"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:


== '''<u>കേരളപ്പിറവി ദിനം</u>''' ==
== '''<u>കേരളപ്പിറവി ദിനം</u>''' ==
[[പ്രമാണം:21098-KERALAPIRAVI-1.jpg|ലഘുചിത്രം|കേരളപ്പിറവി 2024-25]]


=== കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത്ത്  കേരളപ്പിറവി സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, കേരളഗാനം മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.  LP വിഭാഗം കുട്ടികൾ അവതരിപ്പിച്ച <nowiki>'' കേരളം ജില്ലകളിലൂടെ ''</nowiki> എന്ന പരിപാടി വളരെ രസകരമായിരുന്നു. കൂടാതെ ചിത്രരചന, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള വേഷം ധരിക്കൽ മുതലായ പരിപാടികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ===
=== കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത്ത്  കേരളപ്പിറവി സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, കേരളഗാനം മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.  LP വിഭാഗം കുട്ടികൾ അവതരിപ്പിച്ച <nowiki>'' കേരളം ജില്ലകളിലൂടെ ''</nowiki> എന്ന പരിപാടി വളരെ രസകരമായിരുന്നു. കൂടാതെ ചിത്രരചന, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള വേഷം ധരിക്കൽ മുതലായ പരിപാടികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ===

21:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

പരിസ്ഥിതിദിനം

പരിസ്ഥിതി  ദിനം 2024

2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. ക‍ൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

വായനാദിനം

വായനാദിനം

2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയി‌ൽ വായനാദിന പ്രതി‍ജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡ‌‌‌‍ർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

യോഗദിനം

യോഗ ദിനം 2024

ജൂൺ 21 യോഗ ദിനത്തിൽ SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. യോഗാചാര്യൻ ശ്രീ മുരളീധരൻ അവർകൾ വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു. അധ്യാപകരായ ശ്രീ. ശിവകുമാർ, ശ്രീമതി.സുജിഷ, ശ്രീമതി.ശ്രീജകുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനം 2024

SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ ലഹരിവിരുദ്ധ ദിനാചരണം വളരെ വിപുലമായ പരിപാടികളോടെ നടന്നു. പോലീസ് വിഭാഗത്തിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിച്ചു. SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പ്രസംഗ മൽസരവും പോസ്റ്റർ രചനാ മൽസരവും നടന്നു.

ബഷീർ ദിനം

ബഷീർ ദിനം 2024

2024-25 വർഷത്തിലെ ബഷീർ ദിനാചരണം വ്യത്യസ്ഥമായ പരിപാടികളോടെ നടന്നു. പ്രത്യേകം അസ്സംബ്ലി സംഘടിപ്പിച്ചു. വേഷപ്രഛന്നരായി എത്തിയ LP വിഭാഗം വിദ്യാർത്ഥികളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. പാത്തുമ്മ, ബഷീർ, സൂഹറ, മ‍ജീദ്, ഒറ്റക്കണ്ണൻ പോക്കർ എന്നിങ്ങനെ ബഷീറിന്റെ കഥാപാത്രങ്ങളായെത്തിയ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ രസകരമായ സംഭാഷണ ശകലങ്ങൾ അവതരിപ്പിച്ച് ഏവരെയും വിസ്മയിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾ ബഷീർ കഥകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

ജനസംഖ്യാ ദിനം

ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വ്യത്യസ്ഥമായ പോസ്റ്ററുകൾ തയ്യാറാക്കി. ഉപന്യാസ മത്സരം, ജനസംഖ്യാ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനം 2024

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ചിത്ര രചനാ മത്സരം, കവിതാലാപനം, കവിതാരചന, മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ചാന്ദ്ര ദിന ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹിരോഷിമ-നാഗസാക്കി ദിനം

ഹിരോഷിമ ദിനം 2024
ഹിരോഷിമ ദിനം 2024

ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഈ വർഷവും വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, മുദ്രാഗീതം, പ്രസംഗമത്സരം, സഡാക്കോ കൊക്ക് നിർമ്മാണം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം മുതലായ പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.






സ്വാതന്ത്ര്യദിനം 2024

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം 2024

ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തി. പരിപാടിയിൽ PTA പ്രസിഡണ്ട് ശ്രീ. ക‍ൃഷ്ണൻകുട്ടി അവർകൾ സ്വാഗതം പറ‍ഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പതാകഗാനം, ദേശഭക്തിഗാനം,പ്രസംഗം മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ നിരവധി വർഷങ്ങളായി സ്കൂളിലെ മുൻ അധ്യാപകർ , മറ്റ് സുമനസ്സുകൾ എന്നിവർ ഏർപ്പെടുത്തിയ എന്റോവ്മെന്റുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. 2023-24 അധ്യയന വർഷം SSLC, LSS പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 1 മുതൽ +1 വരെ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും എന്റോവ്മെന്റുകൾ നൽകി. നിരവധി വിശിഷ്ടാതിഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഏവർക്കും മധുര വിതരണവും നടത്തി.



സ്കുൾ പാർലമെന്റ് ഇലക്ഷൻ

സ്കുൾ പാർലമെന്റ് ഇലക്ഷൻ 2024
സ്കുൾ പാർലമെന്റ് ഇലക്ഷൻ 2024

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് സ്കുൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചതിനുശേഷം ഓരോ ക്ലാസ്സിലെയും ക്ലാസ്സ് ലീഡർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുകയും സ്ഥാനാർത്ഥികൾ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. തികച്ചും സമാധാനപരമായി ഇലക്ഷൻ പ്രവർത്തനങ്ങൾ നടന്നു. വോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾ ലീഡറെ തെറഞ്ഞെടുക്കുകയും ചെയ്തു. ലീഡർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.






സ്കൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള

ഈ വർഷത്തെ സ്കൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 25-09-2024 ന് നടന്നു. LP,UP,HS,HSS വിഭാഗങ്ങിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം നടത്തിയ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തത്സമയ മത്സരങ്ങളും പ്രദർശനവും സംഘടിപ്പിച്ചു. വിധികർത്താക്കൾ വിലയിരുത്തലുകൾ നടത്തുകയും സബ്‍ജില്ല മത്സരത്തിന് യോഗ്യരായവരെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു.

സ്കൂൾ കലോത്സവം

' സാരംഗി " എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 27 ന് നടന്നു. നാടൻപാട്ട് കലാകാരനായ ശ്രീ. രാമശ്ശേരി രാമൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ അധ്യക്ഷത വഹിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. നൂപുരം, പല്ലവി എന്ന് നാമകരണം ചെയ്തിട്ടുള്ള രണ്ടു വേദികളിലായി സ്റ്റേജ് ഇനങ്ങളും സ്റ്റേജ് ഇതര മത്സരങ്ങളും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു.

സ്കൂൾ കായിക മേള

SCHOOL ANNUAL SPORTS 2024-25
SCHOOL ANNUAL SPORTS 2024-25

ഈ അദ്ധ്യയന വ‌‌‌‌ർഷത്തിലെ സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടന്നു. ആവേശ്വോജ്വലമായ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ കായികാധ്യാപകരായ ശ്രീ രഞ്ജിത് , ശ്രീമതി പ്രസീത എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഉദ്ഘാടന കർമ്മം നിർവ്വഹ്ച്ചത് PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ആണ് . പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. UP, HS, HSS വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ Sub junior, Junior, Senior വിഭാഗങ്ങളിലായി പ്രത്യേകം തരംതിരിച്ചായിരുന്നു മത്സരങ്ങൾ. LP വിഭാഗത്തിന് പ്രത്യേകം മത്സരങ്ങളും ഉണ്ടായിരുന്നു. ശ്രീ വിഷ്ണു സർ ന്റെ നേതൃത്വത്തിലുള്ള Red House ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തി.

ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിലുള്ള Green House രണ്ടാമതും ശ്രീ സുബാഷ് സ‌ർ ന്റെ നേതൃത്വത്തിലുള്ള Blue House മൂന്നാമതും എത്തി. വിജയികൾക്ക് സെർറ്റിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻമാ‌ർക്ക് പ്രത്യേകം ട്രോഫികളും ഏർപ്പെടുത്തി.

ASPIRE ENGLISH EXHIBITION

ASPIRE ENGLISH EXHIBITION

16-10-24 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി ASPIRE ENGLISH EXHIBITION സംഘടിപ്പിച്ചു. PTA പ്രസി‍ഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദ്ഘാ‍ടനം ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ആശംസകൾ അറിയിച്ചു. വിദ്യാ‌ർത്ഥികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ , സ്റ്റിൽ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ഉമാഭാരതി എന്നിവർ നേത്രത്വം നൽകി.

കേരളപ്പിറവി ദിനം

കേരളപ്പിറവി 2024-25

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത്ത് കേരളപ്പിറവി സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, കേരളഗാനം മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. LP വിഭാഗം കുട്ടികൾ അവതരിപ്പിച്ച '' കേരളം ജില്ലകളിലൂടെ '' എന്ന പരിപാടി വളരെ രസകരമായിരുന്നു. കൂടാതെ ചിത്രരചന, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള വേഷം ധരിക്കൽ മുതലായ പരിപാടികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.