"പൊയിൽക്കാവ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== ചരിത്രം== | == ചരിത്രം== | ||
1957മുതൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വടകരവിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടിഉപജില്ലയിലെചെങ്ങോട്ട്കാവ്ഗ്രാമപഞ്ചായത്തിലാണ്.പ്രസിദ്ധമായ പൊയിൽക്കാവ് ഭഗവതി ക്ഷേത്രത്തിനും പടിഞ്ഞാറെക്കാവ് ഭഗവതി ക്ഷേത്രത്തിനും ഇടയിലാണ് പൊയിൽക്കാവ് ഹയർ സെക്കന്റെറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാവിനോട് ചേർന്നാണ് സ്കൂൾകെട്ടിടം നിലനിൽക്കുന്നത്.പഠനകാര്യങ്ങളിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ആദ്യകാലത്തും ഇപ്പോഴും ഊന്നൽ നൽകികൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തന ശൈലി. | |||
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ രാമാനന്ദനും ഹെഡ് മിസ്ട്രസ് ശ്രീമതി ബീന കെസി യുമാണ് .നിലവിലുള്ള പി ടി എ പ്രസിഡന്റ് ശ്രീ.രാഗേഷ് ആണ്. കലാകായിക രംഗങ്ങളിലും അക്കാദമിക രംഗത്തും മികവുപുൽത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും പി ടി എ ശ്രദ്ധിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പ് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ഗ്രാമത്തിൽ എടുത്തുപറയാവുന്ന വായന ശാലകളോ സാംസ്ക്കാരിക കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാമൂഹിക അവസ്ഥയിലാണ് ചേമഞ്ചേരി എഡ്യുക്കേഷൻ സൊസൈറ്റി പിറവി എടുത്ത് ഹൈസ്ക്കൂളിന് അനുമതി നേടിയെടുക്കുന്നത്. പൊയിൽക്കാവ് യു പി സ്ക്കൂൾ മാനേജർ കെ രാമൻ കിടാവ് , ആര്യവൈദ്യൻ കെ രാഘവൻ കിടാവ് ,പൊറ്റമ്മൽ ശങ്കുണ്ണി നമ്പീശൻ , ഇ. കുഞ്ഞപ്പ നായർ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ ഇവരിൽ കെ രാഘവൻ കിടാവ് മാനേജിംഗ് കമ്മിറ്റിയുടെ കറസ്പോണ്ടന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
പൊയിൽക്കാവ് യു പി സ്ക്കൂൾ കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പറശ്ശിനിക്കടവ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന പി കെ ഗോപിനാഥ് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. കേരള ഗവർണ്ണർ ആയിരുന്നു ബി രാമകൃഷ്ണറാവു 1959 ൽ ഹൈസ്ക്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. | |||
ഇപ്പോൾ ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത് വടകര ആസ്ഥാനമായ നവരത്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. 60വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പാഠ്യ,പാഠ്യേതര രംഗത്ത് ഇപ്പോഴും അതിന്റെ മികവ് നിലനിർത്തി വരുന്നു. കല-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തന്നെ വിജയികളാകാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
ഈ വിദ്യാലയത്തിലെ അക്ഷരമുറ്റം കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ നിരവധിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനും പുതിയ അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ ഉയർത്താനും നമുക്ക് കൂട്ടായി പ്രവർത്തിക്കാം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||