"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബ‍ർ - 2024 ജനുവരി ) ==
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബ‍ർ - 2024 ജനുവരി ) ==

=== ആമുഖം ===
* '''ആമുഖം'''
 
ഒന്ന് മുതൽ അഞ്ച് വരെ  ക്ലാസുകളിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ ഉണ്ട്. പാഠപുസ്തകത്തിനപ്പുറത്ത് ജീവിതാനുഭവങ്ങളുമായി ഈ പാഠങ്ങളെയും അറിവുകളെയും ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അറിവുകൾ പ്രായോഗിക തലങ്ങളിൽ കൊണ്ടുവരിക വഴി നല്ലൊരു സമൂഹ സൃഷ്ടിക്കായി നിലകൊള്ളുന്ന കുട്ടികളെ രൂപപ്പെടുത്തുക എന്നതാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ലോകത്ത് എല്ലായിടത്തും മാലിന്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നമ്മുടെ നാടും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണത്തിനും നാശത്തിനുമൊക്കെ മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.മാലിന്യങ്ങൾ മനുഷ്യനെ മാത്രമല്ല ചെറിയ സസ്യങ്ങൾ മുതൽ സകല ജീവജാലങ്ങളെയും നാശത്തിലേക്ക് നയിക്കുന്നു.മാലിന്യങ്ങൾ ഉണ്ടാവും, എന്നാൽ ഇവയ്ക്കെതിരെ രണ്ട് കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.ഒന്ന് മലിനീകരണത്തിന്റെ നിരക്ക് കുറക്കുക എന്നതും മറ്റൊന്ന് മാലിന്യങ്ങളുടെ സംസ്കരണവും ആണ്.അത് ജൈവമാലിന്യമായാലും അജൈവമാലിന്യമായാലും പരിസ്ഥിതിക്കും ജീവസമൂഹത്തിനും ദോഷം വരാത്ത രീതിയിൽ അതിനെ സംസ്കരിച്ച് മൂല്യമുള്ള വസ്തുക്കളായി മാറ്റുക എന്നുള്ളതാണ് പുതിയകാലം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന പ്രവർത്തനം. 2023 ലോക പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക പ്ലാസ്റ്റിക് മലിനീകരണം പരിഹാരമാർഗ്ഗങ്ങൾ എന്നതാണ്.പാഠ്യപദ്ധതി പ്രവർത്തനങ്ങളും സമകാലിക സാഹചര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ശുചിത്വമുള്ള വിദ്യാലയവും ശുചിത്വമുള്ള വീടും പരിസരവും  ഒപ്പം മാങ്കടവ് പ്രദേശവും എന്നും വൃത്തിയോടെ നിലനിർത്താൻ മാങ്കടവ് ജി.എം.എൽ.പി യിലെ വിദ്യാർത്ഥികളുടെ മുൻകൈയിൽ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും വൃത്തിയുള്ള മാങ്കടവ് നടപ്പിലാക്കാനാണ്  ഉദ്ദേശിക്കുന്നത്.

വരി 130: വരി 131:
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ 2023-2024 അധ്യയന വർഷത്തിൽ നടപ്പിലാക്കിയ മാലിന്യമുക്ത ക്യാമ്പയിൻ ആയ "വൃത്തിയുള്ള മാങ്കടവ് " കുട്ടികളിൽ ധാരാളം ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി ഈ സർവേയിലൂടെ വെളിപ്പെടുന്നുണ്ട്. മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ  കുട്ടികൾക്ക് ഈ പദ്ധതിയിൽ ഇടപെട്ടതിലൂടെ സാധിച്ചു എന്നു തന്നെയാണ് ഈ സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ചു  സംസ്കരിക്കുവാനുള്ള ഒരു ശീലം ചെറിയ കുട്ടികളിൽ പോലും അവരുടെ വീടുകളിൽ നടത്തിയിട്ടുള്ള സംവിധാനത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്നിട്ടുണ്ട്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ്  ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. എല്ലാ കുട്ടികളും അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടി വീടുകളിൽ പ്രത്യേക സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽ പ്ലാസ്റ്റിക് സാധനങ്ങൾ എത്തുന്നതിൽ ഗണ്യമായ കുറവ് വന്നതായി ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.  വൃത്തിയുള്ള മാങ്കടവ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്  വീടുകളിൽ കൊണ്ടുവന്നിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് തുലോം കുറവാണ് ഇപ്പോഴത്തെ മാലിന്യത്തിന്റെ അളവ് എന്ന് ഈ സർവേ ഫലം വെളിപ്പെടുത്തുന്നു. അതുപോലെ സാധനങ്ങൾ വാങ്ങുന്നതിന് പാത്രങ്ങളും തുണിസഞ്ചികളും ഉപയോഗിക്കുന്ന ഒരു ശീലം കുട്ടികളിൽ പ്രകടമായിട്ടുണ്ട്.

* '''ശുചിത്വ സന്ദേശ യാത്രയും വ‍ൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''
* '''ശുചിത്വ സന്ദേശ യാത്രയും വ‍ൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും'''<br />വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ രമ്യ കെ,  രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ,  സപ്ന കെ  എന്നിവർ സംസാരിച്ചു.
*
 
വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.
 
      സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
 
ശ്രീ കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ
 
രമ്യ കെ,  രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ  സപ്ന കെ  എന്നിവർ സംസാരിച്ചു.
 
== ആ‍ർദ്രം പദ്ധതി ==
== ആ‍ർദ്രം പദ്ധതി ==
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു.

23:04, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2023-24

2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കവയിത്രി  അനിത വിശിഷ്ടാതിഥിയായെത്തി കുട്ടികളോട് സംവദിച്ചു.കുട്ടികൾക്ക് വ്യത്യസ്തമായ അനുഭൂതികൾ നൽകി കൊണ്ടാണ് ഈ അധ്യയന വർഷം ആരംഭിച്ചത്.റിമോട്ട് ക്ലിക്കിലൂടെ സ്ക്രീനിൽ തെളിയുന്ന തങ്ങളുടെ മുഖം കണ്ട് അവർ ഏറെ സന്തോഷിച്ചു.അക്ഷര മധുരം നുകരാനെത്തിയ നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. കുട്ടികൾക്ക് പായസവിതരണവും പഠനോപകരണ കിറ്റ് വിതരണവും നടന്നു.

പരിസ്ഥിതി ദിനം

മാങ്കടവ് ജി എം എൽ പി സ്കൂൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി, തണൽ മരം വച്ചു പിടിപ്പിക്കൽ, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടന്നു.മുഖ്യാഥിതി ഭാർഗവൻ പറശ്ശിനിക്കടവ് പരിസ്ഥിതി ദിന സന്ദേശം നൽകി.സി.എച്ച് ഇസ്മായിൽ വി.ഇബ്രാഹിം എന്നിവർ  പങ്കെടുത്തു.ഹെഡ് മാസ്റ്റർ കെ.പി വിനോദ്കുമാർ, ടി.വി രഞ്ജിത, സി.പി സുബൈബത്ത്, എം.മൃദുല,മേധാ മധു എന്നിവർ നേതൃത്വം നൽകി.കുന്നുംപുറം,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണൽ മരം വെച്ചുപിടിപ്പിച്ചു.തണൽ മരത്തിന്റെ പരിപാലനം കുന്നുംപുറം എം.കെ.പി സൺസ് ഏറ്റെടുത്തു.

വായന ദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടകനായി എത്തി കഥകളും പാട്ടുകളുമായി കുട്ടികളോടൊപ്പം കൂട്ടു കൂടി.എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ ചടങ്ങിൽ അനുമോദിച്ചു.

ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം"

വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

സ്വാതന്ത്ര്യ ദിനാഘോഷം

മാങ്കടവോണം

വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബ‍ർ - 2024 ജനുവരി )

  • ആമുഖം

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ ഉണ്ട്. പാഠപുസ്തകത്തിനപ്പുറത്ത് ജീവിതാനുഭവങ്ങളുമായി ഈ പാഠങ്ങളെയും അറിവുകളെയും ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അറിവുകൾ പ്രായോഗിക തലങ്ങളിൽ കൊണ്ടുവരിക വഴി നല്ലൊരു സമൂഹ സൃഷ്ടിക്കായി നിലകൊള്ളുന്ന കുട്ടികളെ രൂപപ്പെടുത്തുക എന്നതാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ലോകത്ത് എല്ലായിടത്തും മാലിന്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നമ്മുടെ നാടും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണത്തിനും നാശത്തിനുമൊക്കെ മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.മാലിന്യങ്ങൾ മനുഷ്യനെ മാത്രമല്ല ചെറിയ സസ്യങ്ങൾ മുതൽ സകല ജീവജാലങ്ങളെയും നാശത്തിലേക്ക് നയിക്കുന്നു.മാലിന്യങ്ങൾ ഉണ്ടാവും, എന്നാൽ ഇവയ്ക്കെതിരെ രണ്ട് കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.ഒന്ന് മലിനീകരണത്തിന്റെ നിരക്ക് കുറക്കുക എന്നതും മറ്റൊന്ന് മാലിന്യങ്ങളുടെ സംസ്കരണവും ആണ്.അത് ജൈവമാലിന്യമായാലും അജൈവമാലിന്യമായാലും പരിസ്ഥിതിക്കും ജീവസമൂഹത്തിനും ദോഷം വരാത്ത രീതിയിൽ അതിനെ സംസ്കരിച്ച് മൂല്യമുള്ള വസ്തുക്കളായി മാറ്റുക എന്നുള്ളതാണ് പുതിയകാലം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന പ്രവർത്തനം. 2023 ലോക പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക പ്ലാസ്റ്റിക് മലിനീകരണം പരിഹാരമാർഗ്ഗങ്ങൾ എന്നതാണ്.പാഠ്യപദ്ധതി പ്രവർത്തനങ്ങളും സമകാലിക സാഹചര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ശുചിത്വമുള്ള വിദ്യാലയവും ശുചിത്വമുള്ള വീടും പരിസരവും ഒപ്പം മാങ്കടവ് പ്രദേശവും എന്നും വൃത്തിയോടെ നിലനിർത്താൻ മാങ്കടവ് ജി.എം.എൽ.പി യിലെ വിദ്യാർത്ഥികളുടെ മുൻകൈയിൽ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും വൃത്തിയുള്ള മാങ്കടവ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

  • ലക്ഷ്യം സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത കേരളം പ്രാവർത്തികമാക്കേണ്ടത് വരും തലമുറയുടെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ആരോഗ്യ-ശുചിത്വ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ എത്തുന്നുണ്ട്. പ്രായോഗിക തലത്തിൽ മാലിന്യമുക്ത കേരള പദ്ധതിയും പാഠ്യ വസ്തുവായ ആരോഗ്യ ശുചിത്വ ശീലങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് 'വൃത്തിയുള്ള മാങ്കടവ്'.

മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന വസ്തുതകൾ ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുന്നതോടെ ജൈവമാലിന്യ സംസ്കരണത്തിലും അജൈവമാലിന്യ സംസ്കരണത്തിലും പ്രകടവും ഗുണപരവുമായ സ്വഭാവ വ്യതിയാനങ്ങൾ കുട്ടികളിൽ പ്രകടമാവുകയും അത് മാതൃകയായി അയൽവീടുകളിലും മാങ്കടവിലും വ്യാപിപ്പിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.അതായത് കുട്ടികളിൽ സ്വഭാവ വ്യതിയാനങ്ങലളുണ്ടാക്കിയെടുക്കുന്നതോടൊപ്പം മാലിന്യ സംസ്കരണത്തോടുള്ള സാമൂഹ്യ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം.

പ്രവർത്തന റിപ്പോർട്ട്

  • സെപ്റ്റംബർ - ശുചിത്വ സർവേ

കുട്ടികൾക്ക് അവരുടെ സ്കൂൾ-വീട് പരിസരവുമായി ബന്ധപ്പെട്ട് ജൈവ- അജൈവമാലിന്യങ്ങൾ, കമ്പോസ്റ്റ്, കുടിവെള്ള ലഭ്യത മുതലായ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ശുചിത്വ സർവേ നടത്തി. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യമുക്ത ക്യാമ്പയിനിന്റെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന ബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

  • ഉദ്ഘാടനം - 2023 സപ്തംബർ 26

മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിനായ വൃത്തിയുള്ള മാങ്കടവ് ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീലയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. എം.സുജയ പദ്ധതി വിശദീകരണം നടത്തി.തുടർന്ന് സ്കൂൾ ലീഡർ മുനവ്വിർ വൃത്തിയുള്ള മാങ്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുൽ കരീം, ടി.അജയൻ, മുല്ലക്കൊടി മാപ്പിള എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി. കെ.സുരേഷ് ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് എം പി ബഷീറുദ്ധീൻ, മദ‍ർ പി ടി.എ പ്രസിഡണ്ട് സി. ഷഫീറ,സക്കരിയ അസ്അദി,സി.എച്ച്.ഇസ്മയിൽ,

വി.ഇബ്രാഹിം,സി.നൗഷാദ്, വി.സമീർ,ശ്രീമ ശ്രീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ കെ പി വിനോദ് കുമാർ സ്വാഗതവും വൃത്തിയുള്ള മാങ്കടവ് കോ ഓർഡിനേറ്ററായ കെ രമ്യ നന്ദിയും പ്രകാശിപ്പിച്ചു

  • 2023 സപ്തംബർ 29 - ഗ്രീൻ ബ്രിഗേഡ് രൂപീകരണം

2023,സപ്തംബർ 29 വെള്ളി ഗ്രീൻ ബ്രിഗേഡ് രൂപീകരണം നടന്നു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഏകോപിപ്പിക്കുകയുമാണ് ആർമിയുടെ ലക്ഷ്യം.

മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ. പി. സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിൻ വൃത്തിയുള്ള മാങ്കടവിന്റെ ഭാഗമായുള്ള സാമൂഹ്യ ശുചീകരണം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു. കുന്നുംപുറം മുതൽ ചാൽ റൈസ് മില്ല് വരെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന റോഡുകൾക്ക് ഇരുപുറവും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശുചിത്വ പദ്ധതി വിളംബരം ചെയ്തു.

വൃത്തിയുള്ള മാങ്കടവിന്റെ വോളന്റീർമാരായ ഗ്രീൻ ബ്രിഗേഡ് അംഗങ്ങളുടെ നേതൃത്വത്തിൽ 3,4,5 ക്ലാസ്സുകളിലെ കുട്ടികൾ,പി.ടി.എ അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം. ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട്മാരായ സി.അബ്ദുള്ള,എം.പി സയ്യിദ്, മദർ പി.ടി.എ പ്രസിഡന്റ് സി.ഷഫീറ, വി.ഇബ്രാഹിം, സി കെ അബ്ദുൾ റഷീദ്, അധ്യാപികമാരായ കെ രമ്യ, ശ്രീമ ശ്രീധരൻ, മേധ മധു , ടി.വി ഷിൽന, സി.പി സുബൈബത്ത്, എം.മൃദുല, കെ.സപ്ന, ചിത്ര, പിടിഎ അംഗങ്ങളായ ജംഷീറ,അജീല എന്നിവർ നേതൃത്വം നൽകി.

2023 ഒക്ടോബർ 13 വെള്ളി

  • ഗ്രീൻ ബ്രിഗേഡ് പരിശീലനം.
  • ഹരിത കർമ സേനാംഗങ്ങളുമായി അഭിമുഖം.
  • രക്ഷിതാക്കൾക്കുള്ള ബോധവത്കരണം

പരിശീലന പരിപാടിയിൽ ക്ലാസ് നയിച്ചത് ന്യൂ മാഹിഎൽ പി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ആയ കെ.പിസചീന്ദ്രൻ ആയിരുന്നു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. പാപ്പിനിശ്ശേരി V.E.O കെ.കെ കവിത ഹരിത കർമ സേനാംഗങ്ങളായ കെ.വി റീജ , ശ്രീലത എന്നിവർ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. ഖരമാലിന്യ സംസ്കരണത്തിന് ഇത്തരം ഒത്തുചേരലുകൾ ഏറെ ഗുണകരമാകുമെന്ന് പരിപാടിയിൽ പൊതുവെ അഭിപ്രായം ഉയർന്നു.

ഹെഡ്മാസ്റ്റർ കെ. പി വിനോദ് കുമാർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ വി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി.അബ്ദുള്ള മദർ പി. ടി. എ. പ്രസിഡണ്ട് സി.ഷഫീറ., വി .ഇബ്രഹിം സി.കെ.സുരേഷ് ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്ത പരിപാടിക്ക് കോ ഓഡിനേറ്റർ കെ.രമ്യ നന്ദി അറിയിച്ചു.

മുഖാമുഖത്തിന് ശേഷം ഒക്ടോബർ 2ന്റെ സാമൂഹ്യ ശുചീകരണ പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഹരിത കർമ സേനയ്ക്ക് കൈമാറി. ഹരിത കർമ സേനാംഗങ്ങളായ റീജ കെ.വി,ശ്രീലത എന്നിവർ പ്ലാസ്റ്റിക് വസ്തുക്കൾ ഏറ്റുവാങ്ങി.

2023 ഡിസംബർ 22 വെള്ളി

"നാടിനായി ഒരുങ്ങുന്നു ആയിരം തുണി സഞ്ചികൾ" എന്ന മുദ്രാവാക്യവുമായി തുണിസഞ്ചി നിർമാണവും പാഴ്‌വസ്തുക്കളിൽ നിന്നുള്ള കരകൗശല പ്രദർശനവും നടത്തി.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഉപയോഗ യോഗ്യമായ തുണി ഉപയോഗിച്ചാണ് നാടിനായി 1000 തുണിസഞ്ചികൾ ഒരുക്കുന്ന പദ്ധതി സംഘടിപ്പിച്ചത്.വീടുകളിൽനിന്നും തയ്യൽ മെഷീനുകളുമായെത്തിയ സന്നദ്ധരായ അധ്യാപക രക്ഷാകർത്തൃ സമിതി അംഗങ്ങൾ സ്കൂളിൽ വച്ചു തന്നെ തുണിസഞ്ചികൾ തയ്യാറാക്കി.റിട്ടയേർഡ് ICDS സൂപ്പർവൈസർ സുധ തെക്കേയിൽ പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിർമ്മിച്ചു നൽകി. പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രദർശനം കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ആകർഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രദർശനത്തിൽ സുധ തെക്കെയിൽ വസ്തുക്കളുടെ നിർമാണ രീതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.പി. സയ്യിദ്,മദർ പി.ടി.എ. പ്രസിഡന്റ് സി.ഷഫീറ, വൃത്തിയുള്ള മാങ്കടവ് കോ ഓഡിനേറ്റർ കെ. രമ്യ, ടി.വി.രഞ്ജിത , ശ്രീമ ശ്രീധരൻ, എം.മൃദുല. , ടി.വി.ഷിൽന , സി.പി.സുബൈബത്ത് , സി.എച്ച് ഇസ്മയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള തുണി സഞ്ചി വിതരണം പ്രധാന അധ്യാപകൻ കെ.പി വിനോദ് കുമാർ നിർവഹിച്ചു. തുണിസഞ്ചി നിർമാണത്തിന് സെലീന സി.എച്ച്,മൈമൂനത്ത് എന്നിവർ നേതൃത്വം നൽകി.

പഠന സാമഗ്രികൾ

ഗ്രീൻ ബ്രിഗേഡ് ബോധവത്കരണ ക്ലാസ്

പദ്ധതിയുടെ ഗുണ ഫലങ്ങൾ

പദ്ധതിയുടെ ഗുണ ഫലങ്ങൾ
പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം
വാർഡ് മൂന്നിൽ യൂസർ ഫീ നൽകിയ വീടുകൾ % ത്തിൽ 60.9 വാർഡ് മൂന്നിൽ യൂസർ ഫീ നൽകിയ വീടുകൾ % ത്തിൽ 90.1
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ 235-270 KG ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ 305-360 KG
  • സർവേ -2 അപഗ്രഥനം

മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ 2023-2024 അധ്യയന വർഷത്തിൽ നടപ്പിലാക്കിയ മാലിന്യമുക്ത ക്യാമ്പയിൻ ആയ "വൃത്തിയുള്ള മാങ്കടവ് " കുട്ടികളിൽ ധാരാളം ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി ഈ സർവേയിലൂടെ വെളിപ്പെടുന്നുണ്ട്. മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പദ്ധതിയിൽ ഇടപെട്ടതിലൂടെ സാധിച്ചു എന്നു തന്നെയാണ് ഈ സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ചു സംസ്കരിക്കുവാനുള്ള ഒരു ശീലം ചെറിയ കുട്ടികളിൽ പോലും അവരുടെ വീടുകളിൽ നടത്തിയിട്ടുള്ള സംവിധാനത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്നിട്ടുണ്ട്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ് ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. എല്ലാ കുട്ടികളും അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടി വീടുകളിൽ പ്രത്യേക സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽ പ്ലാസ്റ്റിക് സാധനങ്ങൾ എത്തുന്നതിൽ ഗണ്യമായ കുറവ് വന്നതായി ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വൃത്തിയുള്ള മാങ്കടവ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് വീടുകളിൽ കൊണ്ടുവന്നിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് തുലോം കുറവാണ് ഇപ്പോഴത്തെ മാലിന്യത്തിന്റെ അളവ് എന്ന് ഈ സർവേ ഫലം വെളിപ്പെടുത്തുന്നു. അതുപോലെ സാധനങ്ങൾ വാങ്ങുന്നതിന് പാത്രങ്ങളും തുണിസഞ്ചികളും ഉപയോഗിക്കുന്ന ഒരു ശീലം കുട്ടികളിൽ പ്രകടമായിട്ടുണ്ട്.

  • ശുചിത്വ സന്ദേശ യാത്രയും വ‍ൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും
    വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ രമ്യ കെ,  രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ,  സപ്ന കെ  എന്നിവർ സംസാരിച്ചു.

ആ‍ർദ്രം പദ്ധതി

ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു.

സചിത്ര സംയുക്ത ഡയറി പ്രകാശനം

ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ്

പഠനയാത്ര

ആരവം 2024 - സ്കൂൾ വാർഷിക ആഘോഷം