"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 118: വരി 118:
ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂൾ സോഷ്യൽ സർവീസസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് എട്ടാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു .എട്ടാം ക്ലാസിൽ നടന്ന യോഗത്തിൽ SSSS  ക്ലബ്ബ് കൺവീനർ ശ്രുതി മാധവൻ സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റൻറ് വിനീത. എ അധ്യക്ഷതവഹിച്ചു. ഉദുമ ജി എൽ പി എസ് പ്രധാനാധ്യാപകൻ ശ്രീ ആനന്ദ് പേക്കടം  'പ്രകൃതിയിലേക്ക്' എന്ന ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൂല്യാധിഷ്ഠിതമായ ഫലപ്രദമായ വിദ്യാഭ്യാസത്തെകുറിച്ചും തികച്ചും പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വളരെ ഹൃദ്യമായ ഒരു ക്ലാസ് കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂൾ സോഷ്യൽ സർവീസസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് എട്ടാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു .എട്ടാം ക്ലാസിൽ നടന്ന യോഗത്തിൽ SSSS  ക്ലബ്ബ് കൺവീനർ ശ്രുതി മാധവൻ സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റൻറ് വിനീത. എ അധ്യക്ഷതവഹിച്ചു. ഉദുമ ജി എൽ പി എസ് പ്രധാനാധ്യാപകൻ ശ്രീ ആനന്ദ് പേക്കടം  'പ്രകൃതിയിലേക്ക്' എന്ന ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൂല്യാധിഷ്ഠിതമായ ഫലപ്രദമായ വിദ്യാഭ്യാസത്തെകുറിച്ചും തികച്ചും പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വളരെ ഹൃദ്യമായ ഒരു ക്ലാസ് കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
===സയൻസ് ഫെസ്റ്റ് ===
===സയൻസ് ഫെസ്റ്റ് ===
ഉച്ചയ്ക്ക് 1 .30ന് യു പി കുട്ടികളുടെ സയൻസ് ഫെസ്റ്റ് നടന്നു. പ്രധാനധ്യാപിക  ഷോളി എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സരിത ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി. വിവിധതരം വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ, വിവിധ പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു.
ഉച്ചയ്ക്ക് 1 .30ന് യു പി കുട്ടികളുടെ സയൻസ് ഫെസ്റ്റ് നടന്നു. പ്രധാനധ്യാപിക  ഷോളി എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സരിത ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി. വിവിധതരം വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ, വിവിധ പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു.

18:30, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം തരത്തിൽ പ്രവേശനം നേടിയ 42 കുട്ടികളെയും പ്രീപ്രൈമറിയിൽ പ്രവേശനം നേടിയ 30 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രവേശന കവാടത്തിൽ നിന്ന് സ്വീകരിച്ച് സ്കൂൾ അസംബ്ലി ഹാളിലേക്ക് ഘോഷയാത്രയായി പ്രവേശിപ്പിച്ചു. കുട്ടികൾക്കെല്ലാം തൊപ്പികളും ബലൂണുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ അവർകളാണ്.ചടങ്ങിന് അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി പി രജനി അവർകളാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ടി നന്ദിയും പറഞ്ഞു.പഠനോപകരണങ്ങളും സമ്മാന കിറ്റുകളും വിതരണ ഉദ്ഘാടനം ശ്രീ.ഷിനോജ് ചാക്കോ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ,വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ എ ,മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ഷാന എം,വികസന സമിതി അംഗം ശ്രീ ശശി കെ വി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.മുഴുവൻ നവാഗതർക്കും സമ്മാനപ്പൊതികളും പാഠപുസ്തകങ്ങളും വിതരണം ചെയ്തു .ഏവർക്കും പായസ വിതരണം നടത്തി .കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിലുള്ള ഒരു തൈ നടാം എന്ന പദ്ധതിക്ക് ഒന്നാംതരത്തിലെ ക്രിസ് ജോഹാൻ എന്ന കുട്ടിയെ കൊണ്ട് മരത്തൈ നടീച്ച് ഉദ്ഘാടനം നടത്തി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് തന്നെ പരിസ്ഥിതി ദിന അസംബ്ലി ആരംഭിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. എൽ പി ക്ലാസുകളിലെ കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ക്യാമ്പസ് ശുചീകരണവും ഔഷധസസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നടന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ആയി പേപ്പർ ബാഗ് നിർമ്മാണം പരിശീലിപ്പിച്ചു.

വായനാദിനാചരണം

2023 ജൂൺ 19ന് വായനാദിനാചരണം നടന്നു .അന്നേദിവസം വായനാദിന അസംബ്ലി ഉണ്ടായിരുന്നു. പി എൻ പണിക്കർ അനുസ്മരണം പി .എൻ പണിക്കരുടെ ഫോട്ടോ  അനാച്ഛാദനം എന്നിവ  അസംബ്ലിയിൽ വച്ച് നടന്നു. മലയാളം അധ്യാപികയായ മഞ്ജുള ടീച്ചർ  വായനാദിന സന്ദേശം നൽകി. പി എൻ പണിക്കർ അനുസ്മരണം, വായന മത്സരങ്ങൾ  എന്നിവ ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ  മാസാചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ നാന്ദി കുറിച്ചു.

യോഗാ ദിനം,സംഗീത ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2023 വർഷത്തെ യോഗാ ദിനം,സംഗീത ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യോഗാ ദിനാചരണത്തിന്റെ ചടങ്ങുകൾ രാവിലെ 10 മണിക്ക് തന്നെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു .പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗത ഭാഷണം നടത്തി. ചടങ്ങിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ആയിരുന്നു .യോഗാ ദിനത്തിൻറെ ഉദ്ഘാടനം യോഗാചാര്യനായ ശ്രീ .കെ. വി കേളു അവർകൾ നിർവഹിച്ചു. കുട്ടികളുടെ വകയായി യോഗാ നൃത്തം, യോഗ പ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിവിധ നാടൻ പാട്ടുകൾ കോർത്തിണക്കിയ ഗാനാലാപനം അരങ്ങേറി. ശ്രീമതി ജയ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും

ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും ഡ്രീം കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 2023 ജൂൺ 26ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ആയിരുന്നു . പരിപാടിയുടെഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡണ്ട് ആയ ശ്രീ ശിവരാജ് ആണ്. ക്ലാസുകൾ കൈകാര്യം ചെയ്തത് പ്രഗത്ഭ സൈക്കോളജിസ്റ്റുകളായ ശ്രീ. നിബിൻ മാത്യുവും ശ്രീമതി.ഐശ്വര്യ ജോസഫും ആണ്.

11/7/2023-ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടന്നു

19/07/2023

ലിറ്റിൽ കൈറ്റ് യൂണിറ്റ് പുതിയ ബാച്ചിന്റെ പ്രീലമിനറി ക്യാമ്പ് നടന്നു. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ. എൻ.കെ ബാബു മാസ്റ്റർ ആയിരുന്നു

21/07/2023 -ചാന്ദ്രദിനം

ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു.

27/07/2023

	പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ  ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു.

1/08/2023- സ്കാർഫ് ഡേ

 ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി.


നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും  കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി.

ബണ്ണി യൂണിറ്റ് ഉദ്ഘാടനം

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു.

School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം

രാവിലെ 10 മണിക്ക് School Social Service Scheme ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ പി വി ജയരാജൻ മാസ്റ്റർ നിർവഹിച്ചു .തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷിജു ഇ 'പ്രഥമശുശ്രൂഷയും അതിജീവനവും' എന്ന വിഷയത്തിൽ രണ്ടുമണിക്കൂർ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ പിടിഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സുൽത്താൻ ഗോൾഡ് സഹകരണത്തോടെ ' 'ഹലോ പാരന്റ് ' രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 366 രക്ഷകർത്താക്കൾ പങ്കെടുത്തു. പരിപാടി വൻ വിജയമായിരുന്നു.

ഫ്രീഡം ഫസ്റ്റ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു.

സ്വാതന്ത്ര്യ ദിനം

രാവിലെ 9:20ന് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .പതാക വന്ദനത്തിന് ശേഷം അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എൽ എസ് എസ് ,യു എസ് എസ് നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് 9 കസേരകൾ സ്കൂൾ അസംബ്ലി ഹാളിലേക്ക് സംഭാവന നൽകി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ശ്യാം ലാലൂർ സ്പോൺസർ ചെയ്യുന്ന ഒളിമ്പിക് മാഗസിൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. പായസവിതരണവും നടന്നു. 12.30 ഓടെ പരിപാടികൾ അവസാനിച്ചു.

ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ലൈവ്

ചാന്ദ്രയാൻ 3 വിക്ഷേപണ ദൃശ്യങ്ങൾ കാണിച്ചതുപോലെ പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടക്കുന്ന ദൃശ്യങ്ങളും ലൈവായി സ്കൂളിൽ കാണിച്ചു. വൈകിട്ട് 5. 30 മുതൽ യുപി, എച്ച്എസ് ക്ലാസുകളിലെ സമീപസ്ഥരായ മുഴുവൻ കുട്ടികളും അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ വീക്ഷിച്ചു. ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ അഭിമാന നിമിഷങ്ങൾ കരഘോഷങ്ങളോടെ കുട്ടികൾ കൊണ്ടാടി.

ഓണം പൊന്നോണം

ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു.

ഓണപ്പൊലിമ 2023

ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി  മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു.

സഹവാസ ക്യാമ്പ് സദ്ഗമയ

SSSS ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിന സഹവാസ ക്യാമ്പ് സദ്ഗമയ ആരംഭിച്ചു. ഹോസ്ദുർഗ് എ ഇ ഓ ശ്രീ. പി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 'ലിംഗനീതിയും സാമൂഹിക ജീവിതവും' എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക് അഡ്വക്കേറ്റ്. പ്രിയ ക്ലാസ് എടുത്തു. ലഘു ഭക്ഷണ ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ കോമ്പൗണ്ട് വൃത്തിയാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ബിരിയാണി നൽകി തുടർന്ന് ശുചിത്വവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ ഉൾപ്പെടുത്തി സോപ്പ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിന് ജയ ടീച്ചർ പരിശീലനം നൽകി .20 സോപ്പുകളും ഒരു ബക്കറ്റ് ഹാൻഡ് വാഷും നിർമ്മിച്ചു. ലഘു ഭക്ഷണവും കഴിച്ച് ക്യാമ്പ് അവലോകനവും നടത്തി എല്ലാവരും അഞ്ചുമണിക്ക് പിരിഞ്ഞു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 01/09/2023

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു.

ദേശീയ അധ്യാപക ദിനം

ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ടീം ലിറ്റിൽ കൈറ്റ്സ് നേതൃത്വം 'ഗുരുവന്ദനം' എന്ന വീഡിയോ പുറത്തിറക്കി. യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും ബൊക്കെ നൽകി ആദരിച്ചു. ക്ലാസുകളിൽ കുട്ടികൾ അധ്യാപകരായി. ഒൻപതാം ക്ലാസിലെ കീർത്തന കൃഷ്ണൻ ഡോക്ടർ എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

സ്കൂൾ കലാമേള

12/10/2023 വ്യാഴാഴ്ച സ്കൂൾ കലാമേള വിവിധ പരിപാടികളോട് നടത്തപ്പെട്ടു. പിടിഎ പ്രസിഡൻറ് ശ്രീ. ശിവരാജ് വി ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കലാമേള ഗംഭീരമായി.

സധൈര്യം പദ്ധതി

സധൈര്യം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ നിർവഹിച്ചു. ആറ് മുതൽ 9 വരെയുള്ള ക്ലാസുകളിലെ 45 ഓളം പെൺകുട്ടികൾ സധൈര്യം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഏറോബിക്സ് പരിശീലനത്തിൽ പങ്കെടുത്തു.

ജെ ആർ സി സ്കാർഫിങ് സെറിമണി

രാവിലെ പ്രത്യേക അസംബ്ലി ചേർന്നു പുതുതായി ചേർന്ന കുട്ടികളുടെ ജെ ആർ സി  സ്കാർഫിങ് സെറിമണി നടന്നു. എട്ടാം ക്ലാസിലെ എട്ടോളം കുട്ടികൾക്ക് സ്കൂൾ പ്രധാനാധ്യാപിക സ്കാർഫ് അണിയിച്ചു. ജെ ആർ സി ചാർജുള്ള പ്രതിഭ ടീച്ചർ ജെ ആർ സി യെക്കുറിച്ചും അതിൻറെ ചുമതലകളെ കുറിച്ചും സംസാരിച്ചു.

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം കെങ്കേമമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി എം സെബാസ്റ്റ്യൻ കേരളപ്പിറവി ദിന സന്ദേശം നൽകി. രാജേഷ് മാസ്റ്റർ, വിനീത ടീച്ചർ, വിനയൻ മാഷ്, ശാലിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു. അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങ് കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായി. അധ്യാപകരുടെ കേരള ഗാനം പരിപാടിക്ക് മിഴിവേകി.

ജില്ല സാമൂഹ്യശാസ്ത്രമേള

ജില്ല സാമൂഹ്യശാസ്ത്രമേള രാവിലെ 10 മണിക്ക് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു . വിവിധ സ്കൂളുകളിൽ നിന്നായി 400 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു . മേള വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു

ഇരുനില കെട്ടിടത്തിന്റെയും അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം

ഉച്ചയ്ക്ക് രണ്ടരയ്ക്ക് രണ്ട് കോടി രൂപ ചെലവഴിച്ച പണികഴിപ്പിച്ച ഇരുനില കെട്ടിടത്തിന്റെയും അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം നടന്നു .പ്രധാനാധ്യാപിക സ്വാഗതം ആശംസിച്ച യോഗത്തിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ഉദുമ നിയോജകമണ്ഡലം എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. എസ്എസ്എൽസി ,എൽ എസ് എസ് യു എസ് എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മികവുറ്റ രീതിയിൽ നടന്ന ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് നന്ദി പ്രകാശിപ്പിച്ചു.

ശിശുദിനം

ശിശുദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ അരങ്ങേറി. നെഹ്റുവിൻറെ വേഷം ധരിച്ചെത്തിയ കുട്ടികൾ കാണികളിൽ കൗതുകമുണർത്തി .പ്രീ പ്രൈമറി അധ്യാപികമാരായ രമ്യ, പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.

പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്

ഉച്ചയ്ക്ക് രണ്ടുമണിക്ക് 8,9 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രധാനാധ്യാപിക സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ടി രജനി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബുരാജ് ആരോഗ്യപ്രവർത്തകരായ വാസന്തി ,സതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്

രാവിലെ 10 മണി മുതൽ അമ്പലത്തറ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. 8, 9 ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ് നടത്തിയത്. അസംബ്ലി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വിനയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .അമ്പലത്തറ എസ് ഐ ശ്രീ ബിജു സാർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് സൈബർ സെല്ലിലെ ശ്രീ.രവീന്ദ്രൻ പുലിക്കോടൻ സാർ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ഷോളി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി

ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ 7, 8, 9 ക്ലാസുകളിലെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള' ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു .സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടനം ചെയ്തു. ശിശു വികസന സമിതി അംഗങ്ങളായ ആൻസി, സതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .മോട്ടിവേറ്ററായ ശ്രീജിത്ത് സാർ വ്യക്തി ശുചിത്വ ക്ലാസ് കൈകാര്യം ചെയ്തു.

സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ ഭാഗമായി അസംബ്ലി ഹാളിൽ വച്ച് വിജയികളായ കുട്ടികളെ അനുമോദിച്ചു. പ്രധാനാധ്യാപിക ഷോളി ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ടൗണിലേക്ക് ആഹ്ലാദപ്രകടനം നടത്തി. ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ പങ്കെടുത്തു. അതിനുശേഷം പിടിഎയുടെ നേതൃത്വത്തിൽ പായസവിതരണവും നടത്തി.

കുരുത്തോല കളരി ശില്പശാല

ജിഎച്ച്എസ് പുല്ലൂർ ഇരിയ  സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കുരുത്തോല കളരി ശില്പശാല നടത്തപ്പെട്ടു. കുരുത്തോല കൊണ്ടുള്ള കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. പ്രസ്തുത ചടങ്ങ് പ്രധാനാധ്യാപിക ഷോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. മടിക്കൈ കുഞ്ഞമ്പു, വിനയൻ മാസ്റ്റർ, വിനീത ടീച്ചർ എന്നിവർ സംസാരിച്ചു. കാലയവനികൾക്കുള്ളിൽ മറിഞ്ഞു കൊണ്ടിരിക്കുന്ന ഓല കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമ്മിക്കാനുള്ള പരിശീലനം ശ്രീ കുഞ്ഞമ്പു കുട്ടികൾക്ക് നൽകി. കൗതുകവും ജിജ്ഞാസയും ഉണർത്താൻ ഈ പരിപാടിക്ക് കഴിഞ്ഞു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ശ്രുതി മാധവൻ നന്ദി അർപ്പിച്ചു.

സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്

പുല്ലൂർ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിന് ബഹുമാനപ്പെട്ട കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഉച്ചയ്ക്ക് 12.30ന് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഷോളി ടീച്ചർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. ഫ്ലാഗ് ഓഫ് ഉദ്ഘാടനവും ബഹുമാനപ്പെട്ട എംപി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. ശ്രീമതി രജനി പി ആശംസകൾ അറിയിച്ചു. വിനയൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിന് എത്തിച്ചേർന്ന മുഴുവൻ പേർക്കും ഉച്ചഭക്ഷണം നൽകി.

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ജിഎച്ച്എസ് പുല്ലൂർ ഇരിയ സോഷ്യൽ സർവീസസ് സ്കീം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് പന്ത്രണ്ടാം തീയതി 11 മണിക്ക് നടന്നു .പ്രധാനാധ്യാപിക ഷോളി ടീച്ചർ സ്വാഗതമാശംസിച്ചു. SSSS കോഡിനേറ്റർ ശ്രുതി മാധവൻ നന്ദി അർപ്പിച്ചു. ക്ലാസ് നയിച്ചത് കാസർഗോഡ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രവീൺകുമാർ .എം ആയിരുന്നു.

പലഹാരമേള

ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിലെ ഒന്നാംതരത്തിലെ കുട്ടികൾ പലഹാരമേള നടത്തി അധ്യാപകരായ സൂര്യ ,ഷീജ എന്നിവർ നേതൃത്വം നൽകി സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രുതി ബാബു ,ശ്രുതി മാധവൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പഴംപൊരി ,ഈത്തപ്പഴപ്പം, സീറ, മഞ്ഞളട, പ്ലാവട ഇങ്ങനെ അടകൾ.... പലതരത്തിൽ വിവിധ തരത്തിലുള്ള പലഹാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി മേള. ചക്ക പപ്പടം ഏറെ രുചികരമായി. രുചി ഭേദങ്ങൾ കൊണ്ടും നിറഭേദങ്ങൾ കൊണ്ടും മേള കൗതുകം ഉണർത്തി.

ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്

ജി എച്ച് എസ് ഇരിയ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടത്തപ്പെട്ടു. ക്യാപ്റ്റൻ ജയ എം വി സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് ഷാന എം, എസ്.എം.സി ചെയർമാൻ സുഗുണൻ ടിവി, പിടിഎ വൈസ് പ്രസിഡൻറ് പി നാരായണൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിച്ചു.

പുതുവത്സരാഘോഷം, ജില്ലാതല ഭിന്നശേഷി മാസാചരണ സമാപനം

പുതുവത്സര ദിനം ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ കേക്കുമുറിച്ച് ആഘോഷിച്ചു എസ് എസ് കെ കാസർഗോഡ്, ബി ആർ സി ഹോസ്ദുർഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ഭിന്നശേഷി മാസാചരണ സമാപന സമ്മേളനം ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെട്ടു. സ്കൂൾ അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇ രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി ടീച്ചർ സ്വാഗതം ആശംസിച്ചു .പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അരവിന്ദാക്ഷൻ അവർകൾ അധ്യക്ഷത വഹിച്ചു. ബഹു. കാസർഗോഡ് അസിസ്റ്റൻറ് കലക്ടർ ശ്രീ ദിലീപ് കൈനിക്കര ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ടി. രജനി ആശംസകൾ അറിയിച്ചു. .പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ ,ബി ആർ സി ബി പി സി രാജേഷ് കുമാർ പിടിഎ പ്രസിഡണ്ട് ഷാന എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരികൾ അരങ്ങേറി …

മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു. ഷൈജിത്ത് കരുവാക്കോട് ആണ് ക്ലാസ് നയിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് എസ്എസ്എൽസി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണക്ലാസ് നടന്നു.

'പ്രകൃതിയിലേക്ക് ബോധവൽക്കരണ ക്ലാസ് '==

ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂൾ സോഷ്യൽ സർവീസസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് എട്ടാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു .എട്ടാം ക്ലാസിൽ നടന്ന യോഗത്തിൽ SSSS ക്ലബ്ബ് കൺവീനർ ശ്രുതി മാധവൻ സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റൻറ് വിനീത. എ അധ്യക്ഷതവഹിച്ചു. ഉദുമ ജി എൽ പി എസ് പ്രധാനാധ്യാപകൻ ശ്രീ ആനന്ദ് പേക്കടം 'പ്രകൃതിയിലേക്ക്' എന്ന ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൂല്യാധിഷ്ഠിതമായ ഫലപ്രദമായ വിദ്യാഭ്യാസത്തെകുറിച്ചും തികച്ചും പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വളരെ ഹൃദ്യമായ ഒരു ക്ലാസ് കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

സയൻസ് ഫെസ്റ്റ്

ഉച്ചയ്ക്ക് 1 .30ന് യു പി കുട്ടികളുടെ സയൻസ് ഫെസ്റ്റ് നടന്നു. പ്രധാനധ്യാപിക ഷോളി എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സരിത ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി. വിവിധതരം വർക്കിംഗ് മോഡലുകൾ സ്റ്റിൽ മോഡലുകൾ, വിവിധ പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു.