"ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#വിശുദ്ധ അൽഫോൻസാമ്മ | #വിശുദ്ധ അൽഫോൻസാമ്മ | ||
#ശ്രീ കെ കെ ജോസഫ് (സാമൂഹ്യ_ രാഷ്ട്രീയ പ്രവർത്തകൻ ) | |||
#ശ്രീ ഒ ലൂക്കോസ് (മുൻ എം എൽ എ ) | |||
#ശ്രീ വർഗീസ് കാഞ്ഞിരത്തിങ്കൽ (അധ്യാപകൻ_ സാഹിത്യകാരൻ ) | |||
#ജസ്റ്റിസ് മാത്യു മുരിക്കൻ (മുൻ ജഡ്ജി ) | |||
# | # | ||
# | # |
23:01, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ | |
---|---|
പ്രമാണം:IMG-20240216-WA0000.jpg | |
വിലാസം | |
മുട്ടുചിറ മുട്ടുചിറ , കോട്ടയം 686613 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0482 9290 604 |
ഇമെയിൽ | gupsmuttuchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45365 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിലീന ജേക്കബ് |
അവസാനം തിരുത്തിയത് | |
05-03-2024 | 45365 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയിലെ വൈയ്ക്കം താലൂക്കിൽ പടിഞ്ഞാറ് തലയോലപ്പറമ്പിനും കിഴക്ക് കുറവിലങ്ങാടിനും തെക്ക് ഏറ്റുമാനൂരിനും വടക്ക് മുളക്കുളത്തിനും ഇടയ്ക്കായുള്ള കടുത്തുരുത്തി പഞ്ചായത്തിലെ 9 ആം വാർഡിൽ മുട്ടുചിറ ഗ്രാമത്തിലാണ് ഗവണ്മെന്റ് യു പി സ്കൂൾ മുട്ടുചിറ സ്ഥിതി ചെയ്യുന്നത് .1857 മുതൽ 1924 വരെ തിരുവിതാംകൂർ ഭരണകാലത്ത് മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ (VI)മുട്ടുചിറയിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുവാദം തന്നു .1906 ഫെബ്രുവരി 2 ന് സ്കൂൾ സ്ഥാപിതമായി .അക്കാലത്ത് മിഡിൽ വി. എം .സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് എം.എം.(മലയാളം മീഡിയം )സ്കൂൾ ആയി .ഇപ്പോൾ ഗവണ്മെന്റ് യു .പി .സ്കൂൾ മുട്ടുചിറ എന്ന് അറിയപ്പെടുന്നു .ആദ്യത്തെ വിശുദ്ധ വനിതയായി പ്രഖ്യാപിച്ച വിശുദ്ധ അൽഫോൻസാമ്മ യുടെ പ്രാഥമിക പഠനത്താൽ പരിപാവനമായ ഒരു സരസ്വതി ക്ഷേത്ര മാണിത് .സാമൂഹ്യ ,സാംസ്‌കാരിക,രാഷ്രീയ മണ്ഡലങ്ങളിൽ ഉജ്ജ്വല സേവനം കാഴ്ച്ച വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ 4 കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .ഓഫീസ് മുറി ,സ്റ്റാഫ് മുറി , ക്ലാസ്സ്മുറികൾ ,സ്മാർട്ട് ക്ലാസ് റൂം ,ശിശുസൗഹൃദ ലൈബ്രറി ,ശാസ്ത്രലാബുകൾ ,തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട് .മുറികളെല്ലാം ടൈൽ പാകിയതും വൃത്തിയുള്ളതുമാണ് .കുട്ടികൾക്കാവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഉണ്ട്.കൂടാതെ മിനി ഓഡിറ്റോറിയവും വിശാലമായ കളിസ്ഥലവും ഉണ്ട് .സ്കൂൾ ക്യാമ്പസിൽ ജൈവവൈവിധ്യഉദ്യാനം ,നക്ഷത്രവനം,ആമ്പൽക്കുളം ,ഔഷധസസ്യ തോട്ടം,പൂന്തോട്ടം ,ഫലവൃക്ഷങ്ങൾ,കൃഷിത്തോട്ടം എന്നിവ പരിപാലിച്ചു പോരുന്നു .2022 _ 23 അധ്യയനവർഷത്തിൽ ബഹു . എം . പി.ശ്രീ തോമസ് ചാഴിക്കാടൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനം സ്കൂളിനെ സംബന്ധിച്ചു വലിയ മുതൽകൂട്ടാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2016 മുതൽ 2023 വരെ _ ശ്രീ പ്രകാശൻ കെ (മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
- 2014 മുതൽ 2016 വരെ _ ശ്രീ ജമാലുദീൻ ഇ എ
- 2006 മുതൽ 2014 വരെ ശ്രീമതി വത്സമ്മ എൻ
നേട്ടങ്ങൾ
ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന കുട്ടികളിൽ മിക്കവരും പത്താം ക്ലാസ്സ് പരീക്ഷക്ക് full A+നേടി വിജയിക്കാറുണ്ട്.
കലോത്സവം,പ്രവർത്തി പരിചയമേള ,ശാസ്ത്രമേള,വിദ്യാരംഗം തുടങ്ങിയ വിവിധ മേളകളിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .ജില്ലാതല കലോത്സവത്തിൽ കഥാപ്രസംഗം,നാടകം എന്നിവക്ക് മികച്ച വിജയം നേടുവാൻ സാധിച്ചിട്ടുണ്ട് .കുട്ടികളെ സാധ്യമായ എല്ലാ മത്സരപരീക്ഷകളിലും പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട് .uss പരീക്ഷയിൽ മുൻ വർഷങ്ങളിൽ മികച്ച വിജയം നേടുവാനും സ്കൂളിന് കഴിഞ്ഞു .ഈ വർഷത്തെ numaths സബ്‌ജില്ല തല പരീക്ഷയിൽ മാസ്റ്റർ രവികൃഷ്ണ എൻ .ആർ.ഒന്നാംസ്ഥാനം നേടി . ഈ സ്കൂൾ പാഠ്യ -പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശുദ്ധ അൽഫോൻസാമ്മ
- ശ്രീ കെ കെ ജോസഫ് (സാമൂഹ്യ_ രാഷ്ട്രീയ പ്രവർത്തകൻ )
- ശ്രീ ഒ ലൂക്കോസ് (മുൻ എം എൽ എ )
- ശ്രീ വർഗീസ് കാഞ്ഞിരത്തിങ്കൽ (അധ്യാപകൻ_ സാഹിത്യകാരൻ )
- ജസ്റ്റിസ് മാത്യു മുരിക്കൻ (മുൻ ജഡ്ജി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.51|zoom=14}}
Govt.U.P.S. Muttuchira
|
|