"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:21354 (5).png|thumb|]] | [[പ്രമാണം:21354 (5).png|thumb|]] | ||
[[പ്രമാണം:21354(6).jpg|thumb|]] |
14:35, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തത്തമ൦ഗല൦
![](/images/thumb/1/11/21354-G_U_P_S_TATTAMANGALAM.png/300px-21354-G_U_P_S_TATTAMANGALAM.png)
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല - തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.
ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.
ഭൂമിശാസ്ത്രം
![](/images/thumb/9/95/21354_%281%29.jpg/300px-21354_%281%29.jpg)
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- Tathamangalam South Post Office
- Tathamangalam Village Office
- chittur-Tattamangalam Muncipal office
- krishi Bhavan
- GBUPS TATTAMANGALAM
- GUPS TATTAMANGALAM
![](/images/thumb/6/62/21354_%285%29.png/300px-21354_%285%29.png)
- സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
- ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
- സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ ,തത്തമംഗലം
ശ്രദ്ധേയരായ വ്യക്തികൾ
- പി ചെൻതാമരമേനൊൻ(ജി. ബി. യു. പി. എസ്. തത്തമംഗലം സ്ഥാപകൻ)
- കെ അച്ചുതൻ.(1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു. )
ആരാധനാലയങ്ങൾ
- വിനായകൻ കോവിൽ,തത്തമംഗലം
- വേട്ടകറൂപ്പൻ കോവിൽ, തത്തമംഗലം
- ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം
= വിദ്യാഭ്യാസ സ്ഥാപനങ്ങൾ
![](/images/thumb/7/71/21354%282%29.jpg/300px-21354%282%29.jpg)
- ജി യു പി എസ് തത്തമംഗലം
- ജി എസ് എം വി എച്ച് എസ് എസ് തത്തമംഗലം
- ജി. ബി. യു. പി. എസ്. തത്തമംഗലം
ചിത്രശാല
![](/images/thumb/6/62/21354_%285%29.png/300px-21354_%285%29.png)
![](/images/thumb/e/e2/21354%286%29.jpg/300px-21354%286%29.jpg)