"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന്നു. നാടൻ പാട്ടിൽ പ്രത്യേ കം പരിശീലനം കൊടുക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി  
 
പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന്നു. നാടൻ പാട്ടിൽ  
 
പ്രത്യേ കം പരിശീലനം കൊടുക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
 
==== കയ്യെഴുത്ത് മാസിക ====
അധ്യായന വർഷത്തിലെ നമ്മുടെ കുട്ടികളുടെ കയ്യെഴുത്ത് മാസിക സൃഷ്ടി പുറത്തിറങ്ങിയാണ് ഈ സന്തോഷം നിമിഷത്തിൽ സൃഷ്ടിയെക്കുറിച്ച് രണ്ടു വാക്കുകൾ കുറിക്കട്ടെ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന ഒരു ശക്തി സൃഷ്ടി നടത്തുന്നു. ആ സൃഷ്ടി പിന്നീട് പൂർണ്ണതയിലേക്ക് എത്തിച്ചേരാനുള്ള വികൃതിയിലാവും പിച്ചവയ്ക്കുന്ന ശൈവഘട്ടം പ്രോത്സാഹനത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയിൽ വളരും സ്വയം പര്യാപ്ത നേടും അക്ഷരത്തെറ്റുകളും പിഴവുകളും കുഞ്ഞു കൈപ്പടയിൽ ഉണ്ടാവാം ചിത്രങ്ങളിലും സൃഷ്ടികളിലും അപൂർണ്ണതകൾ ഉണ്ടാവാം കുഞ്ഞു കരങ്ങൾക്ക് നമ്മൾ ശക്തി ആവണം ഈ സൃഷ്ടി അതിൻറെ ശൈശവ ഘട്ടത്തിലാണ് പ്രോത്സാഹനത്തിന്റെ സ്നേഹത്തിന്റെയും ശക്തിയും വേണം അതിന് വളർത്താൻ ഒരിക്കൽ സ്വയം പര്യാപ്തത നേടുന്ന കാലത്തിനായി നമുക്കും കാത്തിരിക്കാം
 
=== കുട്ടികളുടെ രചനകൾ ===
 
==== യാത്ര അനുഭവം ====
2022 ഡിസംബർ മാസം ഒമ്പതാം തീയതി ഞങ്ങൾ കുടുംബാംഗങ്ങൾ എല്ലാവരും കുറച്ചു സുഹൃത്തുക്കളും കൂടി കന്യാകുമാരി യാത്ര നടത്തി. ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 9 മണിക്ക് യാത്ര തിരിച്ചു .4 മണിക്ക് ഞങ്ങൾ കന്യാകുമാരിയിൽ എത്തി .അവിടെ ത്രിവേണി ഹോട്ടൽ മുറിയെടുത്ത് ഞങ്ങളെല്ലാവരും ഫ്രഷായി സൂര്യോദയം കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഞാൻ ആദ്യം കണ്ടത് വിവേകാനന്ദ പാറയും തിരുവള്ളൂരിന്റെ പ്രതിമയും ആയിരുന്നു.
 
പെട്ടെന്ന് ഒരു മഴച്ചാറ്റൽ ഉണ്ടായതുകൊണ്ട് ഞങ്ങൾക്ക് ഉദയം വ്യക്തമായി കാണാൻ സാധിച്ചില്ല. വിവേകാനന്ദ പറയിൽ തെന്നലുള്ളതുകൊണ്ട് ആളുകളെ അവിടെ കയറാൻ സമ്മതിക്കുമായിരുന്നില്ല .കുറെ സമയം ഞങ്ങൾ കടലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നു .ദേവി കന്യാകുമാരിയുടെ ക്ഷേത്രം കണ്ടു ഞങ്ങൾ ഹോട്ടലിൽ തിരികെയെത്തി പ്രഭാത ഭക്ഷണം കഴിച്ചു. അതിനുശേഷം ഞങ്ങൾ പത്മനാഭപുരം കൊട്ടാരത്തിൽ എത്തി. കടയിൽ പണിത ആ കൊട്ടാരം വളരെയധികം ഭംഗിയുള്ളതായിരുന്നു. അവിടുത്തെ കാഴ്ചകൾ അതിലും ഭംഗിയുള്ളതായിരുന്നു. പഴയ തടിയിൽ തീർത്ത ഗോവണി രാജാക്കന്മാർ ഉപയോഗിച്ച കട്ടിലുകൾ , കസേരകൾ, പലതരം ഭരണികൾ ,പഴയകാല കിണർ ,കുളം കണ്ടു അവിടെനിന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ആഴിമലയിൽ എത്തി. കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രമാണ് ആഴിമല  ശിവക്ഷേത്രം. വളരെ ഭംഗിയുള്ള ഒരു സിമൻറ് ശില്പമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന് താഴെ വളരെ മനോഹരമായി ഒരു ബീച്ച് ഉണ്ട് . ഞങ്ങൾ വളരെയധികം സമയം അവിടെ ചിലവഴിച്ചു. ഒത്തിരി ഫോട്ടോകൾ ഞങ്ങൾ എടുത്തു. അവിടെ നിന്ന് ഞങ്ങൾ വൈകുന്നേരം 4 മണി ആയപ്പോൾ തിരുവനന്തപുരം മാളിലേക്ക് യാത്ര പുറപ്പെട്ടു .അവിടെ എത്തി.
 
അവിടെ എത്തിയ ഞങ്ങൾ എല്ലാ ഭാഗങ്ങളും പെട്ടെന്ന് കണ്ട് കുറച്ച് സാധനങ്ങൾ വാങ്ങി. അവിടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമായിരുന്നു. ഏഴുമണിയായപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തിരികെ യാത്ര തിരിച്ചു. രസകരമായ യാത്രയായിരുന്നു. തിരികെ പോരാൻ എല്ലാവർക്കും വിഷമമുണ്ടായിരുന്നു. രാത്രി 12 മണിയോടെ ഞങ്ങൾ വീട്ടിൽ തിരികെ എത്തി. ഇതെല്ലാം ആയിരുന്നു എന്റെ യാത്ര അനുഭവം.  
 
ആദി ദർശ്
 
ക്ലാസ് :- 7 B
 
==== കവിത ====
പൈങ്കിളിയെ .... പൈങ്കിളിയേ .... കളിയാടിടാൻ വരുമോ നീ
 
പാടില്ലാ ചുള്ളികളാൽ കാട് മേയ്ക്കാൻ പോകുന്നു
 
മണ്ടത്താനേ ... മണ്ടത്താനേ ..... കളിയാടിടാൻ വരുമോ നീ.
 
പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു.
 
ചെറുനായെ .....ചെറു നായേ .......കളിയാടിടാൻ വരുമോ നീ .
 
പാടില്ല  പാടില്ല യജമാനന്റെ വാതിലുകാക്കാൻ പോകുന്നു .
 
എല്ലാരും പോയപ്പോൾ നാണിച്ച ചെറുപയ്യൻ പോയല്ലോ കളരീലൂ.
 
അഞ്ജന ആർ ആചാരി.
 
ക്ലാസ് :- 5 A
 
=== കഥ: ബുദ്ധിമാനായ കാക്ക ===
ഒരിക്കൽ ഒരു കാക്ക ദാഹിച്ചുവലഞ്ഞു വെള്ളം അന്വേഷിച്ച് പറക്കുകയായിരുന്നു അത് കുറേ ദൂരം പറന്നശേഷം ഒരു ഭരണി കാണുവാൻ ഇടയായി .അത് ഭരണിയുടെ വക്കിൽ കയറിയിരുന്ന് വെള്ളമുണ്ടോ എന്ന് അറിയുവാൻ ഉള്ളിലേക്ക് നോക്കി. പക്ഷേ കുറച്ചു വെള്ളം മാത്രമേ അതിന്റെ അടിയിൽ ഉണ്ടായിരുന്നുള്ളൂ . വെള്ളം കിട്ടുന്നതിനുവേണ്ടി തലതാഴ്ത്തി നോക്കി. പക്ഷെ സാധിച്ചില്ല. അവസാനം അതൊരു പായം കണ്ടുപിടിച്ചു. ഭരണിയിൽ കുറേ കല്ലുകൾ കിടന്നിരുന്നു. ബുദ്ധിമാനായ കാക്ക ആ കല്ലുകൾ എല്ലാം പെറുക്കി ഓരോന്നായി വെള്ളത്തിലിട്ടു. അപ്പോൾ വെള്ളം പതുക്കെ പതുക്കെ ഉയർന്ന് പാത്രത്തിന്റെ വക്കോളം എത്തി. കാക്ക മതിയാവോളം വെള്ളം കുടിച്ച് പറന്നുപോയി.
 
അശ്വതി ഉനീഷ്
 
ക്ലാസ് :- 5
 
=== കവിത :- കുഞ്ഞിപ്പൂച്ച ===
കുഞ്ഞി പൂച്ചേ ...... കുഞ്ഞിപ്പൂച്ചേ ........
 
നാട് കറങ്ങുന്ന കുഞ്ഞിപ്പൂച്ചേ .
 
എന്തൊരു മൃദുവാ മേനിയും നിനക്കു
 
എന്തൊരു രസമാണ് നിന്നെ കാണാൻ
 
ഓടിയോടിയൻ അടുത്തു വന്നാൽ
 
പാല് തരാം ചോറ് തരാം.
 
തലയിലൊന്നു തലോടിത്തരാം
 
കുഞ്ഞിപ്പൂച്ചേ .. കുഞ്ഞിപ്പൂച്ചേ .
 
നിന്നെ ഇഷ്ടമാണെനിക്കെന്നുമെന്നും
 
ആരോൺ ഡി.പ്രദീപ്.
 
ക്ലാസ് - 5 B
 
=== കഥ: കുഞ്ഞു മൈന ===
സൂര്യൻറെ മുഖം ചുമന്നു .നേരം ഒരുപാട് ആയി .അമ്മക്കിളിയെ കാണാതെ കുഞ്ഞിക്കളികൾ ബഹളം കൂട്ടി.   എന്താ അമ്മ വരാത്തത് . വിശന്നിട്ട് വയ്യ . ഓരോ കിളി കുഞ്ഞും ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ദൂരെ ആകാശത്ത് ഒരു കിളിക്കൂട്ടം നീങ്ങി നീങ്ങി വരുന്നത് കുഞ്ഞിക്കിളികൾ കണ്ടു .വീണ്ടും ബഹളം കൂട്ടി മൈനക്കുഞ്ഞ് കരഞ്ഞ് തളരാറായി ട്ടുണ്ട് .അവൾ അങ്ങനെയാണ് അമ്മക്കിളി വരാൻ വൈകിയാൽ  ഉടനെ തുടങ്ങും കരയാൻ . പിന്നെ ആര് പറഞ്ഞാലും നിർത്തില്ല. അമ്മക്കിളി വന്ന പാടെ കുഞ്ഞു മൈനെ ചിറകുകൊണ്ട് ചേർത്തുപിടിച്ചു. അമ്മക്കിളിയുടെ കൈയിലെ പഴുത്ത തുടുത്ത കത്തിപ്പഴം കണ്ടു. അപ്പോഴാണ് മുകളിലത്തെ കൂട്ടിൽ നിന്ന് രണ്ട് കുഞ്ഞിക്കിളികളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. വിശന്നിട്ടുണ്ടാവാം. കുഞ്ഞുങ്ങളുടെ അമ്മ ഇനി വരില്ല . നാടൻ പൂച്ച പാമ്പിനെ പിടിച്ചു തിന്നുന്നത് എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കുഞ്ഞിമൈനയുടെ അമ്മക്കിളി പറഞ്ഞു. അമ്മേ അമ്മേ എന്റെ അത്തിപ്പഴം അവർക്ക് കൊടുത്തോളൂ. കുഞ്ഞിമൈനയുടെ പറച്ചിൽ കേട്ട് അമ്മക്കിളി അവളുടെ നിറുകയിൽ ഉമ്മ വെച്ചു.
 
നീരജ ആർ കൃഷ്ണൻ
 
ക്ലാസ് - 5 B
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896577" എന്ന താളിൽനിന്ന് ശേഖരിച്ചത്