള ധനസമാഹരണമാർഗ്ഗവും കൂടിയായിരുന്നു കലാലയം 2024. മാതൃകാപരമായ രീതിയിൽ തന്നെ    പരിപാടി അരങ്ങേറുകയും അധ്യാപകരും വിദ്യാർത്ഥികളും  നാട്ടുകാരും ചേർന്ന്  പരിപാടി വൻവിജയമാക്കിത്തീർക്കുകയും ചെയ്തു.   

4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2678223" എന്ന താളിൽനിന്ന് ശേഖരിച്ചത്