"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാലയം ചെയ്ത് വരുന്ന പഠന നേട്ടങ്ങളെ കുറിച്ച്)
No edit summary
വരി 1: വരി 1:
[[പ്രമാണം:44068 Ente gramam.jpg‍‍‍‍}}THUMB}}ഗ്രാമ ഭംഗി
== '''അനുപമമീ............ ആത്മ വിദ്യാലയം''' ==
== '''അനുപമമീ............ ആത്മ വിദ്യാലയം''' ==
" നിറയുമീ ജീവിത സന്ധ്യയിൽ ഓർമ്മിക്കുവാൻ....
" നിറയുമീ ജീവിത സന്ധ്യയിൽ ഓർമ്മിക്കുവാൻ....

07:50, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

[[പ്രമാണം:44068 Ente gramam.jpg‍‍‍‍}}THUMB}}ഗ്രാമ ഭംഗി

അനുപമമീ............ ആത്മ വിദ്യാലയം

" നിറയുമീ ജീവിത സന്ധ്യയിൽ ഓർമ്മിക്കുവാൻ....

അറിവു നൽകിയൊരോർമ്മ തൻ.......

ആത്മ വിദ്യലയമീ കർമ്മ മണ്ഢലം."

കാലപ്രയാണങ്ങൾക്ക് വിധേയമായി അറിവു പകർന്ന് തന്ന്, നമ്മുടെ നാടിനെ അറിവിൻെറ അഗ്രിമ സ്ഥാനത്തേയ്ക്കുയർത്തിയ വിദ്യാലയ മുത്തശ്ശിക്കിത് 144 ാം വയസ്സ്. ഒട്ടനവധി വർഷങ്ങൾ കൊണ്ട് കുതിച്ചും കിതച്ചും പാഞ്ഞിരുന്ന ഈ അക്ഷയ ഖനി ഇന്ന് ഉയർന്ന നിലവാരമുള്ള വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. ആധുനിക സംവിധാനമുള്ള ക്ളാസ്സ് മുറികളാവട്ടെ വിവര സാങ്കേതിക വിദ്യ കൊണ്ട് സമ്പന്നമാണ്. അതിനാൽ തന്നെ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും നാളെയുടെ വരദാനമായി ഉയർത്തി, ഉന്നത വിദ്യാ രംഗത്തിലൂടെ സംസ്കാരമുള്ള നല്ല മക്കളായി ഉയർത്തി കാട്ടാൻ കഴിയുന്നു എന്നതിൽ അഭിമാനിക്കാം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ഈ ആത്മ വിദ്യാലയത്തിന് ആവുന്നു എന്നത് ചരിത്ര നിയോഗമായി ആവർത്തിച്ച് കൊണ്ടിരിക്കുന്നു.

"ഇനിയുമേറെ പറയുവാനുണ്ടെങ്കിലും..

പറഞ്ഞതിൽ ഉത്തമം നമ്മൾ തന്നെ...

നമുക്കറിവു പകർന്നു തന്നൊരാ....

അക്ഷയ നാളം......

തലയെടുപ്പോടുണ്ടിവിടെ."

പ്ലാവൂർ എന്ന സ്ഥല നാമം വന്ന വഴി

സവർണ്ണമേധാവിത്വം ശക്തമായി നിലവിലിരുന്ന കാലഘട്ടമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. അക്കാലത്ത് പ്ലാവൂർ എന്ന ഈ സ്ഥലം ജനവാസം കുറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു. ഇവിടെ കൂടുതലായും താമസിച്ചിരുന്ന ജനവിഭാഗം ഹരിജന വിഭാഗത്തിൽപ്പെട്ട പുലയ വിഭാഗമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ പുലയന്മാരുടെ ഊര് എന്ന അർത്ഥത്തിൽ പുലവൂർ എന്ന് വിളിച്ചു വന്നു. ഈ പുലവൂർ എന്നപേര് ലോപിച്ച് പ്ലാവൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്.

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പ്ലാവൂർ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഈ കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ ആണ് ഇവിടെ വസിക്കുന്നത്. പ്രധാനമായും കൃഷിപണിയെ ആണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. മരച്ചീനി, വാഴ,പച്ചക്കറികൾ,തെങ്ങ്, റബ്ബർ,കുരുമുളക് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജലസ്രോതസുകൾകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഗ്രാമം. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിൽ ഇവിടത്തെ ജനങ്ങൾ ജാഗരൂകരാണ്. വിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിനെയാണ്. ഒരു ചെറിയ ചന്തയെ ഈ ഗ്രാമത്തിൽ ഉള്ളൂ. അതിനാൽ കാട്ടാക്കട ചന്തയെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. ആതുര ശുശ്രൂഷക്ക് ആമച്ചൽ പ്രെെമറി ഹെൽത്ത് സെൻെററിനെയാണ് ആശ്രയിക്കുന്നത്. നാനാ ജാതിമത വിഭാഗങ്ങൾ ഒത്തൊരുമയോടെ ഇവിടെ വസിച്ചു പോരുന്നു.