"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ക്ലീൻ ഗ്രീൻ വേനപ്പാറ) |
|||
വരി 52: | വരി 52: | ||
'''ഹരിതകർമസേനയ്ക്ക് കൈമാറി. വേനപ്പാറയെ ക്ലീൻഗ്രീൻ അങ്ങാടിയായി പ്രഖ്യാപിച്ചു.''' | '''ഹരിതകർമസേനയ്ക്ക് കൈമാറി. വേനപ്പാറയെ ക്ലീൻഗ്രീൻ അങ്ങാടിയായി പ്രഖ്യാപിച്ചു.''' | ||
''' | '''സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, സ്കൂൾ നേച്ചർക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി''' | ||
'''സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ ഉദ്ഘാടനം ചെയ്തു. സിബില മാത്യൂസ്, ടെസി തോമസ് , സിമി ഗർവാസിസ് എന്നിവർ നേതൃത്വം നൽകി.''' | '''സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ ഉദ്ഘാടനം ചെയ്തു. സിബില മാത്യൂസ്, ടെസി തോമസ് , സിമി ഗർവാസിസ് എന്നിവർ നേതൃത്വം നൽകി.''' |
15:37, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഉൽസവമായി പ്രവേശനോൽസവം ...
ഉൽസവ പ്രതിഛായ സൃഷ്ടിച്ച് വേനപ്പാറ സ്കൂളിൽ പ്രവേശനോൽസവം.
നവാഗതരെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വിദ്യാലയത്തിലേക്ക് ആനയിച്ചു.
വാർഡ് മെമ്പർ രജിത രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർറവ.ഫാദർ സ്കറിയ മങ്കരയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് സിബി പൊട്ടൻപ്ലാക്കൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ , ഹൈസ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, മുൻ ഹെഡ്മാസ്റ്റർ
![പ്രവേശനോത്സവം 24](/images/thumb/d/de/47039_pravesanam1.resized.jpeg/300px-47039_pravesanam1.resized.jpeg)
![പ്രവേശനോത്സവം 24](/images/thumb/b/be/47039_prave24.jpeg/300px-47039_prave24.jpeg)
ഇ. ജെ തങ്കച്ചൻ ,മൈമൂന സി.ച്ച്, ജോണി കുര്യൻ , സിമി ഗർവാസിസ് , ദിയ ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കുട്ടികളെ ആദരിച്ചു . ശ്രീമതി മേരി ഷൈല രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് നയിച്ചു. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി.
പ്രതിഭാസംഗമം നടത്തി
വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽപ്രതിഭാസംഗമം
സംഘടിപ്പിച്ചു.നേപ്പാളിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ്ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ എബിൻ എം ജോജൻ അബിക്സൺ എസ് , ദേവ്കൃഷ്ണ , അഭിനന്ദ് ഗിരീഷ്, അദിൽ അബ്ദുറഹ്മാൻ, കായികാധ്യാപകൻ എഡ്വേഡ് പി.എം എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്. എസ് ൽ സി , പ്ലസ്ടു, എൻഎംഎംഎസ്,യുഎസ്എസ്പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാര വിതരണവും നടത്തി. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർഫാ.സ്കറിയ മങ്കരയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ രാധാമണി പി.എം,ശ്രീമതി ലീന വർഗീസ്, ശ്രീമതി റീജ വി. ജോൺ, ശ്രീ .ജെയിംസ് ജോഷി,സിബി പൊട്ടൻ പ്ലാക്കൽ. ശ്രീ. ഇ.ജെ തങ്കച്ചൻ
![പ്രതിഭസംഗമം](/images/thumb/5/5f/47039_pratibha_sangamam.jpg/300px-47039_pratibha_sangamam.jpg)
![പ്രതിഭസംഗമം](/images/thumb/2/2c/47039_prathiba.jpg/300px-47039_prathiba.jpg)
കുമാരി ബിലീന എന്നിവർ സംസാരിച്ചു.തുടർന്ന് പ്രതിഭകളെ അനുമോദിച്ച് വേനപ്പാറ അങ്ങാടിയിൽ സ്വീകരണ ജാഥയും നടത്തി.
വായന വാരാചരണം
ദീപികഭാഷാ പദ്ധതിയോടെ വേനപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി. സ്കൂൾ മാനേജർ റവ:ഫാ. സ്കറിയ മംഗരയിൽ വിദ്യാർഥി പ്രതിനിധി അദിൽ അബ്ദുറഹിമാന് പത്രം
![വായനദിനം](/images/thumb/f/f2/47039_deepika.jpg/300px-47039_deepika.jpg)
നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി ഷെറി ജോസ്, ശ്രീ ജോണി കുര്യൻ, സിസ്റ്റർ ബീന FCC എന്നിവർ സംസാരിച്ചു. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾവസംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം,കഥാവായന,ആസ്വാദനക്കുറിപ്പ് ,ക്ലാസ് ലൈബ്രറികളുടെ സജീവമായ പ്രവർത്തനം,ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
ക്ലീൻ ഗ്രീൻ വേനപ്പാറ
പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർഥികൾ വേനപ്പാറ അങ്ങാടിയും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച്
![ക്ലീൻ വേനപ്പാറ](/images/thumb/3/3e/47039_clean.jpg/300px-47039_clean.jpg)
ഹരിതകർമസേനയ്ക്ക് കൈമാറി. വേനപ്പാറയെ ക്ലീൻഗ്രീൻ അങ്ങാടിയായി പ്രഖ്യാപിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, സ്കൂൾ നേച്ചർക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ ഉദ്ഘാടനം ചെയ്തു. സിബില മാത്യൂസ്, ടെസി തോമസ് , സിമി ഗർവാസിസ് എന്നിവർ നേതൃത്വം നൽകി.
യോഗ പരിശീലനം നൽകി.
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ട്രെയിനർ ഡോ: സിജുലമിത്ര കുട്ടികളും യോഗയും എന്ന വിഷയത്തെക്കുറിച്ച്
![യോഗ](/images/thumb/4/4c/47039_yoga24.jpg/300px-47039_yoga24.jpg)
ക്ലാസ് നയിച്ചു. തുടർന്ന് യോഗപരിശീലനവും നടന്നു.
ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് യോഗ ഏറെ ഉപകരിക്കുമെന്ന അറിവ് പകരുന്ന പ്രവർത്തനമായിരുന്നു ഇത്.