"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


മൂന്ന് നാല് ക്ലാസുകളുടെ 200 മീറ്റർ മത്സരവും റിലേയും ആണ് ഉച്ചയ്ക്കുശേഷം നടന്നത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാശിയേറിയ റിലേ മത്സരം എല്ലാം കൊണ്ടും മികച്ചതും രസകരവും ആയിരുന്നു വൈകുന്നേരം ആയപ്പോഴേക്കും ഓരോ മത്സരത്തിന്റെയും സമ്മാനങ്ങളും കൊടുത്തു പോന്നിരുന്നു കൃത്യം 3 5 ന് പരിപാടികൾ അവസാനിപ്പിച്ചു ഒന്നാം സ്ഥാനത്ത് എത്തിയത് ഗ്രീൻ രണ്ടാം സ്ഥാനത്ത് എത്തിയത് റെഡ് മൂന്നാം സ്ഥാനത്ത് യെല്ലോ എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിജയിച്ച ഗ്രൂപ്പുകളുടെ വിജയാഹ്ലാദം നടന്നു
മൂന്ന് നാല് ക്ലാസുകളുടെ 200 മീറ്റർ മത്സരവും റിലേയും ആണ് ഉച്ചയ്ക്കുശേഷം നടന്നത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാശിയേറിയ റിലേ മത്സരം എല്ലാം കൊണ്ടും മികച്ചതും രസകരവും ആയിരുന്നു വൈകുന്നേരം ആയപ്പോഴേക്കും ഓരോ മത്സരത്തിന്റെയും സമ്മാനങ്ങളും കൊടുത്തു പോന്നിരുന്നു കൃത്യം 3 5 ന് പരിപാടികൾ അവസാനിപ്പിച്ചു ഒന്നാം സ്ഥാനത്ത് എത്തിയത് ഗ്രീൻ രണ്ടാം സ്ഥാനത്ത് എത്തിയത് റെഡ് മൂന്നാം സ്ഥാനത്ത് യെല്ലോ എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിജയിച്ച ഗ്രൂപ്പുകളുടെ വിജയാഹ്ലാദം നടന്നു
[[എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/സ്‍കൂൾ ടൂർ|സ്‍കൂൾ ടൂർ]]

12:20, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഊതിക്കാച്ചിയ പൊന്ന്

നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തി എല്ലാ കുട്ടികളെയും മികച്ച നിലവാരത്തിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പരിപാടി. മാസംതോറും പരീക്ഷയും ക്ലാസ് പിടിഎ യോഗങ്ങളും. പിന്നോക്കനിലവാര ക്കാർക്ക് പ്രത്യേക പരിശീലനവും വർക്ക്ബുക്കും. മികച്ചവർക്ക് സമ്മാനവിതരണവും. ഇതിന്റെ ഭാഗമായി പ്രത്യേക സിപിടിഎ ഗൃഹസന്ദർശനം പഠനോപകരണ വിതരണം തുടങ്ങിയവയും. കുട്ടികളുടെ പഠന മികവിനുള്ള മികച്ച പദ്ധതി എന്ന നിലയിൽ ഈ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.

ഇൻഫോലൈറ്റ് മെഗാക്വിസ് പൊതുവിജ്ഞാന പരിപാടി

കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഈ പരിപാടി. മാസത്തിൽ ഓരോ വർക്ക്ഷീറ്റും വിശേഷദിവസങ്ങളിലേക്ക് പ്രത്യേകമായും ചോദ്യോത്തര ബാങ്കും നൽകി പൊതു വിജ്ഞാനം പരിശീലിപ്പിക്കുന്നു. മാസത്തിലും, ടേമിലും, വർഷാവസാനത്തിൽ മെഗാ തലത്തിലും മത്സരങ്ങൾ. എല്ലാ മത്സരങ്ങളിലും കുട്ടികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നു. രക്ഷിതാക്കൾക്കും മത്സരവും സമ്മാനവിതരണവും നടത്തുന്നു

ഓണാഘോഷം

രാവിലെ കൃത്യം 9 30 ന് തന്നെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു പൂക്കളം തയ്യാറാക്കാനുള്ള ചിത്രം മുൻകൂട്ടി തീരുമാനിച്ച പ്രകാരം തലേദിവസം രാത്രി തന്നെ വരച്ചുവച്ച് കുട്ടികൾ കൊണ്ടുവന്ന പൂക്കൾ അധ്യാപകർ ശേഖരിച്ചുവച്ചു എല്ലാം മുറിച്ച് ശരിയാക്കിയ ശേഷം പൂക്കളം തയ്യാറാക്കാൻ തുടങ്ങി അതേസമയം സ്കൂൾ ഗ്രൗണ്ടിന്റെ രണ്ട് ഭാഗങ്ങളിലായി കുട്ടികളുടെ കളികളും ആരംഭിച്ചു

ഒന്ന് രണ്ട് ക്ലാസുകളൊക്കെ കസേര കളി നടക്കുന്ന അതേസമയം തന്നെ മറ്റൊരു ഭാഗത്തെ ഒന്ന് രണ്ട് ക്ലാസുകളുടെ മറ്റു മത്സരങ്ങളും നടന്നുകൊണ്ടിരുന്നു ഏകദേശം 11 മണി ആയപ്പോഴേക്കും മാവേലി ഒരു പിന്നീട് മാവേലിയെ ആനയിക്കുന്ന ചടങ്ങണം നടന്നത് കളികൾ കുറച്ചു സമയം നിർത്തിവച്ച കുട്ടികൾ എല്ലാം ആർപ്പോ വിളിച്ച് മാവേലിയെ ആനയിച്ചുകൊണ്ട് ആഘോഷ പരിപാടികൾ നടക്കുന്ന എല്ലാ ഇടങ്ങളിലും എത്തി അപ്പോഴേക്കും പൂക്കളം തയ്യാറാക്കി കഴിഞ്ഞിരുന്നു

ശേഷം മൂന്ന് നാല് ക്ലാസുകാരുടെ കസേരക്കളിയും തൽസമയം തന്നെ മറ്റൊരു ഭാഗത്ത് മറ്റു മത്സര പരിപാടികളും നടന്നു LKG UKG ക്ലാസുകളിലെ കുട്ടികളുടെ മത്സര പരിപാടികൾ നഴ്സറി ബിൽഡിങ്ങിന്റെ മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ച് നടന്നു പരിപാടിയിൽ ഒന്ന് രണ്ട് സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും പരിപാടി കഴിഞ്ഞ ഉടൻതന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു ഓരോ പരിപാടികളുടെ തൽസമയ വിവരങ്ങൾ അറിയിക്കുന്നതിനായി ഹാഷിർ മാസ്റ്ററിന്റെ അനൗൺസ്മെന്റ് ഭംഗിയായി തന്നെ നടന്നു. ഉച്ചയ്ക്ക് കൃത്യം 1 30 തന്നെ സദ്യ വിളമ്പി

ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട രക്ഷിതാക്കളും ക്ലാസ് ടീച്ചറും അതാത് ക്ലാസിലേക്കുള്ള ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോയി കുട്ടികൾക്ക് വിളമ്പി ചോറ് സാമ്പാർ അച്ചാർ പുളിയിഞ്ചി ഉപ്പേരി അവിയൽ കൂട്ടുകറി പപ്പടം പായസം എന്നിവ വളരെ ആവേശത്തോടെ കുട്ടികൾ കഴിച്ചു

അത്തപൂക്കളം

ക്ലാസുകളിലെ മിക്കര രക്ഷിതാക്കളും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത സഹകരിച്ച് ഉച്ചഭക്ഷണത്തിനുശേഷം വടംവലി മത്സരമാണ് നടന്നത്. ആവേശകരമായ വടംവലി കാണാൻ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും നിറഞ്ഞുനിന്നു ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികളുടെ വടംവലി മത്സരം കൂടി ഇപ്രാവശ്യം നടന്നത് ഓണാഘോഷ പരിപാടികളിൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയായിരുന്നു. വിജയികളായി ടീമിന് അപ്പോൾ തന്നെ സമ്മാനം വിതരണം ചെയ്തു കൃത്യം 4 30 ന് തന്നെ പരിപാടികൾ അവസാനിച്ചു


ഫീൽഡ് ട്രിപ്പ് ക്ലാസ് രണ്ട്

രണ്ടാം ക്ലാസിലെ അണ്ണാൻ കുഞ്ഞും ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് explore the nature ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി സ്കൂളിൽ നിന്നും കൃത്യം 11 മണിക്ക് പുറപ്പെട്ടു പരിസ്ഥിതി സംരക്ഷകനും കർഷകനുമായ ശ്രീ കഹാറിന്റെ സംരക്ഷിത വനത്തിലെത്തിയും 75 സെന്റ് സ്ഥലത്തിൽ ശ്രീ കഹാർ സംരക്ഷിച്ചുവരുന്ന വനമാണ് വനത്തെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചും ശ്രീ കഹാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ശേഷം എല്ലാ കുട്ടികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു

കാട് കണ്ടതിനുശേഷം cultural exchange program ആയ അലക്സ് മാഷിന്റെ സ്കൂളിലേക്ക് പോയി അവിടെയുള്ള കുട്ടികളും എ.എൽപിഎസ് ഇരിങ്ങല്ലൂരിലെ കുട്ടികളും കൂടിയിരിക്കുകയും അവരുടെ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു cultural exchange പരിപാടി ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു രണ്ടു സ്കൂളിലെ കുട്ടികളും ഉച്ചഭക്ഷണം കഴിച്ച് cultural exchange program അവസാനിപ്പിച്ചു

ഫീൽഡ് ട്രിപ്പ് ക്ലാസ് മൂന്ന്

ഫീൽഡ് ട്രിപ്പ് 2023 24 തൊഴിലുകൾ തേടി മൺപാത്ര നിർമ്മാണശാല സന്ദർശനം ക്ലാസ് 3 കാര്യപരിപാടി വിശദീകരണം

മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചു കൃത്യം 11 മണിക്ക് തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനടുത്തുള്ള മൺപാത്ര നിർമ്മാണശാലയിലേക്ക് 87 കുട്ടികളും അധ്യാപകരും യാത്രതിരിച്ചു

സുകുമാരേട്ടന്റെ വീട്ടിലെത്തി മൺപാത്രം നിർമ്മാണത്തിന് ആവശ്യമായ മണ്ണ് കൊണ്ടുവരുന്നത് എന്നും ഒരു ലോഡ് മണ്ണിന് അത്യാവശ്യ നല്ല വില വരുമെന്നും കറുത്ത പശിമയുള്ള മണ്ണാണ് ഇത്തരം മൺപാത്രം നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എന്നും നല്ല ഉറപ്പ് കിട്ടുന്നതിനാണ് ചൂളയിൽ ചുട്ടെടുക്കുന്നത് എന്നുള്ള അടിസ്ഥാന വിവരങ്ങൾ ഞങ്ങളോട് അദ്ദേഹം പറയുകയുണ്ടായി

കൂജ മൺചട്ടി പത്തിരി ചട്ടി മീൻ ചട്ടി തുടങ്ങിയ വിവിധയിനം മൺപാത്രങ്ങൾ അദ്ദേഹം ഞങ്ങൾക്ക് നിർമ്മിച്ചു കാണിച്ചു തന്നു അതുപോലെ ഇതിനു ഉപയോഗിക്കുന്ന പ്രത്യേക കളിമണ്ണ് കുട്ടികൾക്ക് തൊട്ടുനോക്കാനും പാത്രം നിർമ്മിച്ചു നോക്കാനുള്ള അവസരം അധ്യാപകർക്കും കുട്ടികൾക്കും നൽകുകയുണ്ടായി

ശേഷം മൂന്നു എബിയിലെ അമിയ അവർക്ക് വേണ്ട വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി പറയുകയും ചെയ്തു അദ്ദേഹത്തിനും കുടുംബത്തിനും ചന്ദ്രൻ മാസ്റ്റർ സ്കൂളിന്റെ വകയായി ഉള്ള ഉപഹാരം എന്നോണം ഒരു ചാക്ക് അരി നൽകി മൺപാത്ര നിർമ്മാണത്തിന് സഹകരിച്ച സുകുമാരേട്ടനെ അധ്യാപകരുടെ ഭാഗത്തുനിന്ന് സഫ ടീച്ചർ പ്രത്യേകം നന്ദി പറഞ്ഞു അവസാനിപ്പിച്ചു

സിൽസില പഠന വിനോദയാത്ര KG 1 ക്ലാസ്സ്‌

സിൽസില പഠന വിനോദയാത്ര KG 1 ക്ലാസ്സ്‌ 2023 ഡിസംബർ 16 കാര്യപരിപാടി വിശദീകരണം

കൃത്യം 9 മണിക്ക് തന്നെ വിനോദയാത്രയ്ക്ക് പോകാനുള്ള കുട്ടികൾ എല്ലാവരും സ്കൂളിൽ എത്തി. കൃത്യം 9 30 ന് തന്നെ മൂന്ന് ബസ്സുകളിലായി 224 കുട്ടികളും നഴ്സറി ക്ലാസ് അധ്യാപകരും സ്കൂൾ അധ്യാപകരുമായി യാത്രതിരിച്ചു മഞ്ചേരി സിൽസില പാർക്കിലേക്ക് വിനോദയാത്ര പുറപ്പെട്ടത് 11 10 ആയപ്പോഴേക്കും ബസ്സുകൾ സ്ഥലത്തെത്തി. ഒന്നാമത്തെ ബസ്സിൽ ഒന്നാം ക്ലാസ് കുട്ടികളും അതാത് ക്ലാസ്സ് അധ്യാപകരും ഉണ്ടായിരുന്നു. മറ്റു രണ്ടു ബസ്സിലും എൽകെജി യുകെജി കുട്ടികളും മറ്റു അധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത്

പാർക്കിലെ എല്ലാ റെയ്ഡുകളിലും ആദ്യം എല്ലാ കുട്ടികളും കയറി കളിച്ചു ഏകദേശം ഒരു മണിയായപ്പോൾ ഒന്നാം ക്ലാസിലെ കുട്ടികളുടെ റീഡുകൾ അവസാനിച്ചു തുടർന്ന് അവരെ ഭക്ഷണത്തിനായി ഭക്ഷണ ഹാളിൽ കയറി തുടർന്ന് മറ്റു രണ്ട് ഗ്രൂപ്പുകാരും ഭക്ഷണം കഴിച്ചു ഏകദേശം 2 30ന് വാട്ടർ തീം പാർക്കിൽ കയറി എല്ലാ കുട്ടികളും രസകരമായ രീതിയിൽ വാട്ടർ തീം പാർക്ക് റൈഡുകൾ ഉപയോഗപ്പെടുത്തി 4 30 ആയപ്പോഴേക്കും വാട്ടർ തീം പാർക്കിലെ റൈഡുകൾ പൂർത്തിയാക്കി എല്ലാവരും ഡ്രസ്സ് മാറി ശേഷം എല്ലാ കുട്ടികൾക്കും ഐസ്ക്രീം നൽകി തുടർന്ന് 5 30ന് എല്ലാവരും ബസ്സിൽ കയറി പാട്ടും ഡാൻസുമായി മടക്കയാത്ര ആരംഭിച്ചു കുട്ടികളെല്ലാം തന്നെ വളരെ സന്തോഷത്തോടെയാണ് യാത്ര ആസ്വദിച്ചത് ആർക്കും തന്നെ ക്ഷീണമോ ആരോഗ്യപ്രശ്നമോ ഉണ്ടായില്ല ഏകദേശം ഏഴ് മണി ആയപ്പോഴേക്കും സുരക്ഷിതമായി സ്കൂളിൽ തിരിച്ചെത്തി രക്ഷിതാക്കൾ വന്ന് ഓരോ കുട്ടിയെയും കൂട്ടിക്കൊണ്ട് തിരിച്ചുപോയി

ക്രിസ്തുമസ് ആഘോഷം 2023 ഡിസംബർ 22

ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ 11 മണിക്ക് തന്നെ ആരംഭിച്ചു ക്രിസ്മസ് അപ്പൂപ്പൻ ഒരുങ്ങി എല്ലാ പരിപാടികളും സന്ദർശിക്കാൻ ഒരുക്കിയത് കാണാൻ കുട്ടികളെല്ലാം ഒത്തുകൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ കൃത്യം 12 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു ചന്ദ്രശേഖരൻ മാസ്റ്റർ കുട്ടികൾക്ക് എല്ലാം ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു കുട്ടികൾക്ക് പായസം വിതരണം ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് പുൽക്കൂടിനു മുന്നിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു ക്രിസ്മസ് തൊപ്പിയാണ് ഇനി ചുവപ്പും വെള്ളയിലും വസ്ത്രം അണിഞ്ഞ് സ്കൂൾ മുറ്റത്തെ കുട്ടികൾ നിറഞ്ഞുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു

ഉച്ചയ്ക്ക് എല്ലാ കുട്ടികൾക്കും വെജിറ്റബിൾ ബിരിയാണി വിളമ്പി ഉച്ചയ്ക്ക് 2 30ന് ബെല്ലടിച്ച ശേഷം ക്ലാസ് തലത്തിൽ ബാലസഭ നടത്തി ബാലസഭയിൽ ക്ലാസ് ടീച്ചർ ക്രിസ്തുമസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു കരോൾ ഗാനങ്ങൾ പാടി ഡാൻസും പാട്ടുമായി ബാലസഭ നടത്തിയത് കുട്ടികൾക്ക് കൂടുതൽ ആവേശം പകർന്നു. കൃത്യം നാലുമണിക്ക് തന്നെ ആഘോഷ പരിപാടികൾ അവസാനിച്ചു

ആർജിതം 2K24

പഠനോത്സവം കാര്യപരിപാടി വിശദീകരണം

കൃത്യം 2:00 മണിക്ക് തന്നെ പഠനോത്സവ പരിപാടികൾ ആരംഭിച്ചു മിക്കര രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു സ്കൂൾ പരിസരവും തോരണം കെട്ടി അലങ്കരിച്ചിരുന്നു എ ഇ ഓ ശ്രീ പ്രമോദ് സാർ ബിപി നൗഷാദ് സാർ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു ഒന്നാം ക്ലാസിലെ മലയാള പാഠഭാഗത്തിലെ ഘോഷയാത്ര എന്ന പരിപാടിയുടെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു കുട്ടികൾ നിർമ്മിച്ച വാദ്യോപകരണങ്ങൾ ആനയുടെ മുഖംമൂടി പുലികളി മുത്തുകുട തുടങ്ങിയവ ഘോഷയാത്രയുടെ ഒരു വേറിട്ട കാഴ്ച തന്നെയായിരുന്നു

സ്കൂളിലെ താഴെ നിലയിൽ ഒരു വശത്തായി പ്രദർശനഹാൾ സജ്ജീകരിച്ചിരുന്നു ഗണിത കോർണർ ഭാഷാ കോർണർ ശാസ്ത്ര കോർണർ ലഘുപരീക്ഷണങ്ങൾ എന്നിങ്ങനെ നാല് ഭാഗമായാണ് പ്രദർശന ഹാൾക്രമപ്പെടുത്തിയത് കുട്ടികളുടെ നോട്ടുപുസ്തകങ്ങൾക്ക് സംയുക്ത ഡയറി സച്ചിത്ര പുസ്തകങ്ങൾ പതിപ്പുകൾ ചാർട്ടുകൾ ടീച്ചിംഗ് എയ്ഡ്സ് തുടങ്ങിയ ഒട്ടനവധി വസ്തുക്കൾ പ്രദർശനത്തിൽ കാണാമായിരുന്നു

പ്രദർശന ഹാളിന്റെ ഓരോ കോർണറുകളിലും പ്രത്യേകം കുട്ടികളെയും അധ്യാപകരെയും ചുമതലപ്പെടുത്തിയിരുന്നു

പഠനോത്സവത്തിലെ ഒരു വേറിട്ട കാഴ്ചയായിരുന്നു കുട്ടികൾ ഒരുക്കിയ കുട്ടിച്ചന്ത പച്ചക്കറികളും പലഹാരങ്ങളും കുട്ടി ചന്തയിൽ വിൽക്കാനായി കുട്ടികൾ സജ്ജമാക്കി വിലവിവരപ്പട്ടിക മുൻകൂട്ടി തയ്യാറാക്കിയിരുന്നു പഠനോത്സവം ഉദ്ഘാടനം ചെയ്തത് ശ്രീ മൊയ്തീൻകുട്ടി മാഷ് അധ്യക്ഷത വഹിച്ചു ശ്രീ നൗഷാദ് സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖരൻ സാർ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു

തുടർന്ന് ക്ലാസ് റൂമിൽ പാഠഭാഗത്തിന്റെ തുടർ പ്രവർത്തനം എന്നോണം നടത്തിയ വിവിധ പരിപാടികൾ സ്റ്റേജിൽ അരങ്ങേറി വഞ്ചിപ്പാട്ട് കവിതയുടെ ദൃശ്യാവിഷ്കാരം സ്കിറ്റുകൾ പാവനാടകം ആംഗ്യപ്പാട്ട് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച അറബി പാട്ടു കൂടി പരിപാടികൾ അവസാനിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ വിനീത് സാർ നന്ദി  പറഞ്ഞുകൊണ്ട് പരിപാടികൾക്ക് വിരാമമായി

ഖേൽ 2023 24 സ്കൂൾ കായികമേള കാര്യപരിപാടി വിശദീകരണം

പത്താം തീയതി വെള്ളിയാഴ്ച കൃത്യം 9 30 ന് തന്നെ കായിക മത്സരം ആരംഭിച്ചു ആദ്യം തന്നെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്ററാണ് അരങ്ങേറിയത് റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നീ ക്രമത്തിൽ ക്യാപ്റ്റൻമാർ മുന്നിലും മറ്റു കുട്ടികൾ പിന്നിലുമായി ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റ് നടന്നു വർണ്ണാഭമായ മാർച്ച് പാസ്റ്റനിടയിൽ സല്യൂട്ട് സ്വീകരിച്ചത് വാർഡ് മെമ്പർ ശ്രീ സൈദുബിൻ ഇ കെ ആയിരുന്നു അതിനു ശേഷം എല്ലാ ഹൗസിലെ കുട്ടികൾ ഗ്രൗണ്ടിൽ വരിയായി നിന്നു. കായിക മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ സൈദുബിൻ സംസാരിച്ചു പിടിഎ പ്രസിഡന്റ് മൊയ്തീൻകുട്ടി മാസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു

ആദ്യത്തെ മത്സരയിനം KG കുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരമായിരുന്നു ഓരോ പരിപാടികളും ഒന്നിന് പിറകെ ഒന്നായി പിന്നീട് നടന്നു. ഓരോ ഹൗസ് ക്യാപ്റ്റന്മാരും അവരുടെ കുട്ടികളെ യഥാസമയം …

ഖേൽ 2023 24 സ്കൂൾ കായികമേള

പത്താം തീയതി വെള്ളിയാഴ്ച കൃത്യം 9 30 ന് തന്നെ കായിക മത്സരം ആരംഭിച്ചു ആദ്യം തന്നെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്ററാണ് അരങ്ങേറിയത് റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നീ ക്രമത്തിൽ ക്യാപ്റ്റൻമാർ മുന്നിലും മറ്റു കുട്ടികൾ പിന്നിലുമായി ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റ് നടന്നു വർണ്ണാഭമായ മാർച്ച് പാസ്റ്റനിടയിൽ സല്യൂട്ട് സ്വീകരിച്ചത് വാർഡ് മെമ്പർ ശ്രീ സൈദുബിൻ ഇ കെ ആയിരുന്നു അതിനു ശേഷം എല്ലാ ഹൗസിലെ കുട്ടികൾ ഗ്രൗണ്ടിൽ വരിയായി നിന്നു. കായിക മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ സൈദുബിൻ സംസാരിച്ചു പിടിഎ പ്രസിഡന്റ് മൊയ്തീൻകുട്ടി മാസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു

ആദ്യത്തെ മത്സരയിനം KG കുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരമായിരുന്നു ഓരോ പരിപാടികളും ഒന്നിന് പിറകെ ഒന്നായി പിന്നീട് നടന്നു. ഓരോ ഹൗസ് ക്യാപ്റ്റന്മാരും അവരുടെ കുട്ടികളെ യഥാസമയം മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനായി മത്സരിച്ച പ്രവർത്തിച്ചു ഹൗസ് ക്യാപ്റ്റന്മാരും കുട്ടികളും ഉച്ചയ്ക്ക് മുമ്പ് തന്നെ തങ്ങളുടെ സ്കോറുകൾ വാരിക്കൂട്ടാൻ തുടങ്ങി കൃത്യം 12:50ന് ലഞ്ച് ബ്രേക്ക് സമയം നൽകി എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉച്ചഭക്ഷണത്തിനായി വരിനിന്നും ഭക്ഷണം കഴിച്ചു പാത്രങ്ങൾ കഴുകാനും കുടിവെള്ളത്തിനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു

മൂന്ന് നാല് ക്ലാസുകളുടെ 200 മീറ്റർ മത്സരവും റിലേയും ആണ് ഉച്ചയ്ക്കുശേഷം നടന്നത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാശിയേറിയ റിലേ മത്സരം എല്ലാം കൊണ്ടും മികച്ചതും രസകരവും ആയിരുന്നു വൈകുന്നേരം ആയപ്പോഴേക്കും ഓരോ മത്സരത്തിന്റെയും സമ്മാനങ്ങളും കൊടുത്തു പോന്നിരുന്നു കൃത്യം 3 5 ന് പരിപാടികൾ അവസാനിപ്പിച്ചു ഒന്നാം സ്ഥാനത്ത് എത്തിയത് ഗ്രീൻ രണ്ടാം സ്ഥാനത്ത് എത്തിയത് റെഡ് മൂന്നാം സ്ഥാനത്ത് യെല്ലോ എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിജയിച്ച ഗ്രൂപ്പുകളുടെ വിജയാഹ്ലാദം നടന്നു


സ്‍കൂൾ ടൂർ