"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എൽ പി ബി എസ് മുതുകുളം/ചരിത്രം എന്ന താൾ ജി.എൽ.പി. എസ്. മുതുകുളം സൗത്ത്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (ജി.എൽ.പി. എസ്. മുതുകുളം സൗത്ത്/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
12:48, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതുകുളം തെക്കുഭാഗത്തുള്ളവരുടെ പ്രത്യേകിച്ച് പിന്നോക്ക സമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.3 സെൻറ് സ്ഥലത്ത് ഓലപ്പുരയിൽ ആണ് ഈ കുടിപ്പള്ളിക്കൂടം പ്രവർത്തനം തുടങ്ങിയത്.ജാതിവ്യവസ്ഥകൾ കൊടികുത്തി വാണിരുന്ന കാലം പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു.സാമൂഹ്യവ്യവസ്ഥിതിക്ക് തന്നെ കനത്ത വെല്ലുവിളി ഏൽപ്പിച്ചു കൊണ്ടാണ് അന്ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആരംഭദശയിൽ കേവലം അക്ഷര പഠനത്തിന് അപ്പുറം എത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരുന്നില്ല.പിന്നോക്ക സമുദായങ്ങളിൽ അധ്യാപകരാകാൻ യോഗ്യത നേടിയ ഒരാൾ പോലും ഉണ്ടായിരുന്നില്ല.ഒരു അധ്യാപകനെ ലഭ്യമാക്കണമെന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവിനോട് അവർ അപേക്ഷിച്ചു.സ്കൂൾ നിൽക്കുന്ന സ്ഥലം രാജ ഭരണകൂടത്തിന് എഴുതി നൽകിയാൽ അധ്യാപകനെ ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതോടുകൂടി 10 സെൻറ് സ്ഥലം എഴുതി രാജ ഭരണകൂടത്തിന് കൈമാറി അതോടെ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സുബയ്യാ സ്വാമി എന്നയാളെ വാരണപ്പള്ളി പള്ളിക്കൂടത്തിലെ അധ്യാപകനായി രാജഭരണകൂടം നിയമിച്ചു.പിൽക്കാലത്ത് ഇതേ കുടുംബത്തിൽ തന്നെ 20 സെൻറ് സ്ഥലം കൂടി വിലക്കെടുത്ത് കെട്ടിടം പണിതു സ്കൂളിൻറെ പ്രവർത്തനം വിപുലമാക്കി.സുപ്രസിദ്ധ മലയാള കവിയത്രി ശ്രീമതി .മുതുകുളം പാർവതി അമ്മ ,ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീ. മുട്ടത്തേഴത്തു ശങ്കരപ്പിള്ള ,ശ്രീ. ജയനാഥ് ഐപിഎസ് തുടങ്ങിയ പല ഉന്നതരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.