"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ക്ലാസ് പി ടി എ ==
== ക്ലാസ് പി ടി എ ==
ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ്‌  ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ്‌ ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ  നടന്നു. പ്രസ്തുത മീറ്റിംഗിൽ  10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു…
ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ്‌  ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ്‌ ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ  നടന്നു. പ്രസ്തുത മീറ്റിംഗിൽ  10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു
 
== CSiS സന്ദർശനം ==
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു  4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു.
 
== പൂവിളി 2024 ==
2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു.
 
== പഠന വിനോദയാത്ര ==
പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും.