"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
1 |
||
| വരി 113: | വരി 113: | ||
[[പ്രമാണം:23027 219.jpg|ലഘുചിത്രം]] | [[പ്രമാണം:23027 219.jpg|ലഘുചിത്രം]] | ||
കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി. | കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി. | ||
=== ചിലകാല സ്വപ്നം പൂവണിഞ്ഞു. === | |||
====== വർഷങ്ങളായി കാത്തു കാത്തു സ്വപ്നം കണ്ട ബാസ്ക്കറ്റ്ബോൾ കോർട്ട് ഇനി ലിറ്റിൽ ഫ്ലവറിന്സ്വന്തം! ====== | |||
മൾട്ടിപർപ്പസ് ആയി 12 ലക്ഷം രൂപയോളം ചെലവിട്ട് പണിതീർത്ത ബാസ്ക്കറ്റ് ബോൾ കോർട്ട് ഇവിടുത്തെ വിദ്യാർഥികൾക്ക് പ്രാക്ടീസ് ചെയ്യാൻ 2025ഫെബ്രുവരി 24ന് തുറന്നിട്ടു. മോൺസിഞ്ഞൂർ ജോളിവടക്കനച്ചൻ ആശീർവദിച്ച ഈ കോർട്ട് ഉദ്ഘാടനം ചെയ്തത് നാഷണൽ പ്ലെയർ ആയ ഐറിൻ റോസ് ആന്റണിയാണ്. സമീപത്തെ ക്രൈസ്റ്റ് കോളേജ് കായികാധ്യാപകനായിരുന്നു ഫാദർ ജോയ് പീണിക്കപ്പറമ്പിലച്ചന്റെ പ്രോത്സാഹനവും പിസി ആന്റണി സാറിൻറെ ഇടപെടലും ഈ കോർട്ട് യഥോചിതം പൂർത്തിയാക്കാൻ ഇടവരുത്തി .പെൺകുട്ടികൾക്ക് ആവേശം പകർന്നെത്തിയ ഈ ദേശീയ താരം ഇവിടുത്തെ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകി. അവധിക്കാലത്ത് ബാസ്ക്കറ്റ്ബോൾ ,വോളിബോൾ ,ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിക്കൊണ്ട് ഇവിടത്തെ വീനസ് പോൾ ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായും കൃത്യനിഷ്ഠയോടെയും കായിക പരിശീലനം നടന്നുവരുന്നു. ഇവിടത്തെ കൊച്ചു മിടുക്കികൾക്ക് ഏറെ ഉത്തേജനം പകരുന്ന കായിക പരിശീലനം ഇനിയും ധാരാളം പേർക്ക് ആവേശം പകരട്ടെ. ദേശീയതലത്തിലും വിളങ്ങി ശോഭിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. | |||
=== സോളാർ പാനൽ === | |||
ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ വിധം മാനേജ്മെൻറിന്റേയും ഐസിഐസിഐ ബാങ്കിന്റെയും സഹായസഹകരണത്തോടെ ഒരു സോളാർ പാനൽ ഘടിപ്പിക്കാൻ നമുക്ക് സാധിച്ചു. | |||
=== ലിഷർ ടവർ === | |||
വിദ്യാർത്ഥികളുടെ ഒഴിവ് വേളകൾ പ്രയോജനപ്പെടുത്താനും മാനസിക ഉല്ലാസത്തിനും പച്ചപ്പും കുളിർ നിറഞ്ഞ അന്തരീക്ഷത്തിൽ സംഘം ചേർന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു LEISURE TOWER നമ്മുടെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുമിച്ചിരുന്ന് സംസാരിക്കാനും ചർച്ചകളിൽ ഏർപ്പെടാനും സഹായകമാകുന്ന ലിഷർ ടവർ കുട്ടികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ ഒഴിവുവേളകൾ വിജ്ഞാനപ്രദവും രസകരവും ആക്കി തീർക്കാൻ ഇത് ഏറെ സഹായകമാണ്. | |||
=== അവധിക്കാല പരിശീലന ക്യാമ്പ് 2025 ഏപ്രിൽ രണ്ടു മുതൽ === | |||
2025 ഏപ്രിൽ രണ്ടിന് നമ്മുടെ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു. ഇരിഞ്ഞാലക്കുട ഉപജില്ല എ ഇ ഒ ശ്രീമതി. ഡോക്ടർ നിഷ എം സി ഉദ്ഘാടനം ചെയ്ത ഈ ക്യാമ്പിൽ എം പി ടി എ പ്രസിഡണ്ട് ശ്രീമതി സ്വപ്ന ഫ്രാൻസിസ് ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു .അവധിക്കാലം ഏറ്റവും ഹൃദ്യവും അനുഭവവും ആക്കി തീർക്കുവാൻ കളികളിലൂടെ പഠനത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന വിധം മോഡ്യൂളുകൾ തയ്യാറാക്കിക്കൊണ്ട് ലിറ്റിൽ ഫ്ലവർ വിദ്യാലയം കുതിച്ചു മുന്നേറുകയാണ്. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം രാവിലെ 9. 30 മുതൽ വൈകിട്ട് മൂന്നുമണിവരെ ഇവിടത്തെ അധ്യാപകരുടെയും റിട്ടയർ ചെയ്തുപോയ അധ്യാപകരുടെയും പ്ലസ്ടു ഫാക്കൽറ്റി യുടെയും സഹായസഹകരണത്തോടെ വർക്ക് എജുക്കേഷൻ ,ആർട്ട് എഡ്യൂക്കേഷൻ, കായിക പരിശീലനം -വോളിബോൾ ,ബാഡ്മിൻറൺ, ബാസ്ക്കറ്റ് ബോൾ,ഖൊ ഖൊ എന്നീ ഇനങ്ങളിലും ഭാഷാ വിഷയങ്ങളായ മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്ന വിഷയങ്ങളിലും അടിസ്ഥാന ഗണിതത്തിലും തുടർ പരിശീലനം നൽകിക്കൊണ്ട് രസകരമായ അവധിക്കാല പരിശീലന ക്യാമ്പ് ഏപ്രിൽ 2 മുതൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാവർഷവും നടത്തിവരാറുള്ള ഈ ക്യാമ്പിൽ ഈ വർഷം ഏറെ പുതുമകൾ ഉണ്ട്. | |||
5, 6, 7 ക്ലാസുകളിലെ കുരുന്നുകൾക്ക് ഭാഷാ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ അനുയോജ്യമായ രീതിയിൽ 60 വിദ്യാർത്ഥികൾ അടങ്ങിയ ഒരു ടീമിന് വേണ്ടത്ര പരിശീലനം നൽകിവരുന്നു. | |||
കൂടാതെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എട്ടാം തരത്തിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്പെഷ്യൽ കോച്ചിംഗ് നടത്തിവരുന്നു. അധ്യാപകർ ഇക്കാര്യങ്ങളിൽ ഏറെ ഉത്സാഹവതികളും ഏറെ തല്പരരുമാണ്. | |||
ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന (സിസി തോമസ്) യും അധ്യാപകരും കൈകോർത്ത് നടത്തുന്നു | |||