emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം | | തലക്കെട്ട്= വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം | ||
}} | }} | ||
''' | '''കെടാത്ത കനലുകള്‍''' | ||
ഇലഞ്ഞി,യുവതിയായിരിക്കുന്നു! എപ്പോഴും പൂക്കള്‍ പാറ്റിയെറിഞ്ഞുകൊണ്ട് കാറ്റിന്റെ കുസൃതിക്കൊപ്പം കുലുങ്ങി ചിരിക്കും.അവളുടെ കൊഴിഞ്ഞ പൂക്കള്‍ താഴെ തണലേറ്റു മയങ്ങുന്നു. | |||
സൂര്യപ്രകാശം ഇലഞ്ഞിയുടെ ഇലകള്‍ക്കിടയിലൂടെ അപ്പുമാഷിനെ ഒളിഞ്ഞുനോക്കികൊണ്ടിരുന്നു.പണ്ട് ജാനകിയോടോപ്പം ഇലഞ്ഞിത്തണലില്‍ ഇരുന്നാണ്,മക്കളില്ലാത്തതിന്റെ വിരഹം വിഴുങ്ങിയിരുന്നത്. പലപ്പോഴും അവള് താലോലിക്കുന്ന ഇലഞ്ഞിപ്പൂവിലേക്കും കണ്ണീരട൪ന്നുവീണിട്ടുണ്ടാവും. | |||
'മാഷേ.....ഇതു ദേവുവാ....' | |||
ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണ൪ത്തി. | |||
'ആരിത് ദേവേടത്തിയോ,ഇന്നും മകന്റെ വിശേഷം തേടിയാവും വന്നത് ല്ല്യേ?' | |||
'ഓന്റെ വിശേഷമല്ലാതെ എനിക്കെന്താണ് അറിയാനുള്ളത്?' | |||
'ദാ ഫോണവിടെത്തന്നെയുണ്ട് ഏടത്തി വിളിച്ചോളൂ' | |||
അവ൪ ആവേശത്തോടെ ഫോണിന്റെ ബട്ടണമ൪ത്തുന്നത് അയാള്‍ നോക്കി നിന്നു. | |||
'പാവം!ഇന്നെങ്കിലും അവനെടുക്കുവോ,ആവോ?'അപ്പുമാഷ് പിറുപിറുത്തു. | |||
ഇലഞ്ഞിയുടെ പൂക്കളെപ്പോലെ അപ്പുമാഷ് വീണ്ടും ചിന്തകളിലേക്കമ൪ന്നു.മനു പഠനത്തില്‍ മിടുക്കനായിരുന്നു.നല്ല അച്ചടക്കവും അനുസരണയും.കല്ല് വെട്ടുപണിക്കുപോയിരുന്ന ദേവേടത്തിയുടെ യാചന എന്നും തന്റെ മുന്നിലെത്തും. | |||
'എന്റെ മകനെ പഠിപ്പിച്ച് വലിയ ആപ്പീസറാക്കീട്ട്,എന്നെയും മോനെയും കളഞ്ഞിട്ടുപോയ ആ തന്തയുടെ മുന്നില്‍ നി൪ത്തണം.' | |||
പണിക്കുപോകുന്നതിനുമുന്‍പ്,അടുക്കളയില്‍ പൊതിച്ചോറുകെട്ടുന്ന ജാനകിയോട് അവ൪ സങ്കടത്തോടെ പറയാറുള്ള ഈ വാചകം തനിക്കിപ്പോഴും കാണാപാഠമാണ്. | |||
'മാഷേ അവനെടുക്കുന്നില്ല,ഓഫീസില്‍ തിരക്കുണ്ടാവും'വീണ്ടും ദേവേടത്തിയുടെ സ്വരം ചിന്തകളില്‍ നിന്നു തിരിച്ചു വിളിച്ചു. | |||
അപ്പുമാഷ് ദേവേടത്തിക്കു പുറകിലായി നടന്നു.ആ കണ്ണാഴങ്ങളില്‍ ഒളിപ്പിച്ചുവെച്ച കടല്‍ ചുളിവുകളെ നനയിച്ചിരിക്കുന്നു. | |||
'എന്നാ,ഞാനിറങ്ങുന്നു.അടുത്തയാഴ്ച നീലിടെ മോന് വരും.അവന് എന്റെ മോന്റെ നമ്പ൪ ശരിയാക്കിവെച്ചിട്ടുണ്ട്.' | |||
ദേവേടത്തി മുഖമുയ൪ത്താതെയാണ് പറഞ്ഞത്.അപ്പുമാഷ് ഇലഞ്ഞിചുവട്ടിലേക്കുനടന്നു.മക്കളുടെ സാന്നിദ്ധ്യമാഗ്രഹിച്ച് ദു:ഖിച്ചിരിക്കുമ്പോള്‍,കല്ല്പൊട്ടിച്ച് മകനെ പഠിപ്പിച്ചിട്ടും അമ്മയെ വേണ്ടാത്ത അവനെ ഓ൪ക്കുമ്പോള്‍ നി൪വികാരതയിലാഴ്ന്നു പോകുന്നു. | |||
'മാഷേ കഞ്ഞി വിളമ്പിവച്ചിട്ടുണ്ട്.'ശങ്കരന്റെ ശബ്ദം. | |||
ഈ വലിയ വീട്ടില്‍ ഏകാന്തതയുടെ കാവല്‍ക്കാരനായി,ചിന്തകളിലമ൪ന്നിരിക്കുമ്പോള്‍ തന്നെ ഉണ൪ത്തുന്നത് ശങ്കരന്റെയും ദേവേടത്തിയുടേയും സ്വരങ്ങളാണല്ലോ! | |||
ശങ്കരന്റെ കാലൊച്ചയും അകന്നകന്നു പോയി. | |||
ദേവേടത്തി ഉമ്മറപ്പടിയില്‍ ചാരിയിരിന്നു. | |||
'ആരോ വര്ണ്ണ്ട്,തിമിരം കാരണം കണ്ണ് പിടിക്ക്ണില്ല്യ ' | |||
'നീലിയാണ്!' | |||
അവ൪ ദേവേടത്തിയുടെ അരികിലിരിന്നു. | |||
'എന്നാലും നിങ്ങളെന്തിനാ അവനെ വിളിക്കണ്?അവനു നിങ്ങളെ വേണ്ടാലോ?' | |||
'അവനെ പെറ്റത് ഞാനല്ല്യേ കളയാന്‍ പറ്റുവോ അവനെ കാണാതെ എന്റെ വയറ്റില്‍ തീകത്ത്ണ്!' | |||
'ഞാനൊന്നും പറയണ്ല്ല്യ,മോന് വിളിക്കാന്‍ നേരായി.' | |||
'ഉം.' | |||
കരിപുരണ്ട ആ കണ്‍കോണുകള്‍ വീണ്ടുമൊരു കണ്ണീ൪ തുള്ളിയെ പ്രസവിക്കാന്‍ ഒരുമ്പെടുകയാണോ? | |||
'മാഷേ......'വീണ്ടും ആ വിളി അയാളെ ഉണ൪ത്തി.എപ്പഴോ ഉറങ്ങിപ്പോയിരിക്കുന്നു. | |||
'അടുത്താഴ്ച വരുമെന്നല്ലേ പറഞ്ഞത്?'അപ്പുമാഷ് കണ്ണുതിരുമ്മിക്കൊണ്ടുചോദിച്ചു. | |||
'ങ്ഹാ,നീലിടെ മോന് ഇന്നലെ വന്നു.നമ്പറു കിട്ടീട്ടുണ്ട്!' | |||
മകനു വിദേശത്തുജോലികിട്ടിയപ്പോള്‍ അവരുടെ കണ്ണുകളില്‍ നാമ്പു നീട്ടിയ അതേ തിളക്കം വീണ്ടും മാഷ് കണ്ടു.മാഷിന്റെ മറുപടിക്കു കാക്കാതെ അവ൪ ഫോണിന്റെ ബട്ടണുകള്‍ അമ൪ത്തുകയായിരുന്നു. | |||
'ഹലോ!' | |||
അങ്ങേ തലയ്ക്കല്‍ നിന്ന് ദേവേടത്തി ഇതുവരെ കേള്‍ക്കാന്‍ കൊതിച്ച മകന്റെ ശബ്ദം! | |||
'ഹൂ ആ൪ യൂ?' | |||
'മ....മനൂ ഇത്....' | |||
അവരെ പറഞ്ഞവസാനിപ്പിക്കാന്‍പോലും സമ്മതിക്കാതെ ഫോണ്‍ കട്ടായി. | |||
'മാഷേ അവനെന്നെ വേണ്ട....നീലിയെപ്പോഴും പറയും എന്തിനാ അവനെ വിളിക്കണതെന്ന് പക്ഷെങ്കില് എന്റെ വയറ്റില്‍ തിയ്യാണ്......എനിക്ക് അവനെ......' | |||
തന്റെ മുഖത്ത് പടരാറുള്ള നി൪വികാരത അവരിലും ബാധിച്ചിരിക്കുന്നു. | |||
'മാഷിന് ബുദ്ധിമുട്ടായല്ല്യോ.....' | |||
തേഞ്ഞുതീരാറായ ചെരുപ്പണിയുന്നതിനിടയിലെപ്പോഴോ അവ൪ പറഞ്ഞു. | |||
ഉമ്മറത്തു തന്നെ നിലയിരുപ്പുണ്ട് ഇന്ന് കണ്ണിനെന്തോ , കാഴ്ച കിട്ടിയെന്നു തോന്നുന്നു . 'നിങ്ങടെ മൊഖം കണ്ടാലറിയാം അവന് ഫോണ്‍ കട്ടാക്കീട്ടുണ്ടാകുമെന്ന്. ന്റെ മോന് മനൂനെക്കുറിച്ചൊരുപാടന്വേഷിച്ചു.അവനിപ്പോ ഏതോ പണക്കാരന്റെ മകളേയും വിവാഹം കഴിച്ച് താമസിക്ക്യാന്നാ കേട്ടത്' | |||
'അടുപ്പത്ത് അരി ഇരിക്ക്യാ' | |||
ദേവേടത്തി എല്ലുന്തിയ ഓലപ്പുരയിലേക്ക് കടന്നു. നീലി, പതിയെയൂണു അവരുടെ നടത്തത്തെ നോക്കുകയായിരുന്നു. | |||
'പാവം!ആ മനൂന് ദൈവം നല്ല ശിക്ഷകൊടുക്കും!' | |||
തിരിഞ്ഞു നടക്കുന്നതിനിടയില്‍ നീലീ പിറുപിറുത്തു. | |||
ഇലഞ്ഞിയുടെ ചില്ലകളെ കാറ്റുവന്നു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. തണലില്‍ ഇനിയുമുണരാതെ,പൂക്കള്‍! | |||
'മാഷേ.... മാഷേ....' | |||
നീലിയാണ്.അവ൪ വല്ലാതെ കിത്യ്ക്കുന്നുണ്ട്.നെറ്റിയില്‍ പൊടിഞ്ഞ വിയ൪പ്പ് തുടച്ചുകൊണ്ട് അവ൪ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. | |||
'ദേവേടത്തിക്ക് വയ്യ!,ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.മാഷോട് മനൂനെ കൂട്ടീട്ടു വരാന്‍ പറയാന്‍ പറഞ്ഞു ' | |||
ഒരു നീണ്ടനെടുവീ൪പ്പോടെ അവ൪ പറഞ്ഞു നി൪ത്തി. | |||
'ഞാനൊന്നു പറഞ്ഞു നോക്കാം ദേവേടത്തിയോട്.' | |||
നീലിയുടെ കിതപ്പ് ദേവേടത്തിയുടെ രോഗം മൂ൪ച്ഛിച്ചതാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.നീലിക്കു മുന്നിലായി മാഷ് നടന്നു.നടക്കുകയല്ല ഓടുകയാണുചെയ്തത്. | |||
'എന്താ ദേവേടത്തി,കൊച്ചുകുട്ട്യോളെപ്പോലെ,നമുക്ക് ആശുപത്രിയില്‍ പോകാം.' | |||
'മനു വരട്ടെ, എന്നെ കൊണ്ടു പോവാന്‍! മാഷൊന്നു പറയുവോ അവനോട്. നിങ്ങള്‍ക്കൊന്നു കണ്ടാമതി!' | |||
കോരി ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്. | |||
അയാള്‍ ആദ്യമായി ഈശ്വരന്റെ ചെയ്തിയില്‍ അത്ഭുതപ്പെട്ടുപോയി. തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ദേവേടത്തി മാത്രമായിരുന്നു. | |||
ദേവേടത്തിയുടെ മരണമറിയിച്ചുകൊണ്ടാണ് പിറ്റേന്ന് ഇലഞ്ഞി മര്മ്മരം മൊഴിഞ്ഞത്. അവള് വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി അപ്പു മാഷ് തന്റെ പൂക്കളേയും താലോലിച്ചു കൊണ്ട് ഒാര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അയാളെ വിളിച്ചുണര്‍ത്താന്‍ ദേവേടത്തിയുടെ കാലൊച്ചകളുണ്ടാവില്ലെന്ന് അവളും തിരിച്ചറിഞ്ഞിരിക്കും. ദേവേടത്തിയുടെ വീട് നിശബ്ദതയില്‍ കുളിക്കുകയായിരുന്നു. | |||
മകനെ കുറിച്ചുള്ള അന്വേക്ഷത്തില്‍ ................. | |||
അവന് വരുമെന്ന പ്രതീക്ഷയില്‍.................... | |||
നെഞ്ചില്‍ തീയുമായി ആ അമ്മ മയങ്ങിയ നാളുകള്‍ അസ്തമിച്ചിരിക്കുന്നു. പ്രതീക്ഷകളുമായി ഉറങ്ങിയ അതേ കട്ടിലില്‍ പ്രതീക്ഷയറ്റ് ആ മുറിയില്‍ തങ്ങിയിരുന്ന പ്രാചീന ഗന്ധത്തോടൊപ്പം അവരും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. | |||
അപ്പുമാഷ് ഫോണില്‍ വിരലമര്‍ത്തി മനുവിനെ വിളിച്ചു. | |||
ഇല്ല..... | |||
ഇപ്പോഴും അവന് മയക്കത്തിലാണ്. | |||
മനു, ഉച്ചയൂണിന്റെ ഇടവേളയില്‍, തന്റെ വിലകൂടിയ ഫോണില്‍ വിലരമര്‍ത്തി. | |||
ഭാര്യ ഷോപ്പിംങ്ങിന് പോയിട്ട് തിരികെയെത്തിയോ ആവോ! നാട്ടില്‍ നിന്ന് ആരോ വിളിച്ചിട്ടുണ്ട്, മിസ്ഡ്കോള് ലിസ്റ്റില്‍ പരുതുന്നതിനിടയില്‍ അവന് കണ്ടെത്തി. എന്തായാലും ഒന്ന് വിളിച്ചുനോക്കിയിട്ട് സിമ്മു മാറ്റണം, കുറെക്കാലമായി ശല്യപ്പെടുത്തകയല്ലേ അവന് കാള്‍ അമര്‍ത്തി. | |||
മൊബൈല്‍ അപ്പുമാഷിന്റെ കീശയില്‍ കിടന്നു കരയുന്നു. | |||
'ഹലോ, മനുവല്ലേ..... നീവൈകിപ്പോയി മോനേ...ദേവേടത്തി പോയി '. മറുതലയ്ക്കല്‍ നിശബ്ദമായിരുന്നു | |||
'നീ വരില്ലെന്നു കരുതി ഞങ്ങള്‍ ചിതയൊരുക്കി' കുതിച്ചുചാടാന്‍ വെമ്പിയ കണ്ണുനീരീനെ തടഞ്ഞു വെച്ചുകൊണ്ട് അപ്പുമാഷ് പറഞ്ഞു. | |||
മറുപടിയായി ഒരു നെടുവീര്‍പ്പുമാത്രം. അവന് കുറ്റബോധമുണ്ടാകും മരിച്ചെങ്കിലും ആ അമ്മയുടെ മനസ്സ് കുളിര്‍ത്തിട്ടുണ്ടാകും! മാഷ് ചിന്തിച്ചു. | |||
'അത് നന്നായി മാഷേ, എനിക്ക് ലീവൊന്നും എടുക്കാന്‍ പറ്റില്ല. കോടികളാണ് നഷ്ടം! പിന്നെ നാട്ടില്‍ പോയെന്നറിഞ്ഞാല്‍ ഭാര്യയുടെ വക ശകാരവും കിട്ടും. മാഷിനാവുമ്പോ വേറെ പണിയൊന്നുമില്ല്ലല്ലോ? 'വയ്ക്കട്ടെ'. മാഷിന്റെ കണ്ണുകള്‍ ആദ്യമായി കണ്ണീരുപ്പറിയുകയായിരുന്നു. | |||
ദേവേടത്തിയുടെ ചിതയിലെ അവസാനകനലും കണ്‍പൂട്ടി കഴിഞ്ഞിരിക്കുന്നു......! | |||
പടിഞ്ഞാറെ ചക്രവാളം ശൂന്യമായി | |||
ഒരു ഇരുട്ടിനെ വരവേല്ക്കുവാന്! | |||