"ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/സൗകര്യങ്ങൾ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ
നിലവിൽ മൂന്ന് കെട്ടിടങ്ങളിൽ ആയാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായാണ് പ്രധാന കെട്ടിടം ഉള്ളത്. 10 റൂമുകളാണ് പ്രധാന കെട്ടിടത്തിൽ ഉള്ളത്. അവയിൽ എട്ടു റൂമുകൾ ക്ലാസുകളായി പ്രവർത്തിക്കുന്നു. ഒരു റൂം കമ്പ്യൂർ ലാബ് ആയും മറ്റൊരു റൂം ഓഫീസ് റൂമായും പ്രവർത്തിക്കുന്നു. ഇവയെല്ലാം തന്നെ തികഞ്ഞ വായു സഞ്ചാരം ഉള്ളവയും വിസ്താരമുള്ളവയുമാണ്. എല്ലാ ക്ലാസ് റൂമുകളിലും ബ്ലാക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളിലും 3 വീതം ഫാനുകളുണ്ട്.സ്കൂളിൻറെ കിഴക്കുവശതുള്ള ചെറിയ കെട്ടിടത്തിൽ രണ്ടു റൂമുകളിലും സ്റ്റേജിന്റെ ഇടതുവശത്തെ ഒരു മുറിയിലുമായി പ്രൈമറി ക്ലാസുകൾ നടക്കുന്നു.
സ്റ്റേജ്
സ്കൂളിൻ്റെ വടക്കുവശത്തായി സ്റ്റേജ് നിർമ്മിച്ചിരിക്കുന്നു. സ്റ്റേജിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഹാൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഈ മുറി ഉപയോഗിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ സ്റ്റേജിൽ നടത്താറുണ്ട്.
അടുക്കള
സ്കൂളിൻ്റെ വടക്ക് പടിഞ്ഞാറ് വശത്തായാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതുമായ അടുക്കളയാണ് സ്കൂളിനുള്ളത്. പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ,പാത്രം കഴുകാനുള്ള സിങ്ക്, ടാപ്പുകൾ, ഗ്യാസ് അടുപ്പുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറൂം, തുടങ്ങിയ സൗകര്യങ്ങളുണ്ട്.സ്കൂളിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി ഒരു കിണറുണ്ട്. വർഷം മുഴുവൻ ശുദ്ധമായ വെള്ളം ലഭിക്കുന്നു.
ശുചിമുറികൾ
സ്കൂളിൻറെ തെക്കുവശത്തായി 9 ബാത്റൂമുകളുണ്ട്.
ലൈബ്രറി
കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ അലമാരകളുമുണ്ട്.കഥകൾ (237), കവിതകൾ (77), നോവലുകൾ (124), നാടകം (10), ശാസ്ത്രം (138), ഗണിതം (29), ചരിത്രം (69), പുരാണ കഥകൾ (41), യാത്രാ വിവരണം (16), ബാല സാഹിത്യം (146) എന്നിങ്ങനെ പത്തോളം വിഭാഗങ്ങളിലായി 877 പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.
കമ്പ്യൂട്ടർ ലാബ്
പ്രധാന കെട്ടിടത്തിലായാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. പത്തോളം കമ്പ്യൂട്ടറുകൾ ലാബിലുണ്ട്. കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ടൈംടേബിളിൽ കമ്പ്യൂട്ടറിന് പ്രത്യേക പിരീഡ് നിശ്ചയിച്ച് ഓരോ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.