"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 294: | വരി 294: | ||
=== റോബോട്ടിക്സ് ക്ലാസ് -6 === | === റോബോട്ടിക്സ് ക്ലാസ് -6 === | ||
27-11-2024ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. | 27-11-2024ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. | ||
=== എക്സ്പേർട്ട് ക്ലാസ്സ് === | |||
2024-25 വർഷത്തിൽ കുട്ടികൾക്കായി നടത്തുന്ന എക്സ്പേർട്ട് ക്ലാസ്സ് 24/01/2024 വെള്ളിയാഴ്ച 2 ന് നടന്നു..ലിറ്റിൽ കൈറ്റ്സ് ക്ലബിലൂടെ ഈ രണ്ടു വർഷം കുട്ടികൾക്കു കിട്ടിയ അറിവുകൾക് പുറമേ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള കൂടുതൽ ഉപകാരപ്രദമാകുന്ന കൂടുതൽ നൂതന ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്ലാസ്സ് എന്ന ലക്ഷ്യത്തോടെ ആണ് ഈ വർഷത്തെ എക്സ്പേർട്ട് ക്ലാസ്സ് ഒരുക്കിയത്.. എസ് .എൻ.ഡി.പി വി .എസ്.സി യിലെ അജയ് ബി സാർ ആണ് ക്ലാസ്സെടുക്കാനായി എത്തിയത്.. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് സിസ്റ്റർ ഷിജിമോൾ സ്നേഹ ബഹുമാനപെട്ട അജയ് സാറിനെ ഫാത്തിമ മാതാ സ്കൂളിലേക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പ്രിയ അദ്ധ്യാപകരെയും ഈ ക്ലാസ്സിലേക്കും സ്വാഗതം ചെയ്തു. കുട്ടികൾ ഏറെ താല്പര്യത്തോടെയും ഏറെ കൗതുകത്തോടെയും വളരെ ആസ്വദിച്ചുമാണ് ക്ലാസ്സിനെ നോക്കി കണ്ടത്. | |||
എ ഐ, ചാറ്റ് ജിപി റ്റി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സെൻസറുകൾ, മൊബൈൽ ആപ്പുകൾ തുടങ്ങിയ ഒത്തിരി നൂതന ആശയങ്ങളും അതിന്റെ പ്രസക്തിയും അത് ഉപയോഗിക്കേണ്ട മേഖലകളും വളരെ വിശദമായി തന്നെ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലാസ്സ് കൊണ്ട് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനാർഹമാണ്.സ്റ്റാർ, എൽ. ഇ ഡി ബൾബുകളുടെ പ്രകാശനം, ഡ്രോൺ, ചെറിയ റോബോട്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങളുടെ ചെറിയ ഡെമോ ഒരുക്കിയത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒത്തിരി ഉപകാരപ്രദമായി. സാറിന്റെ സഹായത്തോടെ സ്റ്റാർ, എൽ. ഇ. ഡി ബൾബ് ഇവ നിർമ്മിക്കാനുള്ള അവസരം കുട്ടികൾക്കു നൽകിയത് അവരുടെ ക്രിയാത്മകത വർധിപ്പിക്കാൻ സഹായകമായി.കുട്ടികൾക്കു അത് വളരെ ആസ്വാദ്യകരവുമായി. കൈറ്റ് മിസ്ട്രെസ് അമ്പിളി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞ് ക്ലാസ്സ് അവസാനിപ്പിച്ചു. | |||
=== ലിറ്റിൽ കൈറ്റ്സ് - ഇൻഡസ്ട്രിയൽ വിസിറ്റ് === | |||
2024-25 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 18/01/2024 ൽ ഒരു ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു.. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ 42 കുട്ടികളും മൂന്ന് അദ്ധ്യാപകരുമാണ് ഈ വിസിറ്റിൽ പങ്കെടുത്തത്.വ്യവസായികമായി പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു സംരഭം പരിചയപെടുത്തുകയും ആ ഫാക്ടറിയിലെ പ്രവർത്തനങ്ങൾ കണ്ട് മനസിലാക്കാൻ ഒരു അവസരം ലഭിക്കുകയുമാണ് ഈ വിസിറ്റുകൊണ്ട് ലക്ഷ്യമിട്ടത്.. ഇതിനായി ഈ വർഷം വാഗമൺ മാസ്ക്കോ ടീ ഫാക്ടറി ആണ് തിരഞ്ഞെടുത്തത്.. വളരെ സന്തോഷത്തോടെയും ആസ്വദിച്ചുമാണ് ഈ ഫാക്ട്ടറിയെ കുട്ടികൾ സ്വീകരിച്ചത്.. വാഗമണിന്റെ പ്രകൃതി മനോഹരിതയിൽ മുങ്ങി കിടക്കുന്ന തേയില തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന തേയില കൊളുന്തുകൾ നമ്മൾ ഉപയോഗിക്കുന്ന തേയില പൊടി ആയി മാറുന്നതെങ്ങനെയെന്നുള്ള വിവിധ ഘട്ടങ്ങൾ നേരിൽ കണ്ട് മനസിലാക്കാനുള്ള അവസരം ഈ വിസിറ്റിലൂടെ ലഭിച്ചു. ഇവിടെ ഉപയോഗിക്കുന്ന വിവിധ മെഷീനുകൾ കാണാനും അവയുടെ പ്രവർത്തനങ്ങൾ വളരെ അടുത്ത് നിന്ന് മനസിലാക്കാൻ കുട്ടികൾക്കു കഴിഞ്ഞുവെന്നത് ഏറെ ശ്രെദ്ധേയമാണ് .മെഷീൻ പ്രവർത്തനങ്ങൾ ക്യാമെറയിൽ പകർത്തുവാനും കുട്ടികൾക്കു അവസരം ലഭിച്ചു.. മൂന്ന് മണിക്കൂർ അവിടെ ചിലവഴിക്കനായതു പ്രവർത്തങ്ങളെക്കുറിച്ചുള്ള കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിനും വഴിയൊരുക്കി.വാഗമണ്ണിന്റെ സ്വന്തമായ മൊട്ടകുന്നുകളിലും പൈൻ ഫോറെസ്റ്റിലും സന്ദർശിച്ച് കുട്ടികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഉല്ലാസകരമാക്കാനും അവസരം ഒരുക്കി.. | |||
വിവിധതരം മെഷീനുകളുടെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ലിറ്റിൽ കൈറ്റ് കുട്ടികൾ ഇത്തരത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുന്നത്. അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ തേയിലപ്പൊടി നിർമാണത്തെക്കുറിച്ചും അതിന് ഉപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും ഞങ്ങളെ വിശദീകരിച്ചു തന്നു.14 ദിവസം കൂടുമ്പോൾ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേയിലയുടെ 80 %കയറ്റുമതിക്കും ബാക്കിയുള്ള 20% ഫാക്ടറിയിലേക്കും ഉപയോഗിക്കുന്നു. നേരെ മാത്രം ചലിക്കുന്ന മൊട്രൊ സൈക്ലിസ്‍റ്റ് എന്ന മെഷീനിന്റെ സഹായത്തോടെ തേയിലകൾ വിവിധ സ്ഥലങ്ങളിലേക്ക് വൃത്തിയാക്കുന്നതിനും മറ്റും അവിടുന്ന് തിരിച്ചുകൊണ്ടു വരുന്നതിനും ഉപയോഗിക്കുന്നു. ഇതിന് സെക്കന്റിൽ 10 മീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ടർഫന് അകത്ത് ശേഖരിച്ച് തേയിലകൾ ഇട്ടതിനുശേഷം 8 മുതൽ 12 മണിക്കൂർ വരെ ചൂടാക്കി എടുക്കുന്നു. തണ്ടുകൾ വേർപെടുത്തി തുടർന്ന് കട്ടിംഗ് മെഷീനിലേക്ക് തേയിലകൾ മാറ്റുന്നു. മണിക്കൂറിൽ 500 കിലോ ഇലകൾ കട്ട് ചെയ്യാൻ സാധിക്കും. സി.റ്റി.സി മെഷീൻ -ന്റെ സഹായത്തോടെ കട്ടിങ് പൂർത്തിയാക്കുന്നു. കൺവെയർ ബെൽറ്റിന്റെ സഹായത്തോടെ അതിനു രൂപമാറ്റം വരാതെ ഉണങ്ങുന്നതിനായി ഡ്രൈയറിലേക്ക് മാറ്റുന്നു. ബ്ലോവറിൽ നിന്ന് പുറപ്പെടുന്ന ചൂടു കാറ്റിന്റെ സഹായത്തോടെ പൊടിച്ച തേയിലകളിലെ ജലാംശം വറ്റിച്ചെടുക്കുന്നു. വാക്വം കണ്ടൈനർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. പൗഡർ എക്സ്‍ട്രാക്റ്റർ മെഷീൻന്റെ സഹായത്തോടെ തരംതിരിക്കുന്നു. തുടർന്ന് ഇനം തിരിച്ച പൊടികൾ വ്യത്യസ്ത ടിന്നുകളിൽ -ൽ ആക്കി വില്പനയ്ക്ക് എത്തിക്കുന്നു. തുടർന്ന് വാഗമൺ കാഴ്ചകൾ ആസ്വദിച്ച് വൈകുന്നേരത്തോടെ യാത്ര തിരിച്ചു.വൈകുന്നേരം 5.30 ഓടെ തിരികെ പോരുകയും ചെയ്തു.ഈ വർഷത്തെ ഫീൽഡ് വിസിറ്റ് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആക്കി മാറ്റാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിന് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനാർഹമാണ്. | |||
=== കാടിന്റെ മക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനമേകി ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്. ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു. | |||
=== കുരുന്ന് ലോകത്തിലേക്ക് ലിറ്റൽ കൈറ്റ്സ് കൂട്ടം === | |||
കുൂമ്പൻപാറ ഫാത്തിമമാത സ്ക്കൂളിലെ നഴ്സറിയിലെ കുട്ടി കുറുമ്പുകളെ ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യതകളിലേക്ക് ക്ഷണിക്കാനായിരുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നഴ്സറിയിലേക്ക് എത്തിയത്.സദാസമയവും ഊർജ്ജസ്വലരായി പറന്നു നടക്കുന്ന കുട്ടികളെ കമ്പ്യൂട്ടറിനു മുൻപിൽ ഇരുത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. കുട്ടികൾക്ക് പരിചയമുള്ള കാർട്ടൂണുകളും ഗെയിമുകളും കാണിച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ അതിൽ ശ്രദ്ധിച്ചിരുന്നത് വളരെ നല്ലൊരു അനുഭവമായി. വ്യത്യസ്തമായ യൂണിഫോമുകൾ ഇട്ട് കയറി വന്ന ചേച്ചിമാരെ കണ്ട് കുരുന്നുകൾ അമ്പരന്നെങ്കിലും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ അവരെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഡാൻസും പാട്ടുമായി അവർക്കൊപ്പം ചെലവഴിക്കാനും സാധിച്ചു. തിരികെ പോരാൻ നേരം കുഞ്ഞു മിഴികൾ യാത്ര പറയുന്നതും വീണ്ടും വരാനുള്ള പ്രേരണയായത് ഞങ്ങൾ ഓർക്കുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തന മികവിലേക്ക് ഒരു പൊൻതൂവൽ കൂടി. | |||