"സാൻതോം എച്ച്.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:Ente Gramam using HotCat |
No edit summary |
||
| വരി 8: | വരി 8: | ||
മൂക്കൻപെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കൻപെട്ടി-ഏഞ്ചൽവാലി കോസ് വേകൾ, വിവിധ ഭവനനിർമാണ പദ്ധതികൾ, കുറഞ്ഞ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകൾ, തേൻ സംസ്കരണയൂണിറ്റുകൾ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാൻ കാരണക്കാരനായ റവ.ഫാ.മാത്യു വടക്കേമുറി പമ്പാവാലിയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു. | മൂക്കൻപെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കൻപെട്ടി-ഏഞ്ചൽവാലി കോസ് വേകൾ, വിവിധ ഭവനനിർമാണ പദ്ധതികൾ, കുറഞ്ഞ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകൾ, തേൻ സംസ്കരണയൂണിറ്റുകൾ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാൻ കാരണക്കാരനായ റവ.ഫാ.മാത്യു വടക്കേമുറി പമ്പാവാലിയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു. | ||
[[പ്രമാണം:32025 school1.jpg|ലഘുചിത്രം|SanThome HS Kanamala]] | |||
മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി. | മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി. | ||
[[പ്രമാണം:32025 school2.jpg|ലഘുചിത്രം]] | |||
'''പമ്പാവാലി (കണമല)''' കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്. | '''പമ്പാവാലി (കണമല)''' കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്. | ||
| വരി 23: | വരി 23: | ||
ഗവണ്മെന്റ് ആയുർവേദ ആശുപത്രി തുലാപ്പള്ളി | ഗവണ്മെന്റ് ആയുർവേദ ആശുപത്രി തുലാപ്പള്ളി | ||
'''ആരാധനാലയങ്ങൾ''' | '''ആരാധനാലയങ്ങൾ''' | ||
[[പ്രമാണം:32025 upschool1.jpg|ലഘുചിത്രം|St Thomas UP School Kanamala]] | |||
സെന്റ് തോമസ് ചർച്ച് കണമല | സെന്റ് തോമസ് ചർച്ച് കണമല | ||
[[പ്രമാണം:32025 temple.jpg|ലഘുചിത്രം|Sivaparvathy Temple]] | |||
ശിവപാർവ്വതി ക്ഷേത്രം കാളകെട്ടി | ശിവപാർവ്വതി ക്ഷേത്രം കാളകെട്ടി | ||
13:47, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പുണ്യപരിപാവനമായ അഴുത- പമ്പ നദികളുടെ സംഗമസ്ഥാനമാണ് പ്രകൃതിസുന്ദരമായ പമ്പാവാലിയുടെ ഒരു ഭാഗമായ കണമല. പാണപിലാവ്, എരുത്വാപ്പുഴ, കീരിത്തോട്, കണമല, മൂക്കൻപെട്ടി, എഴുകുമണ്ണ്, ആറാട്ടുകയം, എയ്ഞ്ചൽവാലി, തുലാപ്പള്ളി, വട്ടപ്പാറ, അഴുതമുന്നി, കാളകെട്ടി, അഴുത തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങൾ ചേർന്നതാണ് പമ്പാവാലി എന്ന നാട്ടിൻപുറം. ശബരിമല പാത കടന്നുപോകുന്നതിനാൽ മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പ്രദേശത്തിനുണ്ട്. എരുമേലിയിൽ പേട്ട തുള്ളിയതിനു ശേഷം അയ്യപ്പൻമാർ കാളകെട്ടി ശിവപാർവതീക്ഷേത്രം സന്ദർശിച്ച് അഴുതയാറ്റിൽ വന്നുകുളിച്ച് കല്ലെടുത്ത് അഴുതക്കടവ് കടന്ന് കല്ലിടുംകുന്നിൽ കല്ല് നിക്ഷേപിച്ച് ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, കൊച്ചാനവട്ടം, വലിയാനവട്ടം, പമ്പ വഴി ശബരിമല ദർശനം നടത്തുന്നു.

1940കളിൽ പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ സർക്കാർ ആവിഷ്ക്കരിച്ച 'GROW MORE FOOD' പദ്ധതിപ്രകാരമാണ് ചെറുവനമായിരുന്ന പമ്പാവാലി പ്രദേശത്ത് കുടിയേറ്റം നടന്നതും, വനം വെട്ടിത്തെളിക്കപ്പെട്ട് കപ്പ, നെല്ല് , ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ ആരംഭിച്ചതും. മണ്ണിനോടും, മലമ്പാമ്പിനോടും, മലമ്പനിയോടും, വന്യമൃഗങ്ങളോടും കടുത്ത പോരാട്ടം നടത്തിയാണ് മുൻതലമുറ ഇവിടെ മണ്ണിൽ പൊന്നുവിളയിച്ചത്.
1950കളിൽ കണമല സെന്റ് തോമസ് പള്ളി സ്ഥാപിക്കപ്പെട്ടതോടെ പ്രദേശം വികസനപന്ഥാവിലേക്ക് നടന്നുതുടങ്ങി. സെന്റ് തോമസ് യു.പി.സ്കൂൾ കണമല, പോസ്റ്റോഫീസ്, ടെലിഫോൺ എക്സ്ചേഞ്ച്, റേഷൻകട, മൂക്കൻപെട്ടി ട്രൈബൽ എൽ. പി.സ്കൂൾ, എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയവയും നാട്ടുകാരുടെ ഒത്തൊരുമയുടെ ചിഹ്നങ്ങളായി ഈ നാട്ടിലേക്ക് എത്തിച്ചേർന്നു.
ഏഷ്യയിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡായ മൂക്കൻപെട്ടി-എയ്ഞ്ചൽവാലി റോഡിന്റെ നിർമാണത്തിന് നാട്ടുകാരെ ഏകോപിപ്പിച്ച റവ.ഫാ.മാത്യു വടക്കേമുറിയും, അദ്ദേഹം നേതൃത്വം നൽകിയ മലനാട് സൊസൈറ്റിയും നാടിന്റെ വികസനത്തിൽ നിർണായകപങ്ക് വഹിച്ചു.
മൂക്കൻപെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കൻപെട്ടി-ഏഞ്ചൽവാലി കോസ് വേകൾ, വിവിധ ഭവനനിർമാണ പദ്ധതികൾ, കുറഞ്ഞ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകൾ, തേൻ സംസ്കരണയൂണിറ്റുകൾ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാൻ കാരണക്കാരനായ റവ.ഫാ.മാത്യു വടക്കേമുറി പമ്പാവാലിയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു.

മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി.

പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
കണമല പോസ്റ്റ് ഓഫീസ്
വൈ എം എ പബ്ലിക് ലൈബ്രറി കണമല
സർവീസ് സഹകരണ ബാങ്ക് കണമല
ഗവണ്മെന്റ് ആയുർവേദ ആശുപത്രി തുലാപ്പള്ളി
ആരാധനാലയങ്ങൾ

സെന്റ് തോമസ് ചർച്ച് കണമല

ശിവപാർവ്വതി ക്ഷേത്രം കാളകെട്ടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സാൻതോം ഹൈസ്‌കൂൾ കണമല
സെന്റ് തോമസ് യുപി സ്‌കൂൾ കണമല
ഗവണ്മെന്റ് ട്രൈബൽ സ്‌കൂൾ മൂക്കൻപെട്ടി