"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 280: വരി 280:
== എം.ടി അനുസ്മരണം ==
== എം.ടി അനുസ്മരണം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യരംഗം കോഡിനേറ്റർ അനുഷ ടീച്ചർ എം ടിയെ കുറിച്ച് സംസാരിച്ചു.അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെ കുറിച്ച് അസിയാനും,സിനിമ ചരിത്രത്തെക്കുറിച്ച് ഫാത്തിമ വജിഹയും സംസാരിച്ചു.  അദ്ദേഹത്തിൻറെ മഞ്ഞ് എന്ന  പുസ്തകത്തെ ഷംല പരിചയപ്പെടുത്തി. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാഷ് അനുശോചനം രേഖപ്പെടുത്തി. ശേഷം അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യരംഗം കോഡിനേറ്റർ അനുഷ ടീച്ചർ എം ടിയെ കുറിച്ച് സംസാരിച്ചു.അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെ കുറിച്ച് അസിയാനും,സിനിമ ചരിത്രത്തെക്കുറിച്ച് ഫാത്തിമ വജിഹയും സംസാരിച്ചു.  അദ്ദേഹത്തിൻറെ മഞ്ഞ് എന്ന  പുസ്തകത്തെ ഷംല പരിചയപ്പെടുത്തി. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാഷ് അനുശോചനം രേഖപ്പെടുത്തി. ശേഷം അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി
== രക്തസാക്ഷി ദിനം ==
1948 ൽ മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വധിച്ചതിന്റെ ഓർമ്മയ്ക്കാണ് ജനുവരി 30 ദേശീയതലത്തിൽ രക്തസാക്ഷി ദിനം ആയിട്ട് ആചരിക്കുന്നത്.
30/1/24 ന് സ്കൂളിൽ രക്തസാക്ഷി ദിനം ആചരിച്ചു, ഈ ദിവസത്തെക്കുറിച്ച് ഫസീല ടീച്ചർ കുട്ടികളോട് സംസാരിച്ചു. ശേഷം അധ്യാപകരും കുട്ടികളും അദ്ദേഹത്തിൻ്റെ ഫോട്ടോയിൽ പുഷ്പങ്ങൾ കൊണ്ട് അനുശോചനം അർപ്പിച്ചു.
== തുഞ്ചൻ്റെ മണ്ണിലേക്കൊരു യാത്ര ==
  17/1/ 25 വെള്ളിയാഴ്ച അമ്മ മലയാളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ വിജയികളായ 27 വിദ്യാർഥികളെ തുഞ്ചൻ്റെ മണ്ണിലേക്ക് കൊണ്ടു പോയി. ആദ്യം തുഞ്ചൻ സ്മാരകത്തിൽ പോയി അവിടെനിന്ന് തുഞ്ചന്റെ എഴുത്താണി ,തുഞ്ചന്റെ തത്ത ,വിദ്യാരംഭം കുറിക്കുന്ന സ്ഥലം എന്നിവ കാണുകയുണ്ടായി.അടുത്തതായി പോയത് തുഞ്ചൻ മ്യൂസിയത്തിലേക്കാണ്.
തുഞ്ചൻ മ്യൂസിയത്തിൽ കേരള ചരിത്രം, കലാരൂപങ്ങൾ, സാഹിത്യകാരന്മാർ, വാദ്യോപകരണങ്ങൾ, എന്നിവയൊക്കെ പരിചയപ്പെടുകയും വീഡിയോ കുട്ടികൾ വീക്ഷിക്കുകയും ചെയ്തു.അവിടെവച്ച് കുട്ടികളുടെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
== റിപ്പബ്ലിക് ദിനം ==
മാനവകുലത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കി, ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി,ഒരൊറ്റ ജനതയായി , ലോകത്തിന്റെ ഹൃദയമായി, ഇന്ത്യ മാറി കഴിഞ്ഞു. അതിനു നമ്മെ പ്രാപ്തമാക്കിയത് ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടനയാണ്. ഭരണഘടന നിലവിൽ വന്ന ജനുവരി 26 റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു.
       24/1/ 25 ന് സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിക്കുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫസീല ടീച്ചർ സംസാരിച്ചു. ശേഷം 3 A ക്ലാസിലെ കുട്ടികളുടെ സംഗീതശില്പം ഉണ്ടായിരുന്നു . തുടർന്ന് ദേശഭക്തിഗാനാലാപനവും പതാക നിർമ്മാണവും നടന്നു . 3 ,4 ക്ലാസുകളിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും നടന്നു.
<nowiki>*</nowiki>വിജയത്തിളക്കം*
       
         പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും വായിക്കും എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പ്രദേശവാസികൾക്കും മുമ്പിൽ വെല്ലുവിളിയോടെ സംഘടിപ്പിച്ച പരിപാടിയാണ് വിജയത്തിളക്കം.
     7 /2 /25 ന് സ്കൂളിൽ ഈ വിജയപ്രഖ്യാപനം രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും മുമ്പിൽ സംഘടിപ്പിക്കുകയുണ്ടായി. ഓരോ ക്ലാസിലെയും അധ്യാപകരും രക്ഷിതാക്കളും, കുട്ടികളും നിർമ്മിച്ച വായനക്കാഡുകൾ ക്ലാസുകളിൽ ഒരുക്കുകയും രക്ഷിതാക്കൾ അവർക്കിഷ്ടപ്പെട്ട വായനക്കാഡ് തെരഞ്ഞെടുത്ത ഇഷ്ടമുള്ള വിദ്യാർത്ഥിക്ക് നൽകി വായിപ്പിക്കുന്നു.
     ഈ പരിപാടി ശ്രീ മുഹമ്മദലി (മലപ്പുറം ബി പി സി) ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ് ഇല്യാസ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ മാഷും സ്വാഗതവും, ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
<nowiki>*</nowiki>അഡ്മിഷൻ ഡേ*
      70 കുട്ടികൾ ഒന്നാം ക്ലാസിലേക്ക്....
18/2/25 ചൊവ്വാഴ്ച 10 മണിക്ക് അഡ്മിഷൻ ഡേ ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ നിർവഹിച്ചു .70 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് ഇന്ദിര ടീച്ചർ കൈമാറി. പി ടി എ പ്രസിഡണ്ട് ഇല്യാസ് ഇ പി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും എലിയാമ്മ ടീച്ചർ ,സുമയ്യ ടീച്ചർ എന്നിവർ ആശംസയും ഷരീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
<nowiki>*</nowiki>മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ*
    18/2/25 ന് സ്കൂളിൽ ആവേശകരമായ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ നടത്തുകയുണ്ടായി. ഈ ഒരു വർഷം 300 ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും എല്ലാ ആഴ്ചയും അതുമായി ബന്ധപ്പെട്ട മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും അവസാന റൗണ്ടിലേക്ക് ഹാദിയ, ആയിഷ മെഹറിൻ, അസിയാൻ, ഷംല , ദുൽഖർ ,ഫർദാൻ, അസദ്, അഷ്മൽ എന്നീ 10 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു .ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് സൈക്കിൾ , രണ്ടുംമൂന്നു സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ എന്നിവ സമ്മാനമായി നൽകും.
അങ്ങനെ ഞങ്ങളുടെ ഗ്രാൻഡ്ഫിനാലെ ഗ്രാൻ്റ് ആയി തന്നെ നടന്നു... ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഫാത്തിമ ഹാദിയയാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് അഹാന, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ആയിഷ മെഹറിൻ .ഈ വർഷത്തെ മെഗാക്വിസ് കോട്ടകൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ നിർവഹിച്ചു. അനന്ദു മാസ്റ്റർ മനോഹരമായി ക്വിസിന് നേതൃത്വം നൽകി.
<nowiki>*</nowiki>ഒന്ന് രണ്ട് ക്ലാസിലെ മെഗാ ക്വിസ് ഫൈനൽ*
  ഈ വർഷം ഒന്ന് ,രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾക്കും മെഗാ ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഓരോ ആഴ്ചയും മത്സരം നടത്തി സമ്മാനങ്ങൾ കൈമാറി. അവസാന റൗണ്ടിൽ 10 പേർ പങ്കെടുത്തു. ഒന്നാം സ്ഥാനം ആയിഷ അഫ്ര കരസ്ഥമാക്കി .രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ആദിൽ അമീൻ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്ഫാത്തിമ റസാന. ഏലിയാമ്മ ടീച്ചർ വളരെ മനോഹരമായി ക്വിസിന് നേതൃത്വം നൽകി
<nowiki>*</nowiki>STAR VIBES 25*
    19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
<nowiki>*</nowiki>ലോക മാതൃഭാഷ ദിനം*
      മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ് ' എൻ്റെ ആകാശമാണ് .ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് 'എൻ്റെ ഭാഷ ഞാൻ തന്നെയാണ്.
   21/2/25 ന് മാതൃഭാഷാ ദിന പരിപാടി സ്കൂളിൽ നടന്നു .ഓരോ വിദ്യാർത്ഥിയും തയ്യാറാക്കിയ മാഗസീൻ പ്രകാശനം ചെയ്തു. മാതൃഭാഷാ ദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാഷ് വിശദീകരണം നൽകി.
<nowiki>*</nowiki>പ്രസംഗിക ഇതിലെ... ഘട്ടം 2*
    10/3/25 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം ഘട്ടം 2 നടക്കുകയുണ്ടായി. മത്സരത്തിൽ പത്ത് പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി. അതിൽ നിന്നും അൻഷിദ , റുസ്‌ല , അനുഷ്ക, വിതാബാബു , വജിഹ എന്നീ 6 വിദ്യാർത്ഥികളെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
<nowiki>*</nowiki>രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്*
     പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി 13/ 02 / 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. LKG മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത് തസ്ലീമ വി ടി യാണ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി മലപ്പുറം )ആണ് ക്ലാസ് എടുത്തത്. ഹെഡ്മാസ്റ്റർ സിദിൽ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെൽവ ടീച്ചർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
<nowiki>*</nowiki>ചിൽഡ്രൻസ് പാർക്ക്* *ഉദ്ഘാടനം*
മികച്ച ഒരു ചിൽഡ്രൻസ് പാർക്ക് ഒരു പാട് വർഷത്തെ ഞങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം നടപ്പിലായി. 19/2/25 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും, വാർഡ് കൗൺസിലർ സറീന സുബൈർ, റഫീഖ്, മുഹമ്മദലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി
<nowiki>*</nowiki>പഠനോത്സവം 2025*
എല്ലാവർഷവും നടക്കുന്ന പഠനോത്സവം പരിപാടി കുട്ടികളുടെ ഒരു കൊയ്ത്തുൽസവമാണ്. വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള ഒരു വേദിയാണിത്.
12/3/25 ബുധനാഴ്ച്ച 10.30 ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽനിന്നും മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിനനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അതിൽ വിദ്യാർത്ഥികളാട ദൃശ്യാവിഷ്കാരങ്ങൾ, പ്രസംഗം, വായനാനുഭവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, അറബി ഫെസ്റ്റ്, പതിപ്പുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം, സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. അങ്ങനെ പഠനോത്സവം അവർ അവരുടെ ഒരുത്സവമാക്കി മാറ്റി.
<nowiki>*</nowiki>സർഗോത്സവം 25*
<nowiki>*</nowiki>അഭിനയ ശിൽപശാല*
13/3/25 വ്യാഴാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 25 പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ വിവിധ ശിൽപശാലകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടി അധ്യാപകനും നാടക പ്രവർത്തകനുമായ ശ്രീ പ്രവീൺ കോട്ടക്കൽ ഉഘാടനം ചെയ്തു. ഷരീഫ് മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും അശ്വിൻ മാഷ് നന്ദിയും രേഖപ്പെടുത്തി.പാട്ടും അഭിനയവും വ്യത്യസ്ത കളികളുമായി വിദ്യാർത്ഥികൾ മതിമറന്നാസ്വദിച്ചു.
<nowiki>*</nowiki>കഥ, കവിത ശിൽപശാല*
13 / 3 / 25 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള കഥ കവിത ശിൽപശാല നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ പി.വി മോഹനൻ മണ്ണഴിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. കഥകളും കവിതകളും വിദ്യാർത്ഥികൾ തയ്യാറാക്കി. അവ മാഗസീൻ ആക്കുവാൻ തീരുമാനിച്ചു.
<nowiki>*</nowiki>കുട്ടി പ്രാസംഗികരെ* *ഇതിലെ...*
<nowiki>*</nowiki>ഫൈനൽ*
കുട്ടി പ്രാസംഗികരെ ഇതിലെ പരിപാടിയുടെ ഫൈനൽ മത്സരം 18/3/ 25 ന് നടന്നു .ആറ് വിദ്യാർത്ഥികൾ ആറു വിഷയത്തിൽ സംസാരിച്ചു. കുറ്റിപ്പുറം എ എം എൽ പി സ്കൂളിലെ കെ എം ഷാജി മാസ്റ്റർ,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, ഏലിയാമ്മ ടീച്ചർ എന്നിവർ വിധികർത്താക്കളായി.
പരിപാടിയിൽ ഒന്നാം സ്ഥാനം റുസ്‌ലയും രണ്ടാം സ്ഥാനം ഫാത്തിമ വജ്ഹയും മൂന്നാം സ്ഥാനം അൻഷിദ യും കരസ്ഥമാക്കി
<nowiki>*</nowiki>ഒറിഗാമി ശിൽപശാല*
   18/3/25 ന് സർഗോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു. കെ.എം ഷാജി മാസ്റ്ററാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മാഷ് കളർ പേപ്പർ കൊണ്ട് വ്യത്യസ്ത തരത്തിലുള്ള ഒറിഗാമി രൂപങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകി.
<nowiki>*</nowiki>സർഗോത്സവം 25*
<nowiki>*</nowiki>കുട്ടികളുടെ ചലച്ചിത്രോത്സവം*
24/3/25 തിങ്കളാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പരിപാടി നടന്നു. കുട്ടികളുടെ അഞ്ച് കുഞ്ഞു സിനിമകളായ ഇമ്മ്ണി ബല്യാരാൾ, Hope, Vicky, Anthero, Tokri എന്നിവയാണ് കാണിച്ച് കൊടുത്തത്. ഒരു തീയേറ്ററിനെ പോലെ സജ്ജീകരിച്ച ക്ലാസ് റൂമാണ് കുട്ടികൾക്ക് ഒരുക്കിയത്. ഓരോ ഷോട്ട് ഫിലിമും വളരെ കൗതുകത്തോടെയും ആസ്വാദ്യകരവുമായാണ് കുട്ടികൾ വീക്ഷിച്ചത്. ഈ പരിപാടിക്ക് സ്കൂൾ അധ്യാപകനായ ശെരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.