"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 218: | വരി 218: | ||
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ് | നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ് | ||
==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]== | ==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ''' |
15:10, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | kunnuvaramups100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42339 (സമേതം) |
യുഡൈസ് കോഡ് | 32140100304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 298 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധു .ജി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി രമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു |
അവസാനം തിരുത്തിയത് | |
22-02-2024 | POOJA U |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു.
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.ചിത്രങ്ങൾക്കായി ചരിത്രം കാണുക
ചരിത്രം
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>
പാഠ്യപ്രവർത്തനങ്ങൾ
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്,
പാഠ്യേതര പ്രവർത്തനങ്ങൾ
- സംസ്കൃതകൗൺസിൽ
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗ്രന്ഥശാല (ലൈബ്രറി)
- ബാലശാസ്ത്ര കോൺഗ്രസ്സ്
- ഫിലിം ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)
ഇവർ അമരക്കാർ
സ്കൂൾ മാനേജർമാർ - നാളിതുവരെ
- ശ്രീ. അച്യുതവാര്യർ
- ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
- ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
- ശ്രീ. ചെല്ലപ്പൻപിള്ള
- ശ്രീ. ഗോപിനാഥൻനായർ
- ശ്രീ. തുളസീദാസ്
- ശ്രീ. ആർ. രാമചന്ദ്രൻ
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. ശശിധരൻപിള്ള
- ശ്രീ. രാമചന്ദ്രൻ നായർ
- ശ്രീ എ ശശിധരൻ നായർ
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
- ശ്രീ. അച്യുതവാര്യർ
- ശ്രീ. കേശവൻ
- ശ്രീ. കേശവപിള്ള
- ശ്രീമതി ചെല്ലമ്മ
- ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. എ. ശശിധരൻ നായർ
- ശ്രീമതി പി. ലീലാകുമാരി
- ശ്രീമതി ബി. രമാദേവി
- ശ്രീമതി വി. ആർ. സരോജം
- ശ്രീമതി വി. റീന
- ശ്രീ. ജി.ആർ. മധു
സ്കൂളിലെ അധ്യാപകർ
ക്രമ സംഖ്യ |
അധ്യാപകന്റെ പേര് | തസ്തിക | വിഷയങ്ങൾ |
---|---|---|---|
1 | മധു ജി.ആർ. | പ്രഥമാധ്യാപകൻ | ഹിന്ദി |
2 | പുലരി ആർ. ചന്ദ്രൻ | യു.പി.എസ്.എ. | ശാസ്ത്രം |
3 | റീന പി. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
4 | ലക്ഷ്മി ബി.എസ്. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
5 | ഷൈജു എസ്.ആർ. | എൽ.പി.എസ്.എ | ഗണിതം, മലയാളം, പരിസര പഠനം |
6 | ബിജു ബി.ജി. | ഹിന്ദി | ഹിന്ദി |
7 | ഷീജു ബി.ജി. | സംസ്കൃതം | സംസ്കൃതം, മലയാളം |
8 | സിന്ധു കുമാരി എൽ. | യു.പി.എസ്.എ | ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം |
9 | അഞ്ജലി ജി. | എൽ.പി.എസ്.എ | ഇംഗ്ലീഷ്, മലയാളം |
10 | അഞ്ജു എ.ജെ. | എൽ.പി.എസ്.എ | മലയാളം, ഗണിതം |
11 | മീന എം.ആർ. | യു പി എസ് എ | ശാസ്ത്രം, ഗണിതം |
12 | താഹിറ ബീഗം | എൽ പി എസ് എ | മലയാളം, ഗണിതം |
13 | വിന്നിചന്ദ്രൻ | എൽ പി എസ് എ | ഒന്നാം ക്ലാസ് |
14 | ഷൈലജക്ളീറ്റസ് | യു പി എസ് എ | സാമൂഹ്യശാസ്ത്രം |
15 | ആതിരാനാഥ് | യു പി എസ് എ | ശാസ്ത്രം , മലയാളം |
16 | പ്രവീണ | എൽ പി എസ് എ | രണ്ടാം ക്ലാസ് |
16 | പൗർണ്ണമി | യു പി എസ് എ മലയാളം |
സ്കൂൾ മാനേജ്മെന്റ്
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
ഭരണസമിതി അംഗം | സ്ഥാനം |
---|---|
എ. ശശിധരൻ നായർ | പ്രസിഡന്റ് |
ടി.വി. ജയചന്ദ്രകുമാർ | വൈസ് പ്രസിഡന്റ് |
ശ്രീകുമാർ | സെക്രട്ടറി |
ആർ. രാജു | ജോയിന്റ് സെക്രട്ടറി |
വി.എസ്. ശ്രീകുമാർ | ട്രഷറർ |
കെ. പവിത്രൻ | സമിതി അംഗം |
വി. ശങ്കരനുണ്ണി | സമിതി അംഗം |
സി. രാജൻ | സമിതി അംഗം |
ഡി. തങ്കപ്പൻ | സമിതി അംഗം |
എസ്. ജലജകുമാരി | സമിതി അംഗം |
സുമാ രാജൻ | സമിതി അംഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എ. സുകുമാരൻ നായർ - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ്
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം
- {{#multimaps:8.6939629,76.8031453 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42339
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ