"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജൂൺ 1 പ്രവേശനോത്സവം ഒരു നാടിന്റെ ഒന്നാകെയുള്ള ഉത്സവമാണ് പ്രവേശനോത്സവം എന്നത്. മധ്യവേനലവധിക്കു ശേഷം സ്കൂൾ അങ്കണത്തിലേക്ക് ഉല്ലസിച്ച് എത്തുന്ന കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജൂൺ 1 | == ജൂൺ 1 പ്രവേശനോത്സവം == | ||
പ്രവേശനോത്സവം | ഒരു നാടിന്റെ ഒന്നാകെയുള്ള ഉത്സവമാണ് പ്രവേശനോത്സവം എന്നത്. മധ്യവേനലവധിക്കു ശേഷം സ്കൂൾ അങ്കണത്തിലേക്ക് ഉല്ലസിച്ച് എത്തുന്ന കുട്ടികളെയും നേരിയ ഭയത്തോടെയും ആശങ്കകളോടെയും വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന നവാഗതരായ കുട്ടികളേയും ഉത്സവാരവങ്ങളോടെ സ്വീകരിക്കുക എന്നതാണ് പ്രവേശനോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. 2023-24 അധ്യയനവർഷത്തെ മങ്ങാട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മങ്ങാട് ഡിവിഷൻ കൗൺസിലർ ശ്രീ. റ്റി.ജി ഗിരീഷ് ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. അക്ഷരമാധുര്യം നുകരാൻ സ്കൂൾ അങ്കണത്തിലേക്ക് എത്തിയ നവാഗതരായ എഴുപതോളം കുട്ടികളെ എസ്.പി.സി-യുടെ നേതൃത്വത്തിൽ കിരീടവും മധുരവും പഠനോപകരണങ്ങളും നൽകി സ്വീകരിച്ചു. എസ്.പി.സി കേഡറ്റുകളുടെ പരേഡോടു കൂടിയാണ് നവാഗതരെ സമ്മേളനഹാളിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയുടെ തത്സമയ പ്രവേശനോത്സവ ഉദ്ഘാടന പ്രദർശനത്തിനു ശേഷം സ്കൂൾതലയോഗനടപടികൾ ആരംഭിച്ചു. | ||
മങ്ങാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി. ബി സ്വാഗതപ്രഭാഷണം നടത്തിയ യോഗത്തിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബഹു. പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ് മഹേശ്വർ ആയിരുന്നു. മങ്ങാട് ഡിവിഷൻ കൗൺസിലർ ശ്രീ. റ്റി.ജി ഗിരീഷ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം നടത്തുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസിന്റെ ചുമതല വഹിക്കുന്ന സീനിയർ അധ്യാപിക ശ്രീമതി. ജയ ബെൻ കുട്ടികളുടെ മികവ് അവതരിപ്പിച്ചത് ശ്രദ്ധയമായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ആഷാ ജോർജ്, എസ്.എം.സി ചെയർമാൻ ശ്രീ. മധുകുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ജോളി ബിനു, ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റാണി ചന്ദ്ര, പൂർവ വിദ്യാർഥികളായ ശ്രീ. സുനിൽ മിൽനി. എഫ്, ശ്രീ. ബിജു എന്നിവർ പുതിയ അധ്യയനവർഷാരംഭത്തിന് ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുനിതാനന്ദിന്റെ നന്ദിപ്രകാശനത്തോടെ പ്രവേശനോത്സവച്ചടങ്ങുകൾക്ക് സമാപനം കുറിക്കുകയും നവാഗതരായ കുട്ടികൾക്ക് കഥാപുസ്തകങ്ങൾ നൽകി അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശിഷ്ടാതിഥികൾക്കും പായസം വിതരണം ചെയ്തു. ഉച്ച ഭക്ഷണവിതരണത്തിനു ശേഷമാണ് ക്ലാസ് അവസാനിച്ചത്. | |||