"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.


'''ഹിന്ദി ക്ലബ്'''
'''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]'''


ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ
ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ

10:19, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്

ജൂൺ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായിരാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.

സെപ്റ്റംബർ

അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ആശംസ കാർഡ്, കുട്ടി അധ്യാപകനായാൽ, എന്റെ അധ്യാപകൻ കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ സൃഷ്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ അടുക്കള സാധനങ്ങളെക്കുറിച്ച് ചാർട്ട് രൂപത്തിൽ കുട്ടികൾ തയ്യാറാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗോത്സവം കഥാരചന യുപി വിഭാഗം അനന്ദു കൃഷ്ണ, എൽ പി വിഭാഗം ശ്രീനന്ദ എന്നിവർ

ജില്ലാതലത്തിലേക്ക് അർഹത നേടി.

ഒക്ടോബർ

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഗാന്ധി തൊപ്പി നിർമ്മാണം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. വയലാർ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. വയലാർ ഗാനാലാപനം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുംഓൺലൈൻ വഴി സംഘടിപ്പിച്ചു.

നവംബർ

കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ

11/7/2021 സബ്ജില്ലാതല ക്ലബ്ബിന്റെ ഉദ്ഘാടനം

ബഹുമാനപ്പെട്ട എ. ഇ. ഓ ശ്രീ രഞ്ജിത്ത് സർ നിർവഹിച്ചു. കേരള ഹിന്ദി മഞ്ജിന്റെ സംഘാടകനായ  ശ്രീ ഇബ്രാഹിം സേം മുഖ്യ അതിഥിയായിരുന്നു.  ഹിന്ദി ഭാഷയെക്കുറിച്ചും ഹിന്ദി ഭാഷാ പ്രചരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

31/7/21 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച്  കവിപരിചയം ക്ലാസ് ഗ്രൂപ്പിൽ നടത്തി. അതുപോലെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ സബ്ജില്ലാ തല ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജീവചരിത്രം തയ്യാറാക്കി കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ആഗസ്റ്റ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ദേശഭക്തിഗാനം, പ്രസംഗം എന്നിവ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു ദേശഭക്തിഗാനം, പ്രസംഗം എന്നിവയുടെ വീഡിയോ കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഹിന്ദി അധ്യാപിക  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി.

സെപ്റ്റംബർ14

ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾതല ഹിന്ദി ക്വിസ്, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. അഷിൻ, ലക്ഷ്മിക്ക് എന്നിവർ ക്വിസ്സിൽ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. കവിതാലാപന ത്തിൽ  ഹൃതുൽ , ഫാത്തിമത്തുൽ  നഹല എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. പ്രസംഗത്തിൽ  ഫാത്തിമത്തുൽ നഹല ശർമിഷ്ഠ  എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹിന്ദി ഭാഷയുടെ താല്പര്യം വളർത്തുന്നതിനും വേണ്ടി ഹിന്ദി ശില്പശാല നടത്തി. കാലടി സർവ്വകലാശാലയിലെ   പ്രൊഫസർ  മനു സാർ  ശില്പശാല കൈകാര്യം ചെയ്തു.6,7, ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ ലക്ഷ്മിക സി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയിൽ പോസ്റ്റർ രചന, ആശംസകാർഡ് തയ്യാറാക്കൽ എന്നിവ തയ്യാറാക്കി വിദ്യാർത്ഥികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ഒക്ടോബർ

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ഗാന്ധി പതിപ്പ്  എന്നിവ തയ്യാറാക്കി. കുട്ടികൾ ക്ലാസിൽ പ്രദർശിപ്പിച്ചു.

നവംബർ

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നെഹ്റുവിന്റെ ജീവചരിത്രക്കുറിപ്പ് കുട്ടികൾ പരിചയപ്പെടുത്തി. ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു. പോസ്റ്റർ തയ്യാറാക്കി ക്ലാസ്സിൽ  പ്രദർശിപ്പിക്കുകയും ചെയ്തു.

ഡിസംബർ

ക്രിസ്മസ് ദിനത്തോടനുബന്ധിച്ച്  കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി. അവ  ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ജനുവരി

പുതു വർഷത്തോടനുബന്ധിച്ച് കുട്ടികൾ ആശംസകൾ തയ്യാറാക്കി. ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ജാനുവരി 10 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾ തല വായന മത്സരം സംഘടിപ്പിച്ചു. ആറാം   തരത്തിലെ ഫാത്തിമ ത്തുൽ നഹൽ ഒന്നാം സ്ഥാനം നേടി. തലശ്ശേരി നോർത്ത് സബ് ജില്ലാ തല മത്സരത്തിൽ നഹലയെ പങ്കെടുപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി

എസ്. എസ്. കെ. യുടെ ആഭിമുഖ്യത്തിൽ യു.പി  വിദ്യാർഥികൾക്കായി  സ്കൂളിൽ സംഘടിപ്പിച്ച 'സുരീലി ഹിന്ദി' പ്രവർത്തനം നടത്തിവരുന്നു. കവിതയുടെ വീഡിയോ കുട്ടികൾക്ക് കേൾക്കാൻ അവസരം നൽകുകയും കരോക്കേ ക്ക്  അനുസരിച്ച് കുട്ടികൾ പാടിയ വീഡിയോ അയച്ചു തരുകയും ചെയ്തു



സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.


സംസ്കൃതംക്ലബ്

ജൂൺ ആദ്യവാരം തന്നെ സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനാധ്യാപിക ശ്രീമതി ടി.എൻ റീന ടീച്ചർ നിർവ്വഹിച്ചു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമിച്ചു. വായനാ പക്ഷാചരണത്തിൽ യു.പി ക്ലാസിലെ വിദ്യാർഥികൾക്കായി ഓൺലൈൻ വായനാ മത്സരം നടത്തി. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ കഥ എല്ലാ ദിവസവും ഗ്രൂപ്പിൽ Share ചെയ്തു. Online രാമായണ പാരായണ മത്സരം, രാമായണ ക്വിസ് എന്നിവ നടത്തിയിട്ടുണ്ട്. വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. സബ്ജില്ല രാമായണ പാരായണ മത്സരത്തിൽ ഹരിചന്ദന. സി.എച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, വന്ദേമാതരം, പോസ്റ്റർ രചന എന്നിവ നടത്തിയിട്ടുണ്ട്. ഓണാംശംസാകാർഡ് നിർമിച്ചു. സംസ്കൃത ദിനത്തിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും സംസ്കൃത ദിനപ്രതിജ്ഞ ചിത്രരചന, പോസ്റ്റർ രചന, ഗാനാലാപനം, പരിസരം സംബന്ധിച്ച വസ്തുക്കളുടെ നാമകഥനം എന്നിവ നടത്തി. അധ്യാപക ദിനത്തിൽ ഡിജിറ്റൽ ആശംസാ കാർഡ് നിർമാണം നടത്തി. ഗാന്ധിജയന്തിദിനത്തിൽ പോസ്റ്റർ രചന, ദേശഭക്തി ഗാനം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. ശിശുദിനത്തിൽ പോസ്റ്റർ രചന നടത്തി. online സ്കൂൾ കലോത്സവം നടത്തി വിജയികളെ സബ്ജില്ല സപര്യ സംസ്കൃതോത്സവത്തിൽ പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. പുതുവത്സരാശംസാ കാർഡ് നിർമിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത 2 വീതം കുട്ടികൾക്ക് സ്കോളർഷിപ്പ്‌പരീക്ഷാ പരിശീലനം നൽകി. സബ്ജില്ല സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിച്ചു.

സയൻസ് ക്ലബ്ബ്

സ്കൂൾതല സയൻസ് ക്ലബ്ബിന്റെ രൂപീകരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി റീന ടീച്ചറുടെ  നേതൃത്വത്തിൽ അധ്യയനവർഷം ആരംഭത്തിൽതന്നെ നടന്നു. ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ  ശ്രീമതി ദീപ പ്രഭ ടീച്ചർ ശാസ്ത്ര അവബോധം കുട്ടികളിൽ വർദ്ധിപ്പിക്കാൻ വേണ്ട ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മാസത്തിലൊരു ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.ഇതുവഴി കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള അവബോധം വർദ്ധിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കഴിഞ്ഞു.പ്രകൃതി നിരീക്ഷണം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ, ലഘുപരീക്ഷണങ്ങളിൽ  ഏർപ്പെടൽ എന്നിവ വഴി കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപര്യം ജനിപ്പിക്കുകയും ചെയ്തു.

വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പരീക്ഷണ കളരി എന്നിവ സംഘടിപ്പിച്ചു.



കാർഷിക ക്ലബ്

ജൂൺ മാസത്തിൽ ഓൺലൈനായി കാർഷിക ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ആവശ്യകതയെപ്പറ്റി ഹെഡ് ടീച്ചർ ബോധവൽക്കരിച്ചു. ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ കൃഷിത്തോട്ടം ഒരുക്കി. കൂടാതെ സ്കൂളിൽ അധ്യാപികമാർക്ക് ചുമതല നൽകി പൂന്തോട്ടം ഒരുക്കി. ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി ഡിസംബറിൽ സ്കൂളിൽ വൈവിധ്യമാർന്ന പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ട, വഴുതന, പച്ചമുളക്, ചീര, പയർ എന്നിവ കൃഷി ചെയ്തു. ഫിബ്രവരി മാസത്തിൽ വിളവെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ് :

നമ്മുടെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തിന്റെ എല്ലാ വശങ്ങളും വർധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നന്നായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസിൽ നിന്നുമുള്ള പ്രാതിനിധ്യവും എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ഞങ്ങൾ ഉറപ്പാക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ട HMS-ന്റെ നല്ല നിരീക്ഷണവും മാർഗനിർദേശവും, അധ്യാപകരുടെ ശരിയായ മാർഗനിർദേശവും  ഇംഗ്ലീഷ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടുന്നു.

സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 4/8/2021 - ന് രാത്രി 7 pm  ഇംഗ്ലീഷ്  ക്ലബ്‌ ന്റെ സ്കൂൾതല ഉദ്ഘാടനം google മീറ്റിംഗ് വഴി കൈറ്റ് വിക്ടർസ് ഫെയിം നിഷ  ടീച്ചർ  ഔപചാരികമായി ഉദ്ഘാടനം നടത്തി.  

സൗഹൃദ ദിനാഘോഷം :

സൗഹൃദത്തിന്റെ ഊഷ്മളതയെ വിലമതിക്കാൻ ഞങ്ങൾ ഒരു പ്രവർത്തനങ്ങളിൽ ദിനം ആഘോഷിച്ചു: ഫ്രണ്ട്ഷിപ്പ് കാർഡ് നിർമ്മാണം, സൗഹൃദ ദിന സന്ദേശങ്ങൾ, അനുഭവം പങ്കിടൽ വർണ്ണാഭമായ രീതിയിൽ.

1. ഇംഗ്ലീഷ് ക്ലബ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരിക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ:

1. വാർത്ത - ഓഡിയോ & ടെക്‌സ്‌റ്റ്.

2. നമുക്ക് പദാവലി നിർമ്മിക്കാം-ഓരോ ദിവസവും ഒരു വാക്ക് - അർത്ഥം, പര്യായപദം, വിപരീതപദം, സ്വരസൂചകം, പ്രതിദിന ഉദ്ധരണി മുതലായവ.

3. ദിവസത്തേക്കുള്ള ചിന്ത

4. ന്യൂസ് പേപ്പറുകൾ - ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവ.

5. ഓരോ ദിവസവും ഒരു ചെറിയ സ്ക്രിപ്റ്റ്.

ഇംഗ്ലീഷ് ഭാഷാ സമ്പാദനത്തിന്റെയും ആശയവിനിമയത്തിന്റെയും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള തീവ്രമായ ആവേശത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ യാത്ര മുന്നോട്ട് പോകുന്നത്.

സ്പോർട്സ് ക്ലബ്ബ്

ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും  ശക്തരാ വേണ്ടത്  അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ്  കൂടി നടത്തിവരുന്നു...



ഹെൽത്ത്ക്ലബ്ബ്

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  പ്രീവന്റീവ് ഓഫീസറും പയ്യന്നൂർ എക്സൈസ് റേഞ്ച് ഓഫീസറുമായ ശ്രീ എം. രാജീവൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി.ജൂലൈ 17 ഇ - പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ സൗമ്യേന്ദ്രൻ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി സൈക്കോ മോട്ടിവേഷൻ ക്ലാസ്സ് നൽകി.തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ. കെ. രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആഗസ്റ്റ് ഒന്നിന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സായ ശ്രീമതി ബീന പി യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി  ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.ആഗസ്റ്റ് 3 ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം വുമായി ബന്ധപ്പെട്ട് മലബാർ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ Dr. ആദർശ്  ടി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നൽകി.ഒക്ടോബർ 15 ലോക കൈ കഴുകൽ ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ Dr. ബിനു കൃഷ്ണ    കൈ കഴുകൽ പ്രാധാന്യവും ഘട്ടങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി.ഒക്ടോബർ 1 ദേശീയ രക്തദാന ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി. വി. സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.

എനർജിക്ലബ്ബ്

2021- 22 വർഷത്തെ എനർജി ക്ലബ്ബിന്റെ ഉദ്ഘാടനം അധ്യയന വർഷാരംഭം തന്നെ നടന്നു. ശാസ്ത്ര ക്ലബ്ബുമായി ഏകീകരിച്ച നടന്നുപോകുന്ന എനർജി ക്ലബ് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . വർദ്ധിച്ചുവരുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കുറയ്ക്കുവാനും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കൂടുതൽ ഉപയോഗിക്കാനുമുള്ള ബോധം ജനങ്ങളിൽ എത്തിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. സോളാർ എനർജി ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കുട്ടികൾ സ്വന്തം വീട്ടിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ  എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ വേണ്ട ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി. എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയിയെ തിരഞ്ഞെടുത്ത് സമ്മാനം നൽകുകയും ചെയ്തു. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട  ബോധവൽക്കരണ ക്ലാസ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കു കയും ചെയ്തു

ശാസ്ത്രരംഗംക്ലബ്ബ്

ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

എൽ പി ശാസ്ത്രക്ലബ്ബ്

എൽ പി ശാസ്ത്രക്ലബ്ബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. എൽ പി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പതിപ്പ് നിർമ്മാണം , ക്വിസ് മത്സരം, ചന്ദ്രനിലേക്കൊരു സാങ്കല്പിക യാത്ര എന്ന വിഷയത്തിൽ റോൾപ്ലേ തുടങ്ങിയവ ഓൺലൈനായി നടത്തി. ചിങ്ങം 1 കർഷക ദിനത്തിൽ വെജിറ്റബിൾ ആർട്, കൃഷിപ്പാട്ട് എന്നീ പരിപാടികൾ എൽപി വിഭാഗത്തിൽ നടത്തി. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തിൽ പ്രാദേശികമായ അറിവ് കുട്ടികളിലെ ത്താൻ ഗൂഗിൾ മേക്ക് ക്ലാസ് നടത്തി. സ്കൂളിലെ അധ്യാപകർ തന്നെയാണ് പ്രാദേശികമായ അറിവുകൾ കുട്ടികളു മായി പങ്കുവെച്ചത്. സെപ്തംബർ 16 ഓസോൺ ദിനത്തിൽ ഓസോൺ പാളി സംരക്ഷണം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഗൂഗിൾ മീറ്റ് വഴി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖലാ സെക്രട്ടറി പ്രദീപ് മാസ്റ്റർ ക്ലാസെടുത്തു. ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിനെ അറിയുക എന്ന പ്രവർത്തനം നടത്തി. കുട്ടികൾ അവരുടെ വീട്ടു പരിസരത്തുള്ള വ്യത്യസ്ത മണ്ണുകൾ ശേഖരിക്കുകയും അവയുടെ പ്രത്യേകതകൾ പരിശോധിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും  ചെയ്തു. ദീപ ടീച്ചർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്ക്ലാസ്സ് നൽകി. ജനുവരി മൂന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. തുടർന്ന് അവയെ പരിപാലിച്ചു വരുന്നു...

സ്പോർട്സ് ക്ലബ്ബ്

ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും  ശക്തരാ വേണ്ടത്  അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ്  കൂടി നടത്തിവരുന്നു....


പ്രവൃത്തിപരിചയ ക്ലബ്ബ്

ശിശു ദിനത്തിന്റെ ഭാഗമായി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെഹ്റു തൊപ്പി ക്ലാസുകളിൽ നിർമ്മിച്ചിട്ടുണ്ട്.ക്രിസ്മസിനോടനുബന്ധിച്ച് പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ സ്റ്റാർ നിർമ്മാണം നടന്നു. പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തനവുമായി വിവിധ മാസങ്ങളിൽ അലങ്കാരവസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്.



സ്കൗട്ട് &ഗൈഡ്സ്

2015മുതൽ ഗൈഡ്സ്  പ്രവർത്തിച്ചു വരുന്നു. എല്ലാ ഗാന്ധിജയന്തി ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഴുവൻ സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സർവ്വമത പ്രാർത്ഥന നടത്താറുണ്ട്.

            ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്.


ബുൾബുൾ

ബുൾബുൾസിന്റെ രണ്ടു യൂനിറ്റ് പ്രവർത്തിക്കുന്നു. 2001 ൽ ഉള്ളതും 2018 ൽ തുടങ്ങിയതും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾ ഇതിൽ പ്രവർത്തിക്കുന്നു.  ബുൾബുൾസിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ ബാഡ്ജ് ഓരോ വർഷവും ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ഗോൾഡൻ ആരോ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഹീരഖ് പംഖ് ടെസ്റ്റിന് 9 പേർ പങ്കെടുക്കുന്നുണ്ട്.