"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
12:01, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(→ഗാലറി) |
No edit summary |
||
വരി 16: | വരി 16: | ||
കേരളീയ നാട്ടു ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതെങ്കിലും കുറേ കുട്ടികൾക്ക് എങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു.ദശപുഷ്പങ്ങളായ മുക്കുറ്റി ,കറുക, കയ്യോന്നി, തിരുതാളി, മുയൽച്ചെവിയൻ, വിഷ്ണു ക്രാന്തി ,പൂവാം കുരുന്നില ,നിലപ്പന, ചെറൂള, ഉഴിഞ്ഞ എന്നീ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. | കേരളീയ നാട്ടു ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതെങ്കിലും കുറേ കുട്ടികൾക്ക് എങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു.ദശപുഷ്പങ്ങളായ മുക്കുറ്റി ,കറുക, കയ്യോന്നി, തിരുതാളി, മുയൽച്ചെവിയൻ, വിഷ്ണു ക്രാന്തി ,പൂവാം കുരുന്നില ,നിലപ്പന, ചെറൂള, ഉഴിഞ്ഞ എന്നീ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. | ||
7സി യിലെ വിദ്യാർത്ഥിയായ അഖിലാ ലക്ഷ്മി ദശപുഷ്പങ്ങൾ പൂർണമായും ശേഖരിച്ചു കൊണ്ടുവന്നു. വിഷ്ണു ക്രാന്തി തുടങ്ങി ചില സസ്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. യുപി വിഭാഗം അധ്യാപിക വിജി ടീച്ചർ ആണ് ദശപുഷ്പങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.ആയുർവേദത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു. | 7സി യിലെ വിദ്യാർത്ഥിയായ അഖിലാ ലക്ഷ്മി ദശപുഷ്പങ്ങൾ പൂർണമായും ശേഖരിച്ചു കൊണ്ടുവന്നു. വിഷ്ണു ക്രാന്തി തുടങ്ങി ചില സസ്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. യുപി വിഭാഗം അധ്യാപിക വിജി ടീച്ചർ ആണ് ദശപുഷ്പങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.ആയുർവേദത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു. | ||
==='''ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി''''=== | |||
'വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'* എന്ന ആശയം മുൻനിർത്തി കൊണ്ടുള്ള ഗ്രീൻ സ്റ്റഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 25/09/2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സംസാരിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സന്തോഷം അറിയിച്ച അളകപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത്. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും വിത്തുകൾ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു. വളരെ മാതൃകാപരമായി പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടി കർഷകരെ പൊലിമ 2023 വേദിയിൽ ആദരിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരണമെന്നും അറിയിച്ചു . | |||
തുടർച്ചയായി മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മാത വിദ്യാലയത്തെ ബഹുമാനപ്പെട്ട എംഎൽഎ ട്രോഫി നൽകി ആദരിച്ചു. | |||
പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതും ആവശ്യമായ വിത്തുകൾ നൽകിയതും കൃഷിഭവൻ ഓഫീസർ ശ്രീമതി റോഷ്നി എൻ ഐ ആയിരുന്നു. | |||
തുടർന്ന് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ, സ്കൂൾ മാനേജർ റവ. ഫാ. സെബി കാഞ്ഞിരത്തിങ്കൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ഫ്രാൻസീസ് പി കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. | |||
8,7 ക്ലാസ്സിലെ വിദ്യാർത്ഥികളായ ശ്രീഹരി, ഗോകുൽ കൃഷ്ണ എന്നിവർ തങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിന്നും കൊണ്ട് വന്ന പച്ചക്കറികൾ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററിന് കൈമാറി. | |||
ഗ്രീൻ സ്റ്റഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും വിത്തുകൾ വിതരണം ചെയ്തു. | |||
ഹൈസ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ഷീജ വാറുണ്ണി നന്ദി അർപ്പിച്ചു സംസാരിച്ചു. | |||
യുപി വിഭാഗം അധ്യാപകരായ അലീന പി ജെ, നീതു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
==='''ഗാലറി'''=== | ==='''ഗാലറി'''=== |