"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
പ്രമാണം:42085 exhi3.jpg
പ്രമാണം:42085 exhi3.jpg
പ്രമാണം:42085 exhi4.jpg
പ്രമാണം:42085 exhi4.jpg
</gallery>
</gallery>'''<big>സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15</big>'''
 
ഇക്കൊല്ലം സ്വതന്ത്യദിനം,സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.ഉച്ചയ്ക്ക് പായസ വിതരണം നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ വാ‍‍ർഡ് മെമ്പർ,പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.

12:04, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പഠനോത്സവം 2023
പഠനോത്‍സവം
മേശ-കസേര വിതരണം
പ്രവേശനോത്സവം
പ്രവേശനോത്സവം

പഠനോത്സവം-മേയ് 7

ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "പഠനോത്സവം "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മേശ,കസേര വിതരണം-മേയ് 29 മുദാക്കൽ ഗ്രാമപഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച 10 മേശയുടെയും 10 കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് മേശയും കസേരയും കൈപ്പറ്റി.

പ്രവേശനോത്സവം-ജൂൺ 1

2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം-ജൂൺ5

2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

വായന ദിനം-ജൂൺ 19

ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.(ക‍ൂടുതൽ വായനയ്ക്കായി)

ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിര‍ുദ്ധ ദിനം ആചാരിച്ചു.(കൂടുതൽ വായനയ്ക്കായി)

ബഷീർ ഓർമ്മ ദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(ക‍ൂടുതൽ വായനയ്ക്കായി)

ചാന്ദ്രദിനം-ജ‍ൂലൈ 21

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)

ലോഷൻ,ഹാൻഡ് വാഷ് നിർമ്മാണം-ജൂലൈ 24

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍ക‍ൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു(കൂടുതൽ വായനയ്ക്കായി)

പ്രീ പ്രൈമറി കലോത്സവം

പ്രീപ്രൈമറി കലോത്സവം-ജൂലൈ 25

പ്രീ പ്രൈമറി കലോത്സവം

സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ ജ‍ൂലൈ 25-ന് കലോത്സവം സംഘടിപ്പിച്ചു.അങ്കൻവാടി മുൻ അധ്യാപികയായ ശ്രീമതി.പ്രസന്ന ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.ശ്രീമതി.പ്രസന്ന ടീച്ചറെ പ്രധാനഅധ്യാപൻ പൊന്നാട അണിയിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1

കളേഴ്സ് ഡേ

സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞി കൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.

ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(ക‍ൂടുതൽ വായനയ്ക്കായി)

ഫ്രീഡം ഫെസ്റ്റ് 2023-ആഗസ്റ്റ് 9

ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.(കൂടുതൽ വായനയ്ക്കായി)

SCIMASO Expo

സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9

സയൻസ്(കൂടുതൽ വായനയ്ക്കായി)ഗണിത(കൂടുതൽ വായനയ്ക്കായി),സാമൂഹ്യശാസ്ത്ര(കൂടുതൽ വായനയ്ക്കായി) ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2023"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍ക‍ൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ ക‍ുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.

സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15

ഇക്കൊല്ലം സ്വതന്ത്യദിനം,സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.ഉച്ചയ്ക്ക് പായസ വിതരണം നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ വാ‍‍ർഡ് മെമ്പർ,പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.