"ജി യു പി എസ് വെള്ളംകുളങ്ങര/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''<big>ലക്ഷ്യങ്ങൾ</big>''' == | == '''<big>ലക്ഷ്യങ്ങൾ</big>''' == | ||
19:07, 24 ജൂലൈ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ലക്ഷ്യങ്ങൾ
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ്. അതുകൊണ്ടുതന്നെ ഭാരതീയരായ നാം എല്ലാവരും തന്നെ ഹിന്ദി ഭാഷയെ നമ്മുടെ മാതൃഭാഷയെ പോലെ തന്നെ സ്നേഹിക്കുകയും, മനസ്സിലാക്കുകയും പഠിക്കുകയും വേണം. ഇതിനായുള്ള സ്കൂൾതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ പ്രഥമവും, പ്രധാനവുമായ ലക്ഷ്യം. ഹിന്ദിയുടെ ദേശീയവും, ഭാഷാപരവുമായ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക; ഹിന്ദി ഭാഷ പഠിക്കുന്നതിൽ കുട്ടികളിൽ അഭിമാനബോധം വളർത്തുക, ഹിന്ദി ഭാഷ ഉപയോഗിക്കുന്നതിനായി ലളിതവും രസകരവുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് കുട്ടികളിൽ ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുക, ഹിന്ദി ഭാഷ കേൾക്കുവാനും, വായിക്കുവാനും, എഴുതുവാനും, സംസാരിക്കുവാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്. 'സുരിലി ഹിന്ദി', 'ഹിന്ദി ലാംഗ്വേജ് ലേണിങ്ങ് ആർട്ട്' പോലെയുള്ള പരിപാടികളും, സങ്കേതങ്ങളും സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടപ്പിലാക്കുക, ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചുകൊണ്ട് അവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നിവയും ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.