"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:


കൂടരഞ്ഞി  സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി ഐ ടിയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഐ ടി സർവീസ് ഡെസ്ക് കോഴിക്കോട് ജില്ല എ ടി മാസ്റ്റർ ടെയ്നർ ശ്രീ. ജവാദ് അലി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ്, മൊബൈൽ അപ്ലിക്കേഷൻ എന്നിവ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിൽ 41 വിദ്യാർത്ഥികളും മുപ്പതിലധികം രക്ഷിതാക്കളും സംബന്ധിച്ചു.
കൂടരഞ്ഞി  സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി ഐ ടിയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഐ ടി സർവീസ് ഡെസ്ക് കോഴിക്കോട് ജില്ല എ ടി മാസ്റ്റർ ടെയ്നർ ശ്രീ. ജവാദ് അലി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ്, മൊബൈൽ അപ്ലിക്കേഷൻ എന്നിവ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിൽ 41 വിദ്യാർത്ഥികളും മുപ്പതിലധികം രക്ഷിതാക്കളും സംബന്ധിച്ചു.
=''' വായനാക്കളരി  ഉദ്ഘാടനം '''=
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന കളരിക്ക് തുടക്കമായി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. മാത്യു പ്ലാത്തോട്ടത്തിൻ്റെ  അനുസ്മരണാർത്ഥം പ്ലാത്തോട്ടത്തിൽ ഫാമിലി  ഏർപ്പെടുത്തിയ പത്രങ്ങൾ ശ്രീ. ടോമി പ്ലാത്തോട്ടം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ വിദ്യാർത്ഥി പ്രതിനിധികളായ അഡോൺ ബിജു, ഹന്ന തെരേസ് ദിലീപ് എന്നിവർക്ക് കൈമാറി. ചടങ്ങിൽ കുടുംബാംഗങ്ങളായ മേരി സെബാസ്റ്റ്യൻ, അൻസിയ ടോം, ലെന മാത്യു, സീനിയർ അസിസ്റ്റന്റ് ഷൈനി അഗസ്റ്റിൻ, മലയാള മനോരമ തിരുവമ്പാടി ബ്യൂറോ ചീഫ് ശ്രീ. തോമസ് വലിയപറമ്പൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷൈജു ആന്റണി കോയിനിലം, അധ്യാപക പ്രതിനിധി ഷിന്റോ മാനുവൽ എന്നിവർ സംസാരിച്ചു.
=''' ഒളിമ്പിക്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു  '''=
ഓയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററും സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബും ചേർന്ന് വിദ്യാർത്ഥികൾക്കായി ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒയിസ്ക ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. അജു പ്ലാക്കാട്ട് മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ജെഫിൻ ജോസഫ്, മുഹമ്മദ് റിഷാൽ, അശ്വിൻ ലിത്തേഷ് എന്നിവരും യു  പി വിഭാഗത്തിൽ ജൂഡ് ഷിൻ്റോ, ഡെൽന ബിജു, എവിൻ ഡേവിസ് ബൈജു എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ സ്വാഗതമാശംസിച്ച സമാപന ചടങ്ങിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ജോബിൻ കണ്ണാട്ട് വിജയികൾക്ക് മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.
ജയ്സൺ മാസ്റ്റർ മങ്കര, ജോഷി ആലുങ്കൽ, ഷിന്റോ മാനുവൽ  എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി സൗമ്യ റോസ് മാർട്ടിൻ, ശ്രീമതി ആശ ആന്റണി ഒയിസ്ക പ്രതിനിധികളായ സജി പെണ്ണാപറമ്പിൽ, ജോബി പുതിയേടത്ത്, ജോസ് മൂക്കിലക്കാട്ട്, അനൂപ് മണിമലയിൽ, ബേബി പുറവക്കാട്ട്, രാജു പുഞ്ചത്തറപ്പിൽ, ബിജു നിറം, ഷാജി കടമ്പനാട്, ബിജു മറ്റത്തിൽ എന്നിവർ  പങ്കെടുത്തു.
=''' ഉപജില്ലാകലാമേള - UPവിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് '''=
2024- 2025  സബ്ജില്ല സ്കൂൾ കലാമേളയിൽ UP വിഭാഗം ഓവറോൾ
കിരീടം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ സ്വന്തമാക്കി. പങ്കെടുത്ത 16  ഇനങ്ങളിലും കുട്ടികൾക്ക് A grade -
ലഭിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്
ജില്ലയിലേക്ക് പോയ ഇനങ്ങളിലെല്ലാം A grade മായി മികച്ച സ്ഥാനങ്ങളിലെത്താൻ കുട്ടികൾക്ക് കഴിഞ്ഞു.
=''' പഠനയാത്ര  സംഘടിപ്പിച്ചു '''=
കുട്ടികളിൽ വിജ്ഞാനവും വിനോദവും വളർത്തുന്നതിനായി പത്താം ക്ലാസ്സിലെ കുട്ടികൾക്ക് മൈസൂരിലേക്കും യു പി വിഭാഗം കുട്ടികൾക്ക് പാലക്കാട്ടേയ്ക്കും  ഇരു പഠനയാത്രകളിലും പങ്കെടുക്കാൻ പറ്റാതിരുന്ന കുട്ടികൾക്കായി കക്കാടംപൊയിലേക്കും പഠനയാത്രകൾ സംഘടിപ്പിച്ചു.
=''' ബാസ്റ്റ്യൻ സൂപ്പർ ലീഗ് ഫൈനൽ - സെക്കാഡിയൻസ് FC വിജയകിരീടം നേടി  '''=
സുകൂളിൽ പ്രപർത്തിച്ചു വരുന്ന ബാസ്റ്റ്യൻസ് ഫുട്ബോൾ അക്കാദമി ഈ വർഷം സംഘടിപ്പിച്ച ഹൈസ്കൂൾ വിഭാഗം ഫുട്ബോൾ മത്സരത്തിൽ സെക്കാഡിയൻസ് FC വിജയകിരീടം നേടി. ഫൈനലിൽ 2-0 ത്തിനാണ് ബറ്റാലിയൻസ് FC യെ തോൽപിച്ചത്.
=''' മുക്കം LA ദ്വിതീയ സോപാൻ ക്യാമ്പ് '''=
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഒക്ടോബർ 25, 26, 27 തിയതികളിലായി മുക്കം LA യുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 400 - ഓളം കുട്ടികൾക്കായി DS Test  നടന്നു.  മുക്കം AEO ശ്രീമതി ദീപ്തി .ടി , ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മുക്കം LA സെക്രട്ടറി
Sr. മരിയ ഗ്രേയ്സ്, ട്രഷറർ ഷറഫുദ്ദീൻ, Sr. ഷാരോൺ , സ്കൗട്ട് മാസ്റ്റർമാരായ
ശ്രീ അബ്ദുൾ നാസർ പി.എം, ശ്രീ റോയി അഗസ്റ്റിൻ, ശ്രീ ജോയി ജോർജജ് , ശ്രീ ജോസഫ് കുര്യൻ, ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആശ ആൻ്റണി, ശ്രീമതി നീതു സണ്ണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
=''' ഹരിതക്യാമ്പസ് പ്രഖ്യാപനം '''=
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഇനി  ഹരിത ക്യാമ്പസ്.ഈ ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആദർശ് ജോസഫ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കും കാട്ടിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹരിത സഭയിൽ അംഗങ്ങളായിട്ടുള്ള കുട്ടികൾ ഹരിത ക്യാമ്പസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
=''' ഭിന്നശേഷിദിനാചരണം '''= 
കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ  സജി ജോൺ  ശാരീരിക- മാനസിക പരിമിതികളനുഭവിക്കുന്ന കുട്ടികളെ ചേർത്തുനിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാ ജോർജ് ഭിന്നശേഷി ദിന സന്ദേശം നൽകി. കുട്ടികൾ  ഭിന്നശേഷിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂൾ എസ് പി സി യുടെ നേതൃത്വത്തിൽ കുട്ടികൾ മ്യൂസിക്കൽ ഡ്രാമയും  കലാപരിപാടികളും
അവതരിപ്പിച്ചു.
=''' ആക്ടിവിറ്റി ഡ്രസ്സിൽ  ആക്ടീവായി ബാസ്റ്റ്യൻസ് ചുണക്കുട്ടികൾ '''= 
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്  ഹയർ സെക്കൻ്ററി സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ആക്ടിവിറ്റി ഡ്രസ്സ് ഏർപ്പെടുത്തി. എല്ലാ ബുധനാഴ്ചയും ആക്ടിവിറ്റി ഡ്രസ്സിലെത്തുന്ന കുട്ടികൾ കണ്ണ് കുളർപ്പിക്കുന്ന ഒരു കാഴ്ചയാണ്. ഇതിനു പുറമെ എല്ലാ കുട്ടികൾക്കും  ഐ ഡി കാർഡും, സ്കൂൾ ഡയറിയും നിർബന്ധമാക്കി.
=''' ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി '''= 
കൂടരഞ്ഞി പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ  ശുചിത്വബോധത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആൻ്റി ബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ഹെൽത്ത് സെൻ്ററിലെ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും
പരിപാടികൾക്ക് നേതൃത്വം നൽകി.
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2655287" എന്ന താളിൽനിന്ന് ശേഖരിച്ചത്