"ജി.റ്റി.എച്ച്.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
* പച്ചക്കറി തോട്ടം. | * പച്ചക്കറി തോട്ടം. | ||
== ഭരണസാരഥ്യം == | == ഭരണസാരഥ്യം == | ||
*പി.ടി.എ., എസ്.എം.സി., ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, സപ്തതിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു. | *'''പി.ടി.എ., എസ്.എം.സി., ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, സപ്തതിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
11:44, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ ഉപ്പുതറയ്ക്കും വാഗമണിനും ഇടയിൽ പ്രധാനവീഥിയോടുചേർന്ന് സാംസ്കാരിക പ്രൗഡിയോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് 'വളകോട് ഗവൺമെന്റ് ട്രൈബൽ ഹൈ സ്കൂൾ.'
ജി.റ്റി.എച്ച്.എസ് വളകോട് | |
---|---|
വിലാസം | |
വളകോട് മത്തായിപ്പാറ പി.ഒ. , ഇടുക്കി ജില്ല 685505 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 11 - 1956 |
വിവരങ്ങൾ | |
ഫോൺ | 04869 240010 |
ഇമെയിൽ | gthsvalakode@gmail.com |
വെബ്സൈറ്റ് | www.gthsvalakode.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30037 (സമേതം) |
യുഡൈസ് കോഡ് | 32090600909 |
വിക്കിഡാറ്റ | Q64615226 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജികുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനുമോൾ |
അവസാനം തിരുത്തിയത് | |
12-01-2024 | Gthsvalakode |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ൽ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്ന ശ്രീ ഏബ്രഹാം സാറിന്റെയും കോലയ്ക്കൽ ഔതച്ചേട്ട ന്റെയും കോലയ്ക്കൽ കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ അനുവദിച്ച ഈ വിദ്യാലയത്തിനു സ്ഥലം നൽകിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിച്ചിരുന്നു. 1979 - ൽ പീരുമേട് എം എൽ എ ശ്രീ കുര്യൻ ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരമത്തോടെ പിന്നീട് വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമായി.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളിൽ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികൾ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടർ സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇൻറർനെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയൻസ് ലാബും ലൈബ്രറിയുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി തോട്ടം.
ഭരണസാരഥ്യം
- പി.ടി.എ., എസ്.എം.സി., ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. വളകോട് എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, സപ്തതിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.
മാനേജ്മെന്റ്
കേരള സർക്കാർ
മുൻ സാരഥികൾ
ശ്രീ ഭാസ്കരൻ,ശ്രീ രാഘവൻ,ശ്രീമതി ലീലാമ്മ മംഗലി,ശ്രീമതി ഏലിയാമ്മ,ശ്രീ ഹംസ,ശ്രീ വിശ്വനാഥൻ നന്പൂതിരി,ശ്രീമതി കെ എം ലില്ലി,ശ്രീ എൻ റ്റി സെബാസ്റ്റ്യൻ,ശ്രീ അച്യുതൻ പാറേത്തൊട്ടിയിൽ,ശ്രീ ഡൊമിനിക്,ശ്രീമതി പുഷ്പജ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജി വേണുഗോപാൽ (ചലച്ചിത്ര പിന്നണിഗായകൻ)
- വി.വി. തോമസ് (ചിത്രകലാധ്യാപകൻ)
- ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റർ)
വഴികാട്ടി
- നിർദ്ദിഷ്ട കൊച്ചി മധുര ഹൈവേയുടെ സമീപത്ത്
- ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർ അകലെ
{{#multimaps:9.71847510095244, 76.97665195850247|zoom=18}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30037
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ