"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26009 (സംവാദം | സംഭാവനകൾ)
26009 (സംവാദം | സംഭാവനകൾ)
വരി 129: വരി 129:
== '''കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്''' ==
== '''കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്''' ==
ആസ്വാദ്യമായി അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ടീൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് സെഷനുകളിലായി പങ്കെടുത്തു.കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് 25 10 2024ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്ലസ് ടു അധ്യാപിക ഷെമി ടീച്ചർ, ശബന ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. നഫീസ ടീച്ചർ നന്ദി രേഖപ്പെടുത്തി
ആസ്വാദ്യമായി അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ടീൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് സെഷനുകളിലായി പങ്കെടുത്തു.കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് 25 10 2024ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്ലസ് ടു അധ്യാപിക ഷെമി ടീച്ചർ, ശബന ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. നഫീസ ടീച്ചർ നന്ദി രേഖപ്പെടുത്തി
=== '''മൈസൂരിൻ്റെയും കുടകിലെയും മനോഹര നിമിഷങ്ങളിൽ തൊട്ടുതലോടി  അൽഫാറൂഖിയ''' ===
9:30PM  നു അൽഫാറൂഖിയൻസ് മൈസൂർ ലക്ഷ്യമാക്കി കുതിച്ചു. യാത്ര മുന്നോട്ട്...
വാഹനത്തിൽ നിന്ന് ഉയർന്നുവന്ന പാട്ടുകളെല്ലാം ആസ്വദിച്ച് പലരും ഉറക്കത്തിലേക്ക് വീണു...
മയക്കത്തിൽ നിന്ന് ഉണർന്നു തുടങ്ങിയതേ ഉള്ളു കല്പറ്റ നഗരം.. യാത്രകളിൽ പുറം കാഴ്ചകൾ  തണുപ്പിലും ബസിന്റെ ഷട്ടർ താഴ്ത്താതെ കാഴ്ചയിലേക്ക് കണ്ണും തുറന്നു പലരും നോക്കിയിരുന്നു.…. കുളിരണിഞ്ഞ പാടങ്ങളും ,മഞ്ഞു പുതഞ്ഞ മലനിരകളും… ! പ്രഭാതത്തിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന വയനാടൻ സുന്ദരിക്ക് ഉദയ സൂര്യൻ പൊൻപട്ടു ചാർത്തി തുടങ്ങി .. ഹാ എത്ര സുന്ദരിയാണവൾ …! അതെ വയനാടൻ പ്രഭാതങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട് !ബത്തേരി കടന്ന് പിന്നെ മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്ര ..
മടിച്ച് മടിച്ച് സൂര്യ കിരണങ്ങൾ കാടിനകത്ത് കയറുന്നതേയുള്ളൂ… മാൻ  കൂട്ടങ്ങളും മയിലും ആനയും, കാട്ടു പോത്തുമൊക്കെ കണ്ണിനു വിരുന്നേകി… ഗുണ്ടൽപേട്ടിലേക്ക് ആനവണ്ടി നീങ്ങി തുടങ്ങി.
. ഇവിടെ പൂക്കളുടെ വസന്തമായിരുന്നു .. പാടങ്ങളിൽ വിരിഞ്ഞിറങ്ങിയിരുന്നു ചെണ്ടുമല്ലിയും ജമന്തിയും, അവയ്ക്കിടയിൽ മത്സരിച്ചു ഫോട്ടോ എടുക്കുന്നവർ..! കൂടുതലും മലയാളികൾ തന്നെ
ദൂരെ മഞ്ഞിൻ പുതപ്പണിഞ്ഞ ഗോപാൽ ബെട്ട മലനിരകളും കാണാം.. ഇങ്ങനെ കാഴ്ചകൾ കണ്ട് മൈസൂരിൽ എത്തി ഞങ്ങൾ .
എല്ലാം കണ്ട് ഞങ്ങൾ ഞങ്ങളുടെ ഹോട്ടലിലേക്ക് നടന്നകന്നു .
ചായ കുടിച്ചതിനുശേഷം  ആദ്യ മാത്ര മൃഗശാലയിലേക്കായിരുന്നു...
റൂമിൽ നിന്ന് പുറത്തിറങ്ങി ബസിൽ കയറി മൃഗശാലയിൽ എത്തുമ്പോൾ സമയം 11.30 AM . പ്രധാന കവാടവും കടന്ന് ടിക്കറ്റ് കൗണ്ടറിന്റെ തിരക്കുള്ള വരിയിൽ നിന്ന് ടിക്കറ്റുമെടുത്ത് വിശാലമായ മൃഗശാലയുടെ കാഴ്ചകളിലേക്ക്… പക്ഷികളുടെ സങ്കേത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്, വിവധ തരം പക്ഷികൾ പല രാജ്യങ്ങളിലേയും … ആകാശത്ത് മഴ മേഘങ്ങൾ കണ്ട് മയിലുകൾ നൃത്തമാടി തുടങ്ങി .. പീലി വിടർത്തിയാടുന്ന മയിൽ നൃത്തം എത്ര സുന്ദരം.! ഇരുമ്പുകൂടിനകത്തുനിന്നുള്ള മയിൽ നൃത്തം ഇത്ര ഭംഗിയെങ്കിൽ കാടിന്റെ പാശ്ചാത്തലത്തിൽ എത്ര സുന്ദരമായിരിക്കും ഞാനോർത്തൂ….വെളുത്ത മയിലും കൊക്കുകളും, വേഴാമ്പലും ഒട്ടകപക്ഷിയും ഇങ്ങനെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേതടക്കം ഒട്ടുമിക്ക പക്ഷികളേയും കാണാനായി. സിംഹം, കടുവ, പുലി ജിറാഫ് ,കണ്ടാമൃഗം ഹിപ്പോ,സീബ്ര, ഒട്ടകം ആഫ്രിക്കൻ ആനകൾ ചിമ്പാൻസി ഗോറില്ല ,ഉൾപ്പെടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ, അനാക്കോണ്ട ഉൾപ്പെടെയുളള ഉരഗവർഗങ്ങൾ , ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവർഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളിൽ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വർഗ്ഗങ്ങളും ഇവിടെ ഉണ്ട് …മൃഗശാല സന്ദർശനത്തിനുശേഷം ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടർന്നു... ബസ് മുന്നോട്ടു കുതിച്ചു . മൈസൂർ പാലസ് ലക്ഷ്യമാക്കിയാണ് ആണ് ഞങ്ങളുടെ യാത്ര തുടർന്നു മൂന്ന് നിലകളുള്ള, ചാരനിറത്തിലുള്ള ഗ്രാനൈറ്റ്, ഇൻഡോ-സാർസെനിക് കെട്ടിടം, അഞ്ച് നിലകളുള്ള ഗോപുരത്താൽ മൂടപ്പെട്ടിരിക്കുന്നു മൈസൂർ കൊട്ടാരം.അത് ദക്ഷിണേന്ത്യൻ നഗരമായ കർണാടകയിലെ മൈസൂരുവിൽ ഒരു സ്വർണ്ണ താഴികക്കുടത്തിൽ അവസാനിക്കുന്നു . നഗരത്തിൽ നിരവധി കൊട്ടാരങ്ങളുണ്ട്, എന്നാൽ ആളുകൾ മൈസൂർ കൊട്ടാരത്തെക്കുറിച്ച് പറയുമ്പോൾ, അവർ പരാമർശിക്കുന്നത് ചരിത്രപരമായ കോട്ടയ്ക്കുള്ളിലെ ഈ കൊട്ടാരത്തെയാണ്. കൊട്ടാരങ്ങളിലേക്ക് കുട്ടികൾ പ്രവേശിച്ചത് മുതൽ മുതൽ അവസാനം വരെ അവരുടെ മുഖം അത്ഭുതത്തോടെ കൂടിയുള്ളതായിരുന്നു.. തുടർന്ന് ഞങ്ങളുടെ യാത്ര ബൃന്ദാവൻ ഗാർഡൻസ്നെ ലക്ഷ്യമാക്കി മുന്നോട്ട്നീങ്ങി.60 ഏക്കറിൽ പരന്നുകിടക്കുന്ന ബൃന്ദാവൻ ഗാർഡൻസ് കാവേരി നദിക്ക് കുറുകെയുള്ള കൃഷ്ണരാജ സാഗര അണക്കെട്ടിൻ്റെ (കെആർഎസ്) അടിയിലാണ്. കാശ്മീരിലെ ഷാലിമാർ ഉദ്യാനത്തിൻ്റെ മാതൃകയിൽ, പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ, ടെറസുകൾ, പുഷ്പ കിടക്കകൾ, എന്നിവയാൽ ഉദ്യാനം സന്ദർശകരെ ആകർഷിക്കുന്നു. ഇന്ന് ബൃന്ദാവൻ ഗാർഡൻസ് അതിൻ്റെ സൗന്ദര്യത്തിനും ഗാംഭീര്യത്തിനും ലോകപ്രശസ്തമാണ്. എന്നിരുന്നാലും സന്ദർശകരുടെ ഹൈലൈറ്റ് എന്നത് പ്രശസ്തമായ സംഗീത ജലധാരയാണ്, ഇത് ഒരുതരം വാട്ടർ ബാലെയാണ്, ലൈറ്റുകളും സംഗീതവും എല്ലാ വൈകുന്നേരവും വിനോദസഞ്ചാരികൾക്കായി പ്ലേ ചെയ്യുന്നു. ആ ജലസംഗീതത്തെ അൽഫാറൂഖിയൻസ് നന്നായി ആസ്വദിച്ചു. ഒന്നാം ദിനം അവസാനിച്ച നിമിഷങ്ങൾ മാത്രം ബാക്കി.വീണ്ടും യാത്ര തുടർന്നു.മണിക്കൂറുകൾ യാത്ര ചെയ്തശേഷം ഞങ്ങളുടെ വാഹനം ഒരു ബിൽഡിങ്ങിന്റെ മുന്നിൽ നിർത്തിയിട്ടു...ആ ബിൽഡിങ്ങിലേക്ക് എല്ലാവരും നടന്നു കയറി...ശക്തമായ കൂരിരുട്ട്. എല്ലാവരും പേടിച്ചു വിറച്ചു അലറി വിളിച്ചു.....മണ്ണിന് കുടപിടിച്ചതുപോലെ ആകാശം മറച്ച് മുളങ്കാടുകൾ, പോകാം സ്വർ​ഗഭൂമിയിലേക്ക്തെല്ലു ഭയത്തോട്ടെ അക്ഷമരായി ഞങ്ങൾ കാത്തിരുന്നു....
മിനുട്ടുകൾക്കകം സംഗീത പെരുമഴ ഉയർന്നു...എല്ലാം ശാന്തം രണ്ടാം ദിനം വളരെ ആവേശത്തോടുകൂടി കൃത്യസമയത്ത് ബസിൽ കയറിയിരിക്കുന്ന രംഗമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത് . എത്ര അച്ചടക്കമുള്ള വിദ്യാർത്ഥികൾ, ഈ വിദ്യാർത്ഥികളെ ലഭിച്ച  അധ്യാപകരായ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. ആദ്യം സുവർണ ക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി.ഒരു വലിയ കമാനം ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തോട് അടുക്കുന്ന മനോഹരമായ പൂന്തോട്ടത്തിലേക്കാണ് നയിക്കുന്നത്. മൊണാസ്ട്രിയുടെ പ്രവേശന കവാടത്തിൽ സ്ഥാപകനായ നോർബു പെമ റിൻപോച്ചെയുടെ ഒരു ഭീമാകാരമായ ചിത്രമുണ്ട്. ഭീമാകാരമായ കമാനവും ചെറിയ പ്രതിമകളുമുള്ള തിളങ്ങുന്ന സ്വർണ്ണവും ഉജ്ജ്വലവുമായ നീല നിർമ്മിതിയാണ് പ്രവേശനം. ഗേറ്റിന് തൊട്ടുമുമ്പ് അവിടെ കൊത്തിയ അക്ഷരങ്ങളുള്ള ഒരു വലിയ അലങ്കരിച്ച മണിയുണ്ട്.
ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിലേക്കും ഒരു ജലധാരയിലേക്കും റോഡ് നയിക്കുന്നു. അലങ്കരിച്ചതും അലങ്കരിച്ചതുമായ മൂന്ന് പ്രവേശന കവാടങ്ങൾ ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിന് ചുറ്റും ഉണ്ട്. നിരകളുള്ള വിശാലമായ ഇടനാഴി ബലിപീഠത്തിലേക്ക് നയിക്കുന്നു, അതിൽ മൂന്ന് സ്വർണ്ണ ശില്പങ്ങൾ ഉണ്ട്. ചുവരുകൾ പൂർണ്ണമായും പരമ്പരാഗത ടിബറ്റൻ ചുവർചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. പരമ്പരാഗത ടിബറ്റൻ വാസ്തുവിദ്യയിൽ നിർമ്മിച്ച മൊണാസ്ട്രിയും ക്ഷേത്രവും ടിബറ്റൻ കരകൗശലത്തിൻ്റെ അതിശയകരമായ ഉദാഹരണങ്ങളാണു.
തുടർന്ന് ഞങ്ങൾ ബാംബൂ വില്ലേജിലെക്കാണ് ഞങ്ങളുടെ യാത്ര എത്തിയത്.
ഞങ്ങൾ അവിടെ എത്തിയപ്പോൾ
മുളങ്കാടുകൾ കുടപോലെ ആകാശത്ത മറച്ചുനിൽക്കുന്നതിനാൽ സൂര്യപ്രകാശം ഇപ്പോഴും കാട്ടിനുള്ളിലേക്ക് മുറിഞ്ഞുവീഴുന്നതേയുള്ളൂ. മുളങ്കൂട്ടത്തിനിടയിൽ പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാട്ടിനുള്ളിൽ എവിടെ ക്യാമറവെച്ചാലും അവിടെ സുന്ദരമായ ഫ്രയിം വിടരും. മഴക്കാലത്ത് പൊട്ടിവീണ മുളങ്കൂട്ടങ്ങളും മരങ്ങളും ഇനിയും വെട്ടിമാറ്റാത്തതിനാൽ അവ വഴിയിലാകെ തീർക്കുന്ന കാഴ്ചകളും സുന്ദരമാണ്. മുയലും ഉടുമ്പും പോലുള്ള ചെറുമൃഗങ്ങളും കാട്ടുകോഴിയും മയിലും പോലെ വിവിധതരം പക്ഷികളുമാണ് ഈ മുളന്തുരുത്തിലെ അന്തേവാസികൾ. നടത്തത്തിനിടയിൽ എങ്ങും നിറയുന്നത് കിളിക്കൊഞ്ചലുകൾതന്നെ. അത്രമേൽ സുന്ദരമായ പച്ചപ്പാണവിടെ. ഫോട്ടോകൾ പകർത്തിയും കാഴ്ചകളാസ്വദിച്ചും മുന്നോട്ടു നടന്നു. ഒരു ചെറിയ കുന്നുമുഴുവൻ പരന്നുകിടക്കുന്ന രീതിയിലാണ് കാട് സ്ഥിതിചെയ്യുന്നത്. അത്ര ദൂരം നടന്നതിന്റെ ക്ഷീണമകറ്റാൻ പാറപ്പുറത്ത് കണ്ണടച്ച് മലർന്നുകിടന്നു. എവിടെനിന്നോ ഒരു ഇളംകാറ്റുവന്ന് തഴുകിത്തലോടി. സുന്ദരമായ ഒരു അരുവി അതിന് നടുവിൽ കൂടി ഒഴുകുന്നു. ആ അരുവിയിലേക്ക് എല്ലാ മകളും ഇറങ്ങി ചെന്നു.. കാടിന് നടുവിലൂടെ ഒഴുകുന്ന ഈ അരുവി അൽഫാറൂഖിയൻസ് മറക്കില്ല എന്നുറപ്പാണ്.
തുടർന്ന് അവസാന സന്ദർശന കേന്ദ്രമായ
ഹാരംഗി അണക്കെട്ട് ൽ ഞങ്ങൾ എത്തി...
അതിൻ്റെ ഏകാന്തതയ്ക്കും വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്തിനും ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. പ്രകൃതിദത്തമായ ശാന്തവും ശാന്തവുമായ അന്തരീക്ഷത്തിന് കൂർഗിലെ ഏറ്റവും പ്രശസ്തമായ പിക്നിക് സ്ഥലങ്ങളിൽ ഒന്നാണിത്. കൂടാതെ, റിസർവോയറിൻ്റെ വാസ്തുവിദ്യാ മാതൃകയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. അണക്കെട്ടിന് പുറമെ നിങ്ങൾക്ക് കൂടുതൽ മുന്നോട്ട് പോകാനും പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ അതിമനോഹരമായ സൗന്ദര്യമുള്ള മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനും കഴിഞ്ഞു .
ഇവിടങ്ങളെല്ലാം സന്ദർശിച്ച് ഞങ്ങൾ ഒരിടത്ത് ഒരുമിച്ചുകൂടി.
ഇതുവരെ സന്തോഷിച്ച എല്ലാ മുഖങ്ങളും ദുഃഖ സാന്ദ്രമായിരിക്കുന്നു. സത്യം പറഞ്ഞാൽ അധ്യാപകൻ എന്ന നിലക്ക് ഞങ്ങൾക്കും സങ്കടകരമായ ഒരു നിമിഷം . അവരെല്ലാം മനസ്സ് തുറന്ന് ഞങ്ങളോട് പറഞ്ഞു. സാറന്മാരെ ഞങ്ങൾക്ക് സങ്കടമാകുന്നു.
അതിമനോഹരമായ ഒരു യാത്രയുടെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ തീർച്ചയായിട്ടും ആർക്കായാലും സങ്കടം വരും. ഞങ്ങളുടെ ഓരോ വിദ്യാർത്ഥികളെയും ഞങ്ങൾക്ക് കൂടുതൽ അറിയാനും അവർക്ക് ഞങ്ങളെ മനസ്സിലാക്കാനും സാധിച്ചു കാണും . അല്ലാതെ അവർ ഇത്രയൊന്നും കരയില്ല. ഈ എഴുത്ത് എഴുതുമ്പോൾ പോലും മനോഹരമായ നിമിഷങ്ങളും,ദുഖസാന്ദ്രമായ ഈ നിമിഷവും എന്റെ മനസ്സിനെ
വാക്കുകൾ ഇടറുന്നു.നിങ്ങളെല്ലാവരും പറയും പോലെ ഈ എഴുത്ത് ഇനിയും തുടരാം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സന്തോഷം നിറഞ്ഞ സങ്കടം.. ഈ മനോഹരമായ യാത്ര അവസാനിച്ചതിലെ തെല്ലു സങ്കടത്തോടെ അവർ അൽ ഫാറൂഖി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വന്നിറങ്ങി .ഞങ്ങളെ സുരക്ഷിതായി എത്തിച്ചത്തിനു ദൈവത്തിനു നന്ദി... ഒരു യാത്രയിൽ ആഗ്രഹിച്ചത് എന്തൊക്കെയുണ്ടോ അതെല്ലാം നമുക്ക് ലഭിച്ചു.എത്ര സന്തോഷത്തോടെയുള്ള പെരുമാറ്റങ്ങൾ ആയിരുന്നു എല്ലാവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത് . ഇന്നലെ ഞാൻ എഴുതിയ മൂന്നു ഭാഗങ്ങളും സാഹിത്യവൽക്കരിക്കാൻ വേണ്ടി എഴുതിയതല്ല . അത്രയും മനോഹരമായിരുന്നു ഈ യാത്ര . അൽഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിന്റെ മൂല്യങ്ങൾക്ക് ഒരു നിലക്കും കോട്ടം പറ്റാതെയുള്ള ഈ മനോഹരമായ യാത്ര തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടും തീർച്ച .ഈ സന്തോഷം നമുക്ക്  മുന്നോട്ടുള്ള യാത്രയിലും പ്രചോദനം ഉൾക്കൊണ്ട് മുന്നേറാം


=== SCERTമികവ് സീസൺ - 5 പുരസ്കാരം ടീം അൽഫാറൂഖിയ്ക്ക് ===
=== SCERTമികവ് സീസൺ - 5 പുരസ്കാരം ടീം അൽഫാറൂഖിയ്ക്ക് ===