"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
''കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....'' | ''കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....'' | ||
[[പ്രമാണം:19866-MLP-SCIENCE QUIZ .jpg|ഇടത്ത്|ചട്ടരഹിതം]] | |||
00:28, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
സ്റ്റാഫ് മീറ്റിങ്
29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.
പ്രവേശനോത്സവം - ജൂൺ 3 2024
സ്കൂൾ പ്രവേശനോത്സവം: പുതിയ അക്കാദമിക് വർഷത്തിന് തുടക്കം.
വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി..അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു..രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ അധ്യാപികയായ ദീപ കണിയാളിൽ നടത്തിയ പ്രഭാഷണം ഏവരെയും പിടിച്ചിരുത്തുന്നതായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്..LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്...ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി.2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി.
പരിസ്ഥിതി ദിനം - ജൂൺ 5 2024
നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനായി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി.
ജൂൺ അഞ്ചിന് ജി യു പി എസ് ക്ലാരി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ആചരിച്ചു...
കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....