"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | ||
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചൂലാംവയല്‍ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. | കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന [[ചൂലാംവയല്‍]] എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. | ||
1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. | 1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. |
12:54, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എം യു പി എസ് മാക്കൂട്ടം | |
---|---|
വിലാസം | |
ചൂലാംവയല്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 47234 |
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ ചൂലാവയല്‍ പ്രദേശത്താണ് മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചൂലാംവയല്‍ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ല്‍ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകന്‍ തൊടുകയില്‍ ഇസ്മായില്‍ കുട്ടി ഹാജിക്ക് നല്‍കി. തുടര്‍ന്നുള്ള 22 വര്‍ഷക്കാലം ജനാബ് ഇസ്മായില്‍ കുട്ടി ഹാജി മാനേജറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തു. 1975 ല്‍ ഇസ്മായില്‍ കുട്ടി ഹാജി അന്തരിച്ചപ്പോള്‍ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകള്‍ വി.പി. പാത്തുമ്മ ആണ് ഇപ്പോഴത്തെ മാനേജര്‍.
1961 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിന്‍വലിക്കപ്പെട്ടു. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകര്‍തൃ സമിതിയും പൗരമുഖ്യരും മാനേജര്‍ ഇസ്മായില്‍ കുട്ടി ഹാജിയെ സമീപിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സര്‍ക്കാരിലേക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു.
1975-76 ല്‍ എല്‍.പി സ്കൂളായിരുന്നപ്പോള്‍ 13 അധ്യാപകരും 447 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോള്‍ 19 ഡിവിഷനുകളിലായി 761 വിദ്യാര്‍ത്ഥികള്‍, 24 അധ്യാപകര്‍, ഒരു പ്യൂണ്‍ ഉണ്ടായിരുന്നു. 1977 ല്‍ വിദ്യാലയം പൂര്‍ണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ).
1979 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 2003 സെപ്റ്റംബര്‍ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. 2004 മാര്‍ച്ച് 23,24 25 തിയ്യതികളില്‍ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
1929 ല്‍ കീക്കോത്ത്കൃഷ്ണന്‍ നായരായിരുന്ന ഹെഡ്മാസ്റ്റര്‍. സ്കൂളിന്റെ 88 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗല്‍ഭരും സേവനതത്പരരുമായ നൂറോളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍.ചന്തു, എ.സി. അയമ്മദ് കുട്ടി, എ. ഗംഗാധരന്‍ നായര്‍, എ. മൊയ്തീന്‍, എം. അബൂബക്കര്‍, ഇ. ഉഷ എന്നിവരായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകര്‍. എ.പി ഇമ്പിച്ചിക്കോയ മുസ് ലിയാര്‍, ചെറിയാമ്പ്ര തടായില്‍ ആലി മൊല്ല, മാധവന്‍ നായര്‍, വി. ഖദീജ, കെ.രാഘവന്‍ നായര്‍, എം. പെരവന്‍, ഒ.കെ.ഐ. പണിക്കര്‍, കെ.പി. മുഹമ്മദ് മുന്‍ഷി, കെ.പി. ചെറുണ്ണിക്കുട്ടി, പി. അസൈനാര്‍,കെ. മമ്മിക്കുട്ടി, പി.സി. മൂസ്സ, എം. മമ്മദ്, എം. കെ. കല്ല്യാണിക്കുട്ടി, ആര്‍. ആനന്ദവല്ലി അമ്മ, വി. ആര്‍. ശാന്തകുമാരി, പി.ടി. മാളു, വി. മുഹമ്മദ്, പി.കെ. സുലൈമാന്‍, എന്‍. ഖാദര്‍, ആലീസ് തോമസ്, സി.എ. ശാന്തമ്മ, പി.കെ. മുഹമൂദ്(പ്യൂണ്‍), എന്‍.ശശീന്ദ്രന്‍, എ.കെ. ആയിഷ എന്നിവര്‍ ദീര്‍ഘകാല സേവനത്തിന് ശേഷം ഇവിടെ നിന്ന് വിരമിച്ചവരാണ്. താത്കാലികമായി ജോലി ചെയ്ത മറ്റ് നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.
വി. കോയാമു സാഹിബ്, സി.വി. മൊയ്തീന്‍ ഹാജി, എ.സി. അയമ്മദ് കുട്ടി സാഹിബ്, എ.പി. കുഞ്ഞായിന്‍, ടി. ഉസ്സയിന്‍ ഹാജി, എ.ടി. അഹമ്മദ് കുട്ടി, കെ.സി. രാജന്‍, ടി. കോയ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ടുമാരായി നേതൃത്വപരമായ പങ്കുവഹിച്ചവരാണ്.
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂള്‍ രേഖകള്‍ക്ക് പുറമേ മുന്‍ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.
വിദ്യാലയ കാഴ്ചപ്പാട്
അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എല്‍. പി &യു.പി സ്കൂള്‍ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളോടൊപ്പം കലാ കായിക മേളകള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകള്‍, ക്വിസ് മല്‍സരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മല്‍സരങ്ങള്‍, പഠനക്യാമ്പ്, ഫീല്‍ഡ് ട്രിപ്പ്, തനതു പ്രവര്‍ത്തനം, പരിഹാരബോധനം, സ്കൂള്‍ സ്പോര്‍ട്സ് & ഗെയിംസ്, വാര്‍ഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങള്‍ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാന്‍ സ്കൂളിന് കഴിഞ്ഞത്.
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തില്‍ രൂപപ്പെടുന്ന വൈവിധ്യമാര്‍ന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിര്‍വഹിക്കപ്പെടേണ്ടത് എന്നും കേവലമായി അറിവിനും പുറം കാഴ്ചകള്‍ക്കുമപ്പുറം തിരിച്ചറിവിനും ഉള്‍ക്കാഴ്ചക്കുമാണ് പ്രാധാന്യം നല്‍കപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.
1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ ജില്ലയിലെ രണ്ടാം സ്ഥാനം.
7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം ചാമ്പ്യന്‍ഷിപ്പ്. എല്‍. പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്.
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1. പി. മുഹമ്മദ് കോയ (ഹെഡ്മാസ്റ്റര്‍)
2. സി.പി കേശവനുണ്ണി
3. കെ. അബ്ദുല്‍ അസീസ്
4. വി.പി. അബ്ദൂല്‍ ഖാദര്‍
5. കെ. പാത്തുമ്മ
6. പി. അബ്ദുല്‍ സലീം
7. പി. സുജാത
8. കെ. രമണി
9. കെ.കെ. പുഷ്പലത
10. ഒ.കെ. സൗദ ബീവി
11. വി.പി. മാസിത
12. എം.കെ. മുഹമ്മദ്
13. പി. ജമാലുദ്ദീന്‍
14. ഇ. അബ്ദൂല്‍ ജലീല്‍
15. കെ. സാജിദ്
16. എ. കെ. ശ്രീജ
17. പി. ഷീജ
18. വി. സജ്നാബി
19. സി.എസ്. സോണിയ
20. എ.എം. ഷമീര്‍
21. കെ. ഷബ്ന
22. വി. ഷബ്ന
23. കെ.ടി. ജഗദാംബ
24. കെ.സി. ഷനിജ
25. പി. റജ്ന
26. കെ. സാജിദ
27. എന്‍.പി. റബീബ മുംതാസ്
28. എം. ജമാലുദ്ദീന്‍
29. എം. റഫീന
30. കെ. ഷഹനാസ്
31. കെ. ഫില്‍സി
32. ടി. മുഹമ്മദ് അഷ്റഫ് (ഒാഫീസ് അറ്റന്റന്റ്)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.323095,75.884508|width=800px|zoom=12}}