"ഗവ. യു.പി.എസ്. പേരയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school infobox) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. UPS Perayam}} | {{prettyurl|Govt. UPS Perayam}}പേരയം ഗ്രാമത്തിന് അക്ഷരജ്യോതി പകർന്നു നൽകി പേരയം ഗവ. യൂ പി. എസ് . | ||
== ചരിത്രം == | == ചരിത്രം == |
11:09, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പേരയം ഗ്രാമത്തിന് അക്ഷരജ്യോതി പകർന്നു നൽകി പേരയം ഗവ. യൂ പി. എസ് .
ചരിത്രം
പനവൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട് 1948 മെയ് മാസം 17 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 2 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ
വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1) ശ്രീ. എസ്. പത്മനാഭ കുറുപ്പ്
വഴികാട്ടി
1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
{{#multimaps: 8.70986,76.99998 |zoom=12}}