കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു. [[ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം/ചരിത്രം|കൂടുതൽ വായിക്കുക.......]]
സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കുട്ടികൃഷ്ണൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം സ്കൂളിന് ജിനരാജാദാസ് എ.എൽ. പി. സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രബലമായ തിയോസഫിക്കൽ സൊസൈറ്റിയുടെ മലബാറിലെ സ്ഥാപക നേതാവായിരുന്നു. ശ്രീ. ജിനരാജാദാസ് മാനേജ്മെന്റും അക്കാലത്ത് തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ സ്കൂളിൽ അധ്യാപകരായി സ്ത്രീകളാരും തന്നെ ഉണ്ടായിരുന്നില്ല.
പിന്നീട് ജനങ്ങളുടെ ആവശ്യാർത്ഥം ചമ്പയിൽ മാധവൻ അവർകൾ സ്കൂളിന് സ്ഥലം അനുവദിക്കുകയും ശ്രീ. ഇമ്പിച്ചോയി മാസ്റ്റർ ഹെഡ്‍മാസ്റ്റർ ആവുകയും ചെയ്തു. അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.
1957-ൽ ആദ്യ കേരള സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമമനുസരിച്ച് ഒരു എയ്ഡഡ് സ്കൂളായി ജിനരാജദാസ് സ്കൂളും അംഗീകരിക്കപ്പെട്ടു. 1970 ന് ശേഷം സ്കൂളിൽ ആദ്യമായി ഭാഷാദ്ധ്യാപക നിയമനം നടന്നു. 1985-86 വർഷങ്ങളിൽ സ്കൂളിന് പുതിയ കെട്ടിടങ്ങൾ പണിയുകയും 9 ഡിവിഷനുകളായി സ്കൂൾ വികസിക്കുകയും ചെയ്തു. രണ്ട് ഭാഷാദ്ധ്യാപകരുൾപ്പെട്ട 11 അധ്യാപകർ സ്കൂളിൽ 2004 വരെ ഉണ്ടായിരുന്നുവെങ്കിലും മാറാട് കലാപത്തിന്റെ അനന്തരഫലമായി ഒരു അറബി അധ്യാപകന് പ്രൊട്ടക്ഷൻ ആനുകൂല്യത്തിൽ സ്‌കൂളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ. ഇമ്പിച്ചോയി മാസ്റ്റർക്ക് പുറമെ ശ്രീമതി. കമല ടീച്ചർ, ശ്രീമതി. സത്യഭാമ ടീച്ചർ, ലീല ടീച്ചർ എന്നിവരും 2007 ജൂൺ മുതൽ ശ്രീമതി ചിത്രാവതി ടീച്ചറും പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു വരുന്നു. ശ്രീ. ഭാസ്കരൻ മാസ്റ്റർ, ശ്രീ. വേലായുധൻ മാസ്റ്റർ, ശ്രീ. കുറുപ്പ് മാസ്റ്റർ, ശ്രീമതി. ഭാർഗ്ഗവി ടീച്ചർ, ശ്രീമതി. ദേവകി ടീച്ചർ, ശ്രീ. ചോയിക്കുട്ടി മാസ്റ്റർ എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ചവരാണ്. ശ്രീ. ഇമ്പിച്ചോയി മാസ്റ്റർക്കു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ. കരുണാകരൻ മാനേജരായി. വർഷങ്ങളോളം സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മു ഏടത്തിക്കുശേഷം ഇപ്പോൾ ആ കർത്തവ്യം കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കുന്നത് സ്കൂളിനടുത്തുള്ള അരവിന്ദനാണ്. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ മാറാട്ടെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെയും മറ്റും കുട്ടികളാണ് ഭൂരിഭാഗവും സ്കൂളിൽ പഠിക്കുന്നത്. എന്നിരുന്നാലും പഠന നിലവാരത്തിന്റെ കാര്യത്തിൽ സ്കൂൾ ഒട്ടും പിന്നിലല്ല. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഈ സ്കൂളിൽ നിന്ന് ആദ്യാക്ഷരം കുറിച്ചവരാണ്. അവരിൽ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ജനപ്രതിനിധികളും ഉന്നതബിരുദം കരസ്ഥമാക്കിയവരും ഉൾപ്പെടുന്നു.
പ്രദേശത്തെ പാവപ്പെട്ട ജനവിഭാഗങ്ങളിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്നു കൊടുക്കുന്നതിൽ നിസ്തൂലമായ പങ്കാണ് ജിനരാജദാസ്.എ.എൽ.പി.സ്കൂൾ വഹിച്ചു വരുന്നത്. പ്രദേശത്തെ ചമ്പയിൽ തറവാട്ടുകാരുടെ അധീനതയിലായിരുന്ന വിദ്യാലയം ഭൂപരിഷ്കരണത്തിന്റെ ഭാഗമായി വ്യക്തികളിലേക്കൊതുങ്ങുകയും സ്കൂൾ സ്വത്തുസംബന്ധിച്ച കൈവശാവകാശത്തർക്കം ഉടലെടുക്കുകയുണ്ടായി. വർഷങ്ങളോളം സ്വത്തു സംബന്ധിച്ച വ്യവഹാരത്തർക്കം നിലനിന്നതിനാൽ യാതൊരു വിധത്തിലുമുള്ള വികസന പ്രവർത്തനങ്ങളും സ്കൂളിൽ നടത്താൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. സ്കൂൾ ശോച്യാവസ്ഥയിലേക്കു നീങ്ങിയ ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് സ്കൂളിന്റെ ഭരണസാരഥ്യം പൊതുജനസമ്മതനും സാമൂഹ്യ പ്രവർത്തകനും ബേപ്പൂർ എം.എൽ.എയുമായ ശ്രീ. വി.കെ.സി. മമ്മതുകോയയുടെ നേതൃത്വത്തിലുള്ള വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്.
2007 ൽ സ്കൂൾ വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുത്തതോടെ സ്കൂളിലെ ഭൗതികസാഹചര്യങ്ങളുടെ വികസനം വളരെ പെട്ടന്നായിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രൗഢമായ സ്കൂൾ കെട്ടിടവും ഫർണ്ണിച്ചർ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കികൊണ്ട് മാനേജ്മെന്റ് മികച്ച ഒരു മാതൃകയാണ് സൃഷ്ടിച്ചത്. ജിനരാജദാസ് സ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ കുറിക്കപ്പെട്ട സംഭവമായിരുന്നു 2008 മാർച്ച് 21 ന് നടന്ന കെട്ടിടോദ്ഘാടന ചടങ്ങ് സ്ഥലം എം.എൽ.എയും വ്യവസായമന്ത്രിയുമായ ശ്രീ. എളമരം കരീമിന്റെ അദ്ധ്യക്ഷതയിൽ ആരാധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കൂടാതെ മികച്ച രീതിയിലുള്ള കുടിവെള്ള സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ കമ്പ്യൂട്ടർ പഠന സൗകര്യം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഒരു വർഷം കൊണ്ടു തന്നെ മാനേജ്മെന്റ് സാധ്യമാക്കി. കൂടാതെ എല്ലാ വർഷവും ഒന്നാംതരത്തിൽ ചേരുന്ന കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യൂണിഫോം, നോട്ടുബുക്കുകൾ എന്നിവയും നൽകി വരുന്നു.
2002ലും 2003ലും മാറാട് നടന്ന അനിഷ്ടസംഭവങ്ങൾ പ്രദേശത്തെ ജനങ്ങളെയെന്ന പോലെ സ്കൂളിന്റെ ഭാവിയേയും പ്രതിസന്ധിയിലാക്കി. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുവാൻ തുണയായി നിന്നത് നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണവും ആത്മാർത്ഥതയും സത്യസന്ധവുമായ പ്രവർത്തനങ്ങളുമാണ്. യാതൊരു ഫണ്ടോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത സ്കൂൾ പി.ടി.എ. സ്കൂളിൽ നടത്തുന്ന വിപുലമായ കലാകായിക മേള ഈ കൂട്ടായ്മയുടെ തെളിവാണ്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ നവസമൂഹ നിർമ്മിതിക്ക് കമ്പ്യൂട്ടർ അത്യാവശ്യമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ട് എല്ലാ കുട്ടികൾക്കും സൗജന്യം കമ്പ്യൂട്ടർ പഠന സൗകര്യം അനുഭവഭേദ്യമാക്കികൊണ്ട് മാനേജ്മെന്റ് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം 2008 മാർച്ച് 31ന് ബേപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി ശൈലജ നിർവ്വഹിച്ചു.
മലയാളം മീഡിയത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന വിദ്യാലയം 2009 മുതൽ ഒന്നാം തരം ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെ തുടർന്നാണ് പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. ഇംഗ്ലീഷ് മീഡിയത്തിന്റെ ആരംഭത്തോടെ തന്നെ കുട്ടികൾക്ക് നഴ്സറി ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്നാണ് 2011 ൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുന്നത്. LKG ക്ലാസ്സ് മാത്രം ആരംഭിച്ച നഴ്സിറി സെക്ഷൻ ഇന്ന് 4 ഡിവിഷനുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻകുതിപ്പുകൾ നടക്കുന്ന കാലഘട്ടമായത് കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനം കുട്ടികളിൽ അനായാസം എത്തിക്കുന്നതിനായ് മികച്ച കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്സ്റൂമും ഒരുക്കി. എട്ട് കമ്പ്യൂട്ടറും, പ്രൊജക്ടർ, TV എന്നിവയും ഇന്റർനെറ്റ് സൗകര്യങ്ങളുമായി മികച്ച കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിനുള്ളത്. സുനാമി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച ഒരു ഓഫീസ് കെട്ടിടവും ഒരു ക്ലാസ്സ് മുറിയും അടക്കം 13 ക്ലാസ്സ് മുറികൾ ഇന്ന് വിദ്യാലയത്തിനുണ്ട്. 2010 ൽ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന് ശേഷം കുട്ടികളുടെ സാമൂഹികവും, ഗാർഹികവുമായ അവസ്ഥകൾക്ക് പരിഹാരമായാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. 2012 മുതൽ മുഴുവൻ കുട്ടികൾക്കും സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്ത് വരുന്നു. 130 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ ആധുനിക സൗകര്യങ്ങളോടെ ഭോജനശാലയും വിദ്യാലയത്തിൽ ഒരുക്കി. കുട്ടികൾക്ക് ഓരോ സീറ്റ് വീതം ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ അസംബ്ലിയ്ക്കും, മറ്റ് പരിപാടികൾക്കുമായി ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട്. ശബ്ദ, വെളിച്ച സൗകര്യത്തോടെ മുഴുവൻ ക്ലാസ്സ് മുറികളും ഒരുക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. തികച്ചും ശിശുസൗഹൃദ അന്തരീക്ഷമൊരുക്കാൻ മുഴുവൻ ക്ലാസ്സ് മുറികളിലും BALA ( Building and cleaning aid ) പദ്ധതി പ്രകാരം ചിത്രരചന നടത്തിയിട്ടുണ്ട്. 2016-17 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പും SSA യും നടത്തിയ മികവുത്സവത്തിൽ സംസ്ഥാനത്തെ മികച്ച അഞ്ച് വിദ്യാലയങ്ങളിലൊന്നായ് ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.'''
== ഭൗതികസൗകര്യങ്ങൾ .. ==
== ഭൗതികസൗകര്യങ്ങൾ .. ==
21:24, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം അപൂർണ്ണമാണ്.
ഇൻഫോബോക്സിൽ അടിസ്ഥാനവിവരങ്ങളും സ്കൂൾചിത്രവും ചേർക്കുക, വഴികാട്ടിയിൽ ലൊക്കേഷൻ മാപ്പും പ്രധാന താളിലെങ്കിലും, എല്ലാ തലക്കെട്ടുകൾക്കും കീഴിൽ, അത്യാവശ്യവിവരങ്ങളും ചേർത്ത് പൂർത്തിയാക്കുക. സഹായക ഫയലുകൾ ഇവിടെയുണ്ട്. അപാകതകൾ പരിഹരിച്ചശേഷം, {{അപൂർണ്ണം}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുക. ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു. കൂടുതൽ വായിക്കുക.......
ഭൗതികസൗകര്യങ്ങൾ ..
ഓഫീസ് - 1
ക്ലാസ് മുറികൾ - 13
ഭോജനശാല - 1
അടുക്കള - 1
അസംബ്‌ളി ഹാൾ - 1
കളിസ്ഥലം - 2
ടോയ്‌ലറ്റ് - 4
കിണർ - 1
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
V K C CHARITABLE FOUNDATION
അധ്യാപകർ
മൊത്തം അധ്യാപകർ = 10
പ്രധാനാധ്യാപകൻ = 1
അധ്യാപകർ = 8
അറബി അധ്യാപകൻ = 1
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ? {{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക. മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.