"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS Chittaripramba}} | {{prettyurl|GHSS Chittaripramba}} | ||
[[പ്രമാണം:Cghss12.jpg|ലഘുചിത്രം|348x348ബിന്ദു|.]] | |||
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്. | കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി. | കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി. |
21:50, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.
ചരിത്രം
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.844333, 75.636565 | width=600px | zoom=15 }}
കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.