"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 131: വരി 131:
|-
|-
|I
|I
|
|8
|
|9
|
|17
|-
|-
|II
|II
|
|8
|
|12
|
|20
|-
|-
|III
|III
|
|11
|
|20
|
|31
|-
|-
|IV
|IV
|
|13
|
|11
|
|24
|-
|ആകെ
|40
|52
|92
|}
|}
* '''''അലിഫ് അറബിക് ടാലൻ്റ് എക്സാം'''''
കെ.എ.ടി.എഫ് പ്രതിവർഷം നടത്തിവരുന്ന അലിഫ് അറബിക് ടാലൻറ് എക്സാം  സ്കൂൾതല മത്സരം ജൂലൈ 11 ചൊവ്വാഴ്ച നടന്നു.നാലാം തരത്തിലെ ഫാത്തിമ റന റാഷിദ്, റിസ മുനീർ, അബ്ദുസ്സുബ്ഹാൻ തുടങ്ങിയവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. ജൂലൈ 15ന് നടന്ന ഉപജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഫാത്തിമ റന റാഷിദ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി. വിജയികളെ പി.ടി.എ യോഗത്തിൽ അനുമോദിച്ചു.
* '''''സ്വാതന്ത്ര്യ  ദിനം'''''
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന റാലിയും കുട്ടികൾ തീർത്ത ഭൂപടവും ശ്രദ്ധേയമായി.
* '''''ദേശീയ അധ്യാപക ദിനം'''''
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക ദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ.പി.വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി.ക്ലബ്ബ് അംഗങ്ങൾ അറബിയിൽ ഗ്രീറ്റിംഗ് കാർഡുകൾ നിർമിച്ചു നൽകി ആശംസകൾ നേർന്നുകൊണ്ട് അധ്യാപകരെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി.
* '''''ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം'''''
ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിൻ്റെ തനതു പരിപാടിയായ 'വൃത്തിയുള്ള മാങ്കടവ്' ക്യാമ്പയിന്റെ ഭാഗമായി നടന്ന മാങ്കടവിലെ പൊതു ഇടങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.
* '''''അറബിക് സാഹിത്യോത്സവം'''''
സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ മത്സരം നടത്തി ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി നവംബർ 14, 15 ,16 തിയ്യതികളിലായി നടന്ന ഉപജില്ലാതല അറബിക് സാഹിത്യോത്സവത്തിൽ എൽ.പി വിഭാഗം 39 പോയിന്റുകൾ നേടി നാലാം സ്ഥാനത്തിന് അർഹത നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും വിജയോത്സവ ദിനത്തിൽ അനുമോദിച്ചു. അധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയായെത്തി.
* '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം'''''
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 11ന് ചേർന്ന അറബി ഭാഷ അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ.കെ.പി വിനോദ് കുമാർ നിർവഹിച്ചു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ലാസുകളിലെ കൂട്ടുകാർ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ,അധ്യാപികമാരായ രഞ്ജി.ടി.വി, ശ്രീമ ശ്രീധരൻ, ഷിൽന.ടി.വി തുടങ്ങിയവർ നിർവഹിച്ചു. അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. സ്കൂൾ ലീഡർ മുനവ്വിർ അവതരിപ്പിച്ച അറബി ഭാഷയെ കുറിച്ചുള്ള കവിത, ഫാത്തിമ റന റാഷിദ് അവതരിപ്പിച്ച കഥ,അറബിക് സംഘ ഗാനങ്ങൾ തുടങ്ങിയവ ആകർഷകമായി.
ഭാഷാ ദിന പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം, കളറിംഗ് മത്സരം, പദപ്പയറ്റ്,ക്വിസ് മത്സരം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു.അറബിക് ക്ലബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പരിപാടി പൂർണ വിജയത്തലെത്തിച്ചു.
അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അൽ മക്തബ് റിസോഴ്സ് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
* '''''അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എക്സാമിനേഷൻ'''''
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 3 ന് നടന്ന അൽമാഹിർ സ്കോളർഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തുഫാത്തിമ റന റാഷിദ്, അബ്ദുസ്സുബ്ഹാൻ. എം.കെ.പി,ആയിഷ അഹ്മദ് അഷ്റഫ് തുടങ്ങിയവർ ഉപജില്ല തല പരീക്ഷയ്ക്ക് യോഗ്യത നേടി.


== കല കായികം  ക്ലബ്ബ് ==
== കല കായികം  ക്ലബ്ബ് ==
433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077829" എന്ന താളിൽനിന്ന് ശേഖരിച്ചത്