"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |

വരി 95: | വരി 95: | ||
ഡി.വൈ.എസ്.പി.അനിൽ കുമാർ | ഡി.വൈ.എസ്.പി.അനിൽ കുമാർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. | |||

<gallery> | <gallery> | ||
വരി 101: | വരി 101: | ||
പ്രഥമധ്യാപകൻ(01-06-2017 മുതൽ) | പ്രഥമധ്യാപകൻ(01-06-2017 മുതൽ) | ||

==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം== | ==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം== | ||

21:23, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര | |

വിലാസം | |
പടപ്പകര സെന്റ് ജോസഫ് 'സ്. എച്. എസ്. പടപ്പകര , പടപ്പകര പി.ഒ. , 691503 , കൊല്ലം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | 41045kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41045 (സമേതം) |
യുഡൈസ് കോഡ് | 32130900306 |
വിക്കിഡാറ്റ | Q105814065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത് കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ഫിൻസി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
18-01-2024 | NIMMY T FERNANDEZ |
ചരിത്രം
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ 1921-ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ൽ അപ്പർ പ്രൈമറി സ്കൂളായും 1982 ൽ ഹൈസ്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.പ്രധാനമായും ലത്തീൻ കത്തോലിക്കരാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളുള്ള കോൺക്രീറ്റ് കെട്ടിടമാണ് ഞങ്ങൾക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപകൻ ശ്രീ. അജിത്ത് കുര്യാക്കോസിന്റെ നേതൃത്വത്തിൽ 12 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികൾക്ക് ടോയിലറ്റ് സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുൻവശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂൾ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- സയൻസ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ടീൻസ് ക്ലബ്
മാനേജ്മെന്റ്
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഫാദർ പോൾ ആന്റണി മുല്ലശ്ശേരി കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ അജിത് കുര്യാകോസും ലോക്കൽ മാനേജർ ഫാദർ ഫ്രാൻസിസ് ജോൺ ഉം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. ജേക്കബ് ജെയിൻ, ശ്രീമതി. അംബിക. ബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡി.വൈ.എസ്.പി.അനിൽ കുമാർ
വഴികാട്ടി
കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.
പ്രഥമധ്യാപകൻ(01-06-2017 മുതൽ)
സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം
വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്
ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തിലേക്കാണ് നാം പ്രയാണം ചെയ്യുന്നത്. ഹ്രസ്വ--ദീർഘകാല പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് അടുക്കും ചിട്ടയും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. പടപ്പക്കര സെന്റ് ജോസഫ്സ് ഹൈസ്കൂൾ മികവിന്റെ കേന്ദ്രമാകുമ്പോൾ ശിശു സൗഹാർദ്ദപരവും ചലനാത്മകവും ശുചിത്വപൂർണ്ണവുമായ വിദ്യാലയാന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാലയത്തിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും എറ്റവും മികച്ചതും നൂതനവുമായ വിദ്യാഭ്യാസം നല്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കുട്ടികളുടെ സർവ്വദോൻമുഖമായ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വീടുകളിൽ നിന്നു വരുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമിക്കുന്നു.
കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന പഠനാന്തരീക്ഷവും ഭൗതീകസാഹചര്യവും ഒരുക്കുന്നതിന് വിദ്യാലയം മുന്തിയ പരിഗണനയാണ് നല്കുന്നത്. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ വിദ്യാലയ മികവിന് അത്യന്താപേക്ഷിതമാണ്. നേതൃപാടവം വളർത്തുന്നതിന് അസംബ്ളിയിലെ കുട്ടികളുടെ ഇടപെടലുകൾക്ക് സാധിക്കും. സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയിലെ കുട്ടികളുടെ പങ്കാളിത്തം അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സാഹചര്യമൊരുക്കും. സാമൂഹിക പിന്തുണയോടെ ഭൗതിക സാഹചര്യ വിപുലീകരണം, കലാകായിക പരിശീലനം, കുട്ടികളുടെ പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സാമാർട്ട് ക്ലാസ്‌മുറികൾ എന്നിവ ഒരുക്കുന്നതിന് വിദ്യാലയം ലക്ഷ്യമിടുന്നു.
ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും രസകരവുമാക്കാൻ ശ്രമിക്കുന്നതാണ്. നൂതനാശയങ്ങൾ, ശാസ്ത്രലോകത്തെ പുത്തനറിവുകൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയവ കുട്ടികളുടെ കൺമുന്നിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. പത്ര- ആനുകാലികങ്ങളുടെ വായനയിലൂടെ മാതൃഭാഷയിൽ മികവുനേടാൻ കഴിയും. സങ്കോചമില്ലാതെ ഇംഗ്ളിഷ്, ഹിന്ദി ഭാഷകളുടെ പ്രയോഗം, സർഗാത്മക രചനകൾ എന്നിവയും നാം ലക്ഷ്യമിടുന്നു.
പടപ്പകരയുടെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുത്തനുണർവ്വോടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ലോകത്തെ സ്വപ്നം കാണുന്നു...
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41045
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ