"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
സ്വാതന്ത്ര്യദിനാഘോഷം
Yoonuspara (സംവാദം | സംഭാവനകൾ)
SCHOOL SPORTS FEST 2024
വരി 224: വരി 224:


ജീവിതമെന്നത് ഓർമകളുടെ സഞ്ചയമാണെന്നിരിക്കെ കൗമാരത്തെ പ്രകമ്പനം കൊള്ളിച്ച കലയുടെ സാന്നിധ്യം ,ജീവിതത്തിൻ്റെ മറവിയില്ലാത്ത താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടും.  സർഗാത്മകതയുടെ അടയാളങ്ങൾ കൊണ്ട്  പൂരിതമായ മനസ്സകം ജീവിതത്തെ സമ്പന്നമാക്കും.
ജീവിതമെന്നത് ഓർമകളുടെ സഞ്ചയമാണെന്നിരിക്കെ കൗമാരത്തെ പ്രകമ്പനം കൊള്ളിച്ച കലയുടെ സാന്നിധ്യം ,ജീവിതത്തിൻ്റെ മറവിയില്ലാത്ത താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടും.  സർഗാത്മകതയുടെ അടയാളങ്ങൾ കൊണ്ട്  പൂരിതമായ മനസ്സകം ജീവിതത്തെ സമ്പന്നമാക്കും.
== അത്‍ലറ്റിക്ക 2K24 (30-09-2024 & 1-10-2024) ==
==== '''മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന് വേറിട്ട തുടക്കം''' ====
അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമായ പഞ്ചഗുസ്തി ചാമ്പ്യൻ  വിനോദ് .വി പി സെപ്തംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടക്കുന്ന മഞ്ചേരി ബോയ്സിൻ്റ കായികമേള  ഉദ്ഘാടനം ചെയ്തു. അംഗപരിമിതനായ താൻ  നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്നുവെന്നും കുട്ടികളെല്ലാവരും ഇത്തരം വേദികൾ വളരെ നന്നായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം  ആഹ്വാനം ചെയ്തു. 2017 ഹംഗറിയിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും, ദേശീയതലത്തിൽ പത്തുവർഷം തുടർച്ചയായി ഗോൾഡ് മെഡലും തനിക്ക് നേടാനായെന്നും ഓർമിച്ചു.
സ്പോർട്സ് താരങ്ങളായ ഷാനിൽ ,ഒനീവ്, ആകർഷക, അവന്തിക എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു. സ്പോർട്സ് അധ്യാപകൻ അജയരാജ് കെ പി ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. ശാരീരികമായും മാനസികമായും ഫിറ്റായിരിക്കുക എന്നത് പരമപ്രധാനമാണെന്നും കായികശക്തി പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധ്യക്ഷ അഭിപ്രായപ്പെട്ടു.വാർഡ് കൗൺസിലർ പ്രേമാരാജീവ് കുടുംബശ്രീയുടെ ബാലസദസ്സ് ചോദ്യപ്പെട്ടി സ്ഥാപിച്ചു .കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എന്നിവ ഇതിൽ എഴുതി സമർപ്പിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ റെഡ് ഗ്രൂപ്പ് രണ്ടാം സ്ഥാനം നേടിയ ഗ്രീൻ ഗ്രൂപ്പ് എന്നിവർക്കുള്ള  സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ഉണ്ണികൃഷ്ണൻ. എം, വാമനൻ നമ്പൂതിരി, മണികണ്ഠൻ. വി പി, ഹയർസെക്കൻ്ററി സ്പോർട്സ് ക്യാപ്റ്റൻ സ്വാലിഹ് .പി ടി എന്നിവർ ആശംസകൾ  നേർന്നു. ഹൈസ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ദിൽഷാൻ സ്പോർട്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോയ്സിന്റെ ഹെഡ്മാസ്റ്റർ ടി .കെ ജോഷി യോഗത്തിന് നന്ദി പറഞ്ഞു.