"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അനന്യം) |
|||
വരി 151: | വരി 151: | ||
[[കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ]] | [[കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ]] | ||
== വിഷൻ 25 == | |||
[[അക്കാദമിക മാസ്റ്റർ പ്ലാൻ മാർഗരേഖ 2022.]] വിദ്യാലയം അക്കാദമിക, ഭൗതിക, സാമൂഹിക തലങ്ങളിൽ അടുത്ത 3 വർഷങ്ങൾകൊണ്ട് നേടേണ്ട വിശദമായ കാഴ്ചപ്പാടുകളാണ് രൂപീകരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. | |||
== ക്വിസ് വിഡ് -19 == | == ക്വിസ് വിഡ് -19 == |
19:48, 18 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ചതുമായ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ ജില്ലക്ക് അഭിമാനമായി മാറിയിരിക്കുന്നു.2021-22 വർഷത്തെ മികവ് അംഗീകാരവും വിദ്യാലയം കരസ്ഥമാക്കി.2022- 23 വർഷത്തെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള 10 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്.തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 20 വിദ്യാലയങ്ങളിൽ ഒന്നായും ജി യു പി എസ് ചെമ്മനാട് വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ് | |
---|---|
വിലാസം | |
കടവത്ത് കാസർഗോഡ് , ചെമ്മനാട് പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 4 - 6 - 1990 |
വിവരങ്ങൾ | |
ഫോൺ | 04994239248 |
ഇമെയിൽ | gupschemnadwest@gmail.com |
വെബ്‍സൈറ്റ് | gupschemnadwest.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11453 (സമേതം) |
യുഡൈസ് കോഡ് | 32010300511 |
വിക്കിഡാറ്റ | Q64399083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസറഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് ഗ്രാമപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 341 |
ആകെ വിദ്യാർത്ഥികൾ | 716 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ എ.കെ. |
പി.ടി.എ. പ്രസിഡണ്ട് | മെഹ്റൂഫ് എം.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത രാമകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
18-02-2023 | 11453wiki |
ചരിത്രം
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
- 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
- മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
- സ്കൂൾ ബസ്സ് സൗകര്യം.
- ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്റർ നെറ്റ് വൈ ഫൈ സൗകര്യം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
- ഉച്ച ഭക്ഷണ ശാല.
- മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ.
- കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിന്.
- ജൈവവൈവിധ്യോദ്യാനം.
- 9 ക്ലാസ്സ് മുറികൾ വാടകക്ക്, പി.ടി.എ. ഫണ്ടുപയോഗപ്പെടുത്തിക്കൊണ്ട്.
പഠനനേട്ടങ്ങൾ
- ന്യൂ മാറ്റ്സ് 2022-23 ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം.
- 2022 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 4 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 9 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- 2022 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- അക്ഷരമുറ്റം 2022 - 23 യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
- സ്കൂൾ കായികമേളയിൽ സബ്ജൂനിയർ നാഷണൽ ടെന്നീസ് വോളി ടീമിലേക്ക് സെലക്ഷൻ.
- കാസർകോട് സബ് ജില്ലാ കായികമേള - സബ്ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം
- കാസർഗോഡ് സബ്ജില്ലാ (2022- 23)അറബികലോത്സവം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
- സബ്ജില്ലാ സോഷ്യൽ സയൻസ് ഫെയർ കളക്ഷൻ എ ഗ്രേഡ്
- അറിവ് ഉത്സവം ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് അവസരം.
- ജില്ലയെ അറിയാൻ ക്വിസ് മത്സരം അർജ്ജുൻ എ കെ.ഒന്നാം സ്ഥാനം.
- അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് "കേരള അറബിക് മുൻഷീസ് അസോസിയേഷൻ" ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ നിഹ നുജും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.അഹമ്മദ് അനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
- സബ്ജില്ലാ കലോത്സവം ഒപ്പന ഫസ്റ്റ് എ ഗ്രേഡ്.
- 2022-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
- 2022 -ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്,
- 2022-ൽ ഗണിത ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം മൂന്നാം സ്ഥാനം
- 2022-ൽ ഐ.ടി. മേളയിൽ യു.പി. വിഭാഗം മൂന്നാം സ്ഥാനം
- 2022- ൽ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം നാലാം സ്ഥാനം
- KSTA സംഘടിപ്പിച്ച ഉപജില്ലാ തല ക്വിസ് മത്സരത്തിൽ Up വിഭാഗത്തിൽ അർജുൻ ഒന്നാം സ്ഥാനവും LP വിഭാഗത്തിൽ സ്നേഹൽ മൂന്നാം സ്ഥാനവും നേടി.
- ന്യൂ മാറ്റ്സ് 2021-22 ഉപജില്ലാതല മത്സരത്തിൽ അർജ്ജുൻ എ കെ ഒന്നാം സ്ഥാനം.
- 2021 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- 2021 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- ന്യൂ മാത്സ്-സംസ്ഥാന തല ഗണിത പ്രതിഭാസംഗമം.
- വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതല സർഗോത്സവം..
- മലയാള മനോരമയുടെ നല്ലപാഠം അവാർഡ്.
- അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം.
- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച കാസർഗോഡ് ജില്ല ഊർജോത്സവത്തിൽയു.പി. തലം കവിതാരചനയിൽ രണ്ടാം സ്ഥാനം.
- നാഷൻ ബിൽഡർ ടീച്ചർ അവാർഡ്.
- 2021-ൽ ഇൻസ്പെയർ അവാർഡ്.
- ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം.
- 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്,
- 2020-ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്,
- 2020-ൽ എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്,
- ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.
- സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം
- തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
- അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
- ഊർജോത്സവം ജില്ലാതല രണ്ടാം സ്ഥാനം
- അക്ഷരമുറ്റം 2022 യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
- 'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം
- പഠനോത്സവം 2019-20
- കൂടുതൽ പ്രവർത്തനങ്ങളിലൂടെ
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
- സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്.
- അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്
- മലയാളമനോരമയുടെ നല്ലപാഠം അവാർഡ്.
- കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്.
- കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ...
- സധൈര്യം' കരാട്ടെ ക്ലാസ്
- പഠനപ്രവർത്തനങ്ങളിലൂടെ
- പഠനോത്സവം 2019-20
- അതിജീവനം
അനന്യം
അധ്യയന വസന്തത്തിലേക്ക് വേറിട്ട ചില സഞ്ചാരങ്ങൾ
- കാർബൺ ന്യൂട്രൽ കാമ്പസ്
- നാൾവഴിയിലെ നാഴികക്കല്ലുകൾ
- റീഡിസ്കവറിംഗ് അൺസംഗ് ഹീറോസ്
കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ
വിഷൻ 25
അക്കാദമിക മാസ്റ്റർ പ്ലാൻ മാർഗരേഖ 2022. വിദ്യാലയം അക്കാദമിക, ഭൗതിക, സാമൂഹിക തലങ്ങളിൽ അടുത്ത 3 വർഷങ്ങൾകൊണ്ട് നേടേണ്ട വിശദമായ കാഴ്ചപ്പാടുകളാണ് രൂപീകരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്വിസ് വിഡ് -19
ലോക് ഡൗൺ ക്വിസ് സീരീസ്
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് അപ്രതീക്ഷിതമായി സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു കടവത്ത് ക്വിസ്സ്. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന ലോക് ഡൗൺ ക്വിസ് സീരീസ്. കൂടുതൽ വായിക്കുക...
ചിത്രശാല
2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം
പത്രത്താളുകളിലൂടെ
സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സർഗ്ഗവേദി
സ്കൂൾ രക്ഷാകർതൃ സമിതി
സ്കൂൾ പി.ടി.എ ഭാരവാഹികൾ - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റി
കൂടുതൽ അറിയാൻ
- https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_
- ഫേസ്ബുക്ക് https://www.facebook.com/Compassionatechemnad/
- ബ്ലോഗ് https://11453gupschemnadwest.blogspot.com/
- യൂട്യൂബ് ചാനൽ https://youtube.com/channel/UCWUrBB-Sgw_HHe0QVaquNjQ
മാനേജ്മെന്റ്
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 122 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ. രാമചന്ദ്ര | 1900-1915 |
വിവരം ലഭ്യമായിട്ടില്ല | ||
2 | സി. അബ്ദുള്ള | 1945-1951 |
3 | പി. ചന്ദ്രമതി | 1952-1958 |
4 | ടി. കെ. മൊഹമ്മദ്കുഞ്ഞി | 1959-1972 |
5 | എം. ഗോപാലൻ ന൩്യാർ | 1972-1984 |
6 | പി.എം. മൊഹിയുദ്ദീൻ | 1984-1994 |
7 | വി എം അച്ചുതൻ | 1994-1996 |
8 | എം. നാരായണൻ നായർ | 1996-1997 |
9 | എം സൈനലാവുദ്ദീൻ | 1997-2000 |
10 | ഖദീജാബി കെ | 2000-2003 |
11 | ഇ. രാഘവൻ നായർ | 2003-2006 |
12 | പി.എ. ജാൻസൺ | 2006-2016 |
13 | മത്തായി പി. പി. | 2016-2017 |
14 | പ്രഭാകുമാരി സി. | 2017-2018 |
15 | ശശിധരൻ പി. പി. | 2018-2019 |
16 | ബിന്ദു പി. എൻ. | 2019-2020 |
17 | പി. ടി. ബെന്നി (ഹെഡ് മാസ്റ്റർ ഇൻ ചാർജ്) | 2020-2021 |
18 | രമ എ. കെ. | 2022- |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ശ്രീ. സി.ടി. അഹമ്മദാലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി)
- ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.)
- അഹമ്മദ് ആലിച്ചേരി (DYSP CBI )
- പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞി (തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹരാജാസ് കോളേജ്)
- ഇസ്മായിൽ കുരിക്കൾ (സീനിയർ റിസർച്ച് ഓഫീസർ പൂന)
- ഡോ. നഷാത്ത് എ.ആർ. കുുസാറ്റ് (ഇപ്പോൾ ജപ്പാനിൽ)
- ഡോ. മൻസുർ ആലിച്ചേരി (ഇലക്ട്രിക്കൽ എഞ്ചീനീയർ, ഇപ്പോൾഅമേരിക്കയിൽ)
- ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ)
- അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ്)
- പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്)
- എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ അറബിക്)
- ഡോ. അബ്ദുൾ റഹ്മാൻ സി.എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)...
വഴികാട്ടിക്ക്
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.49598,74.99978|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 11453
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ