ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Deepavenu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Deepavenu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 56: വരി 56:
പ്രമാണം:35064 Harbour Eng Off Tply.jpeg|അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം,തുറമുഖ എൻജിനീയറിംഗ് ഉപവിഭാഗം,തോട്ടപ്പള്ളി
പ്രമാണം:35064 Harbour Eng Off Tply.jpeg|അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം,തുറമുഖ എൻജിനീയറിംഗ് ഉപവിഭാഗം,തോട്ടപ്പള്ളി
</gallery>
</gallery>
[[പ്രമാണം:Screenshot 20241101-234015~2.png|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:Screenshot 20241101-234015~2.png|ലഘുചിത്രം|150x150ബിന്ദു|പുതിയ സ്കൂള് കെട്ടിടം]]




== '''അവലംബം''' ==
== '''അവലംബം''' ==

16:29, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തോട്ടപ്പളളി(നാലുചിറ)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി

കുട്ടനാട്ടിൽ നിന്നുള്ള പ്രളയ ജലത്തെ തോട്ടപ്പള്ളി സ്പിൽവേയിൽ കൂടി അറബിക്കടലിലേക്ക് വേഗം പുറന്തള്ളുന്നു.തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണത്തോടു കൂടിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് അറുതി ഉണ്ടായത്.

വീയപുരത്ത് നിന്നും തോട്ടപ്പള്ളിയിലേക്ക് ലീഡിങ് ചാനലും നിർമ്മിക്കുകയുണ്ടായി. 1955 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

തോട്ടപ്പള്ളി സ്പിൽവേക്ക് മുകളിലൂടെ ദേശീയപാത 66 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കായംകുളം കായലിലേക്ക് നിർമ്മിച്ചതാണ് പല്ലനയാർ. തോട്ടപ്പള്ളിയിലൂടെ ദേശീയ ജലപാത 3 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കടൽതീരത്ത് കൂടി തൃക്കുന്നപ്പുഴയിലേക്ക് യാത്ര ചെയ്യാം.തോട്ടപ്പള്ളി സ്പിൽവേക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന തോട്ടപ്പള്ളി ബീച്ച് ധാരാളം സന്ദർശകർ എത്തുന്ന സ്ഥലമാണ്.

.

തോട്ടപ്പളളി


ഭൂമിശാസ്ത്രം

തോട്ടപ്പള്ളി സ്പിൽവേ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തോട്ടപ്പള്ളി.തോട്ടപ്പള്ളി ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് കായലും സ്ഥിതി ചെയ്യുന്നു. ദേശീയ പാത 66ൽ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്പിൽവേ കം ബ്രിഡ്ജായ "തോട്ടപ്പള്ളി സ്പിൽവേ" തോട്ടപ്പള്ളി ഗ്രാമത്തിന്റെ മുഖ മുദ്രയാണ്.1955 ലാണ് തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയാക്കിയത്.420 മീറ്റർ ദൈർഘ്യമുള്ള തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് ദേശീയ പാത 66 കടന്നു പോകുന്നത്.

പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നെൽക്കൃഷിയെ രക്ഷിക്കാനായാണ് സ്പിൽവേ സ്ഥാപിച്ചത്.അറബിക്കടലും കായലും സംഗമിക്കുന്ന തോട്ടപ്പള്ളി അഴിക്ക് കുറുകെയാണ് തോട്ടപ്പള്ളി സ്പിൽവേ കടന്നു പോകുന്നത്.കിഴക്ക് ശുദ്ധജല ഭാഗവും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലുമാണ്.

മത്സ്യബന്ധനം,കൃഷി,ചെമ്മീൻ പീലിംഗ്,താറാവ് വള‍ർത്തൽ എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ മേഖലകൾ

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പ്രാഥമികാരോഗ്യകേന്ദ്രം,തോട്ടപ്പളളി
  • പോസ്റ്റോഫീസ്‍‍
  • തീരദേശ പോലീസ് സ്റ്റേഷൻ
  • തോട്ടപ്പളളി ഹാർബർ
  • സഹകരണ ബാങ്ക്,തോട്ടപ്പളളി
  • ഇറിഗേഷൻവകുപ്പിന്റെ ആഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

വി‍ദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.എച്ച്.എസ്,നാലുചിറ,തോട്ടപ്പള്ളി
  • ഗവ.എൽ.പി.എസ്,തോട്ടപ്പള്ളി
  • ഗവ.ഐ.ടി.ഐ,പുറക്കാട്
  • ശ്രീ. എൻ.ഗോപാലൻ വൈദ്യൻ മെമ്മോറിയൽ സ്ക്കൂൾ,മാഞ്ഞാണിയിൽ,തോട്ടപ്പള്ളി

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ഹാ‍‍‍ർബറിനു സമീപം,തോട്ടപ്പള്ളി
  • ശ്രീ കുടുംബിക്കാട് ക്ഷേത്രം,തോട്ടപ്പള്ളി
  • ശ്രീ കുരുട്ടൂർ ഭഗവതി ക്ഷേത്രം,ഒറ്റപ്പന
  • ശ്രീ ഉരിയരി ഉണ്ണിത്തേവർ മഹാവിഷ്ണു ക്ഷേത്രം,( തിരുവിതാംകൂർ ദേവസ്വം ബോർഡ് )മാത്തേരി,തോട്ടപ്പള്ളി
  • ജുമാ മസ്ജിദ് ,ഒറ്റപ്പന,തോട്ടപ്പള്ളി
  • ശ്രീ മഹാദേവ ക്ഷേത്രം ( തിരുവിതാംകൂർ ദേവസ്വം ബോർഡ് ),ആനന്ദേശ്വരം,തോട്ടപ്പള്ളി

ചിത്രശാല

പുതിയ സ്കൂള് കെട്ടിടം


അവലംബം