"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 367: വരി 367:


== മാലിന്യ മുക്തം നവകേരളം ==
== മാലിന്യ മുക്തം നവകേരളം ==
'''എന്റെ കേരളം മാലിന്യ മുക്തം'''
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കുകയുണ്ടായി .സ്കൂൾ അസംബ്ലിയിൽ മാലിന്യമുക്ത പ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇക്കോ ക്ലബ്ബ് കൺവീനർ അധ്യാപികയായ ജയശ്രീ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ചിത്രരചന മത്സരവും പോസ്റ്റർ രചന മത്സരവും ഇതിനോടനുബന്ധിച്ച് നടത്തി .കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. മാലിന്യങ്ങളും മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയാൻ പാടില്ല എന്നും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് കുട്ടികളോട് വിശദീകരിച്ചു.
'''പ്രതിജ്ഞ'''
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”