"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
| സ്കൂൾ വിലാസം= കൊളക്കാട് പി ഒ
| സ്കൂൾ വിലാസം= കൊളക്കാട് പി ഒ
| പിൻ കോഡ്= 670673  
| പിൻ കോഡ്= 670673  
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=9846722621  
| സ്കൂൾ ഇമെയിൽ= kssupskappad@gmail.com  
| സ്കൂൾ ഇമെയിൽ= kssupskappad@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 176
| ആൺകുട്ടികളുടെ എണ്ണം= 1182
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം= 157
| വിദ്യാർത്ഥികളുടെ എണ്ണം=350  
| വിദ്യാർത്ഥികളുടെ എണ്ണം=339  
| അദ്ധ്യാപകരുടെ എണ്ണം= 18   
| അദ്ധ്യാപകരുടെ എണ്ണം= 18   
| പ്രധാന അദ്ധ്യാപകൻ= ജാൻസി തോമസ്           
| പ്രധാന അദ്ധ്യാപകൻ= ജാൻസി തോമസ്           

14:44, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്
വിലാസം
കൊളക്കാട്

കൊളക്കാട് പി ഒ
,
670673
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9846722621
ഇമെയിൽkssupskappad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14865 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി തോമസ്
അവസാനം തിരുത്തിയത്
30-11-2023Kappadups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കർമ്മധീരതയുടെ വീരേതിഹാസമാണ് മലബാർ കുടിയേറ്റം. യാതനയുടെയും വേദനകളുടെയും നടുവിലൂടെ കടന്നുപോയ അന്നത്തെസമൂഹം തങ്ങളുടെ മക്കളുടെ സമഗ്രഭാവിക്ക് വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് മനസ്സിലാക്കി, അതിന്റെ പ്രാരംഭ ഭാഗമായി, ശ്രീ. സ്കറിയ കൊച്ചുവീട്ടിൽ അധ്യാപകനായി ആദ്യ വിദ്യാലയം (കുടിപ്പള്ളിക്കൂടം) കൊളക്കാട് രൂപം കൊണ്ടു. 1955പേരാവൂര്പള്ളിവികാരിയായിരുന്ന ബഹു.റോഡ്രിഗ്സ് അച്ചന്റെ നേതൃത്വത്തിൽ ഒരു അംഗീകൃത വിദ്യാലയത്തിനായി ശ്രമമാരംഭിച്ചു. പിന്നീട് വികാരിയായി വന്ന ഫാദർ ഫിലിപ്പ് മുറിഞ്ഞകല്ലേലച്ചന്റെ അശ്രാന്തപരിശ്രമ ഫലമായി 1957 ജൂണ് 16 ന് സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ശ്രീ. എം. പി. മൊയ്തു ഹാജിയുടെ വക സ്ഥലത്ത് പുതിയ കെട്ടിടം പണിയുകയം ചെയ്തു. ശ്രീ. മറ്റത്തിൽ അബ്രാഹം , മത്തായി കുന്നത്തുശ്ശേരി , വർക്കി വടക്കേമുളഞ്ഞനാൽ തുടങ്ങിയവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.


62 കുട്ടികളുമായി ഒന്നും രണ്ടും ക്ലാസ്സുള്ള വിദ്യാലയമാണ് ആരംഭിച്ചതെങ്കിലും 1959 ൽ പൂർണ്ണ എൽ. പി. സ്കൂളായി ഈ സ്കൂൾ ഉയർന്നു. അന്നത്തെ രൂപതാധ്യക്ഷനായ മാർ . സെബാസ്റ്റ്യൻ വള്ളോപ്പള്ളിയോടുള്ള ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് വിശുദ്ധ സെബസ്ത്യാനോസിന്റെ പേരു നൽകി. കുട്ടികളുടെ ഉപരിപഠനത്തിനായി 1960 മുതൽ യു. പി .സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു. 1964 ൽ കൊളക്കാട് സ്വതന്ത്ര ഇടവകയായതോടെ ബഹു. തോമസ് മുതുകാട്ടിലച്ചന്റെ ശ്രമഫലമായി 1968 ൽ ഈ സ്കൂൾ യു. പി. സ്കൂളായി ഉയർന്നു. അതതുകാലത്തുണ്ടായ മാനേജർമാരുടെ ദീർഘവീക്ഷണവും ഉദാരമതികളായ നാട്ടുകാരുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന രീതിയിലുള്ള സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം ഉയർന്നത്. ഈ സഹകരണവും പിന്തുണയുമാണ് ഈ വിദ്യാലയത്തിന്റെ മുതൽകൂട്ട്. അതിനാൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും പുലർത്തുന്ന ഒരു ജനതയെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം നിർണ്ണായക പങ്കു വഹിക്കുന്നു.


മനോഹരമായ ഒരു രണ്ടുനില കെട്ടിടം ഇന്ന് സ്കൂളിന് സ്വന്തമായി ഉണ്ട്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി പതിനഞ്ച് ഡിവിഷനുകളുണ്ട്. പതിനെട്ട് അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും അടക്കം 19 സ്റ്റാഫ് ഇവിടെജോലി ചെയ്യുന്നു. ഓഫീസ്, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളും വെവ്വേറെ മുറികളിലായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലമുണ്ട്. മനേഹരമായ ഒരു പൂന്തോട്ടവും, ഒരു ജൈവവൈവിധ്യ പാർക്കും , ശലഭോദ്യാനവും കുട്ടികളുടെ പരിസ്ഥിതിപഠനത്തിനായും മാനസ്സികോല്ലാസത്തിനായും പി. ടി. എ . യുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

   • 1.75 ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു
   • വിശാലമായ കളിസ്ഥലം
   • 4 കമ്പ്യൂട്ടറുകൾ ,21 ലാപ്ടോപ്പുകൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്
   • പ്രൊജക്ടർ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂം
   • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
   • ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ലാബുകൾ
   • മനേഹരമായ ജൈവവൈവിധ്യ പാർക്ക്
   • തണൽ ഇരിപ്പിടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ആന്ഡ് ഗൈഡ്

റീനാ ചെറിയാൻ,സോണിയ തോമസ്എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്ഡ് ‌ ഗൈഡിൽ 28 കുട്ടികൾ പ്രവർത്തിക്കുന്നു  . ഉച്ചക്ക് 1.20 നും അവധി ദിവസങ്ങളിലും അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു.

കബ് ആൻഡ് ബുൾ ബുൾ

ജോയ്സി തോമസ് , സീന മാത്യു എന്നിവർ നേതൃത്വം നൽകുന്ന  കബ് ആൻഡ് ബുൾ ബുളിൽ 35   കുട്ടികൾ പ്രവർത്തിക്കുന്നു.

എ. ഡി .എസ്. യു

വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും  ലഹരി വിമുക്ത തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ പോരാടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആന്റി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ ശീമതി റീന ചെറിയാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,  ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .സിമി ടീച്ചർ നേതൃത്വം നൽകുന്നു

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പ്രഭാഷണ മത്സരങ്ങൾ , സയൻസ് ക്വിസ്,കയ്യെഴുത്തു മാസിക തയ്യാറാക്കൽ,  ശാസ്ത്ര മാഗസിൻ തയ്മു്യാറാക്കൽ മുതലായവ നടത്തി വരുന്നു.സുരണ്യ ടീച്ചർ നേതൃത്വം നല്കുന്നു

സാമൂഹ്യശാസ്തത്ര ക്ലബ്

സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ അറിവുകൾ നേടുന്നതിനും , സാമൂഹികശാസ്ത്രക്വിസ്, ദിനാചരണങ്ങൾ, കൈയെഴുത്തുമാസിക തയ്യാറാക്കുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു

മലയാളം ക്ലബ്ബ്

 മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ  നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു .

ഹിന്ദി ക്ലബ്

 രാഷ്ട്രഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , ഉപന്യാസ മത്സരം മുതലായവ  നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു .

സംസ്കൃതം ക്ലബ്ബ്

സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാൻ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്രവർത്തിപരിചയ ക്ലബ്

നൃത്തപരിശീലനം

കായികപരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.879988086595528, 75.76520127541507|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്