"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
✨✨വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം ✨✨
== ✨✨വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം ✨✨ ==
 
ചേറൂർ :  ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ  ചരമവാർഷിക  ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത്  മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി.

21:44, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.

   വായന വാരാഘോഷത്തിന്റെ ഭാഗമായി  പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ  നടക്കുന്നതായിരിക്കും.

✨✨വെടിയാം ലഹരി നുകരാം ജീവിതം ✨✨✨

ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു..

വേങ്ങര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ, ശ്രീ ഗണേശൻ ഉദ്ഘാടനം ചെയ്ത് കൊണ്ട്, ലഹരിക്ക് അടിമപ്പെട്ട് തകരുന്ന ബാല്യത്തെക്കുറിച്ചും, കുടുംബ ബന്ധങ്ങളെ കുറിച്ചും,  ബോധവൽക്കരണം നടത്തുകയും വായനയാവണം ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സൈതലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ  ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം ആശംസിച്ചു. അധ്യാപകരായ സക്കീന, നസിയ, സൈനത്ത്, പ്രിൻസി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിന്  എസ്ആർ.ജി കൺവീനർ വിജേഷ് നന്ദി രേഖപ്പെടുത്തി.

രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധപ്രാർത്ഥന ഗാനം ആലപിച്ചുകൊണ്ട് ഏഴാം ക്ലാസിലെ ആര്യനന്ദയും ടീമും തുടക്കം കുറിച്ചു. ഗൗരി തീർത്ഥ ലഹരി വിരുദ്ധ സന്ദേശം നൽക ലഹരി വിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചത് അദ്യുത് മനുവായിരുന്നു.

സ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെ രചനയും സംവിധാനത്തിലും  സ്കൂൾ കുട്ടികളെ അണിനിരത്തി ഗ്രൗണ്ടിൽ വച്ച്  ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി ഫ്ലാഷ് മോബ്, മൈമിങ്ങ്  എന്നീ പരിപാടികൾ നടത്തപ്പെടുകയുണ്ടായി.

എൽ പി ക്ലാസിലെ കുട്ടികൾ  ലഹരി വിരുദ്ധ റാലി നടത്തി.അധ്യാപകരും കുട്ടികളും ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി.