"എം. ടി. എസ്. എസ്. എൽ. പി. എസ്. ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 154: വരി 154:
|12
|12
|ശ്രീമതി. അന്നമ്മ മാമ്മൻ
|ശ്രീമതി. അന്നമ്മ മാമ്മൻ
|
|-
|13
|ശ്രീമതി. ആനി തോമസ് റ്റി
|
|
|}
|}

10:46, 8 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ടി. എസ്. എസ്. എൽ. പി. എസ്. ചെങ്ങമനാട്
വിലാസം
ചെങ്ങമനാട്

ചെങ്ങമനാട് പി.ഒ.
,
കൊല്ലം - 691557
,
കൊല്ലം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0474 2402010
ഇമെയിൽmtsslpschengamanad39229@gmail.com
കോഡുകൾ
സ്കൂൾ കോഡ്39229 (സമേതം)
യുഡൈസ് കോഡ്32130700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി തോമസ്. റ്റി
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ പുതുശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി സുരേഷ്
അവസാനം തിരുത്തിയത്
08-11-202239229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെങ്ങമനാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എം റ്റി എസ് എസ് എൽ പി  സ്കൂൾ മേലില പഞ്ചായത്തിൽ പെട്ട ചെങ്ങമനാട് വാർഡിൽ ചെങ്ങമനാട് വെട്ടിക്കവല റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന എം റ്റി എസ് എസ് പ്രൈമറി സ്കൂൾ 1923 ൽ  സ്ഥാപിതമായി.വിദ്യാഭ്യാസം വേണ്ടുവോളം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക സമുദായക്കാർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്നുള്ള സദുദ്ദേശത്തോടു കൂടെയാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.


പരേതനായ ജോർജ് ജോൺ അച്ചന്റെ പ്രേരണയുടെ ഫലമായി സ്ഥലവാസിയായ കല്ലുംവിള വീട്ടിൽ ശ്രീ. എം. ചാക്കോയാണ് സ്‌കൂളിന്റെ സ്ഥാപകൻ. രണ്ടു വർഷത്തേക്ക് സ്‌കൂളിന് അംഗീകാരവും ഗ്രാന്റും ലഭിച്ചില്ല. 1925 ൽ ഒന്നും രണ്ടും ക്ലാസ്സുകൾക്ക് അംഗീകാരവും ഗ്രാന്റും ലഭിച്ചു. വ്യക്തിയുടേതായി സ്‌കൂൾ നടത്തുന്നതിനേക്കാൾ സുശക്തമായ ഒരു  മാനേജ്മെന്റിനെ ഏല്പിക്കുന്നതാണ് നല്ലതെന്ന് കരുതി വ.ദി.ശ്രീ. വി.പി. മാമ്മനച്ചനെ സമീപിച്ചു യാതൊരു പ്രതിഫലവും കൂടാതെ സ്‌കൂൾ നിൽക്കുന്ന സ്ഥലവും സ്‌കൂളും ഉൾപ്പെടെ പത്തു സെന്റ് സ്ഥലം സൺഡേസ്‌കൂൾ സമാജത്തിലേക്ക് വിട്ടു കൊടുക്കുകയും ചെയ്തു. 40 അടി നീളത്തിൽ താൽക്കാലികമായി നിർമിച്ച കെട്ടിടം ഏതാനും വര്ഷങ്ങക്കകം 104’ x 18’ x 10 ½ ‘ വിസ്തീർണമുള്ളതും 12’ x 8’ x 10’  വിസ്തീർണമുള്ള ഓഫിസ് മുറിയുള്ളതുമായ സ്ഥിര കെട്ടിടമായി തീർക്കാൻ കഴിഞ്ഞു. പത്തു സെന്റുള്ള സ്ഥലത്തു സ്‌കൂൾ നടത്താൻ സാധ്യമല്ലെന്നുള്ള  ഗവണ്മെന്റ് നിർദേശത്തെ തുടർന്ന് സി എസ് ഐ വക 50 സെൻറ് സ്ഥലം കൂടി സൺഡേസ്‌കൂൾ സമാജം വാങ്ങി.


ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടുകൂടി  കെട്ടിട സൗകര്യങ്ങൾ വിപുലപ്പെടുത്താതെതന്നെ എല്ലാ ക്ലാസ്സുകൾക്കും ഓരോ ഡിവിഷൻ കൂടി വെക്കാൻ സാധിച്ചു. അഞ്ചാം സ്റ്റാൻഡേർഡ് അപ്പർ പ്രൈമറിയിൽ  ലയിക്കാൻ ഓർഡറുണ്ടായ കാലം മുതൽ ഈ സ്കൂളിൽ 1960 വരെ ഇതേ രീതിയിൽ തുടർന്നെങ്കിലും 1962  മുതൽ ഒന്നും നാലും സ്റ്റാൻഡേർഡുകൾക്ക്  മൂന്നാമത്തെ ഡിവിഷനും അനുവാദം ലഭിച്ചു. ആ ക്ലാസ്സുകൾ നടത്തുന്നതിന് സ്ഥല സൗകര്യമില്ലാതെ വരികയാൽ വെട്ടിക്കവല ബ്ലോക്കിൽ നിന്നും ലഭിച്ച രൂപ കൂടി ഉൾപ്പെടുത്തി സ്ഥലവാസികളായ ചരിപ്പുറത്തു വീട്ടിൽ ശ്രീ. സി. വൈ. ജോർജ്ജും കുളമാംവിള വീട്ടിൽ ശ്രീ. ഓ. കുഞ്ചാണ്ടിയും കൂടി അയ്യായിരം രൂപയോളം ചിലവാക്കി 40’ x 18’ x 10 ½ ‘ വിസ്തീർണത്തിൽ ഒരു കെട്ടിടം കൂടി പണിയിപ്പിച്ചു. മേലില പഞ്ചായത്തിൽ നിന്നും ലഭിച്ച 500  രൂപ ഉപയോഗിച്ച് ഒരു  മൂത്രപ്പുരയും നിർമിച്ചു. കൂടാതെ കിണർ, പാചകപ്പുര, മുതലായവയും സ്‌കൂളിന് മുൻവശം റോഡരികിൽ മതിലും നിർമിച്ചു.  അപ്പോഴേക്കും സ്‌കൂളിന്റെ പൂർണമായ മേൽചുമതല കോർപ്പറേറ്റ് മാനേജ്മെന്റിനായി.


ഈ സ്‌കൂൾ സ്ഥാപകനായും പ്രഥമാധ്യാപകനായും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. എം. ചാക്കോ (കല്ലുംവിള വീട്, വില്ലൂർ ) യ്ക്ക് ശേഷം ശ്രീ. ഓ. കുഞ്ചാണ്ടി (കുളമാംവിള വീട്,  ചെങ്ങമനാട് ), ശ്രീ. വി.എ. മാമ്മൻ (പാലവിള വീട്, ചെങ്ങമനാട് ), ശ്രീ. എം. മത്തായി (കാഞ്ഞിരംവിള വീട്, വില്ലൂർ ), ശ്രീ. എം. ചാക്കോ ( വാളകം ), ശ്രീ. ഒ.ജോർജ് ( തലച്ചിറ ), ശ്രീമതി. കെ. അന്നമ്മ (കൊട്ടാരക്കര ), ശ്രീ കെ. കെ. തോമസ് (ചെങ്ങമനാട് ), ശ്രീമതി. ഏലിയാമ്മ മാത്യു ( ചെങ്ങമനാട് ), ശ്രീ. കെ. മാത്യു ( ചെങ്കുളം ), ശ്രീമതി. കെ. ഗ്രേസിക്കുട്ടി (ഓയൂർ ), ശ്രീമതി. അന്നമ്മ മാമ്മൻ ( കരിക്കം ), ആനി തോമസ് റ്റി (ആയൂർ )എന്നീ  പ്രഥമാദ്ധ്യാപകരുടെ നിരന്തരമായ പരിശ്രമമാണ് ഈ സ്‌കൂളിനെ ഇത്രയും ഉയർത്തുന്നതിന് സാധിച്ചിട്ടുള്ളത്.


2022 ജൂൺ മുതൽ  ശ്രീമതി.ഷീലു ജോയ് പ്രഥമാധ്യാപികയായി പ്രവർത്തിച്ചു വരുന്നു. നിലവിൽ ഈ സ്‌കൂളിൽ പ്രീ പ്രൈമറിയും  ( അവിടെ രണ്ടു അധ്യാപകരും ഒന്ന് മുതൽ നാല് വരെ  നാല് ഡിവിഷനുകളും ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപകരും പ്രവർത്തിക്കുന്നു.


ഈ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 1997 – 98 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി സ്‌കൂൾ വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ നവീകരണം, സ്‌കൂൾ വൈദ്യുതീകരണം, പമ്പു സ്ഥാപിച്ചു ശുദ്ധജലം ലഭ്യമാക്കൽ, ചുറ്റുമതിൽ നിർമിക്കുക, പാചകപ്പുരയുടെ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി. ഇതോടൊപ്പം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചു.

സ്‌കൂളിന് ഒരു പുതിയ കെട്ടിടം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയും 2016 സെപ്റ്റംബർ മാസത്തിൽ തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങളോടെ പുതിയ രണ്ടു ക്ലാസ്സ് റൂമുകൾ 2017 ഏപ്രിൽ മാസം പണി പൂർത്തിയാക്കുകയും നി വ ദി ശ്രീ ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.


മേലില പഞ്ചായത്തിൽ ഉൾപ്പെട്ട വില്ലൂർ, ചെങ്ങമനാട് പൊട്ടൻചിറ  എന്നീ പ്രദേശങ്ങളിൽ അറിവിന്റെ  ആദ്യ അക്ഷരങ്ങൾ കുറിച്ച് പ്രകാശത്തിന്റെ പാതയിൽ ജനങ്ങളെ നയിച്ചു കൊണ്ട്  ഈ സ്‌കൂൾ 2023 ൽ നൂറു വർഷം തികയ്ക്കുന്നു .

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം അതിനോട് ചേർന്ന് ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിന് രണ്ടു ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം. ടൈലിട്ട രണ്ടു സ്മാർട്ട് ക്ലാസ് റൂമുകളിൽ ഒന്ന് കമ്പ്യൂട്ടർ ലാബ് ആയി പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും പാത്രങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോറേജ് സംവിധാനങ്ങളും ഉണ്ട്. കുട്ടികൾക്കായി നാല് ടോയ്‌ലെറ്റുകളും അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും ഉണ്ട്. കിണർ, വെള്ളത്തിനായി പൈപ്പ് സംവിധാനങ്ങളും ഉണ്ട്. എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :

ക്രമ നമ്പർ പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ. എം. ചാക്കോ
2 ശ്രീ. ഓ. കുഞ്ചാണ്ടി
3 ശ്രീ. വി.എ. മാമ്മൻ
4 ശ്രീ. എം. മത്തായി
5 ശ്രീ. എം. ചാക്കോ
6 ശ്രീ. ഒ.ജോർജ്
7 ശ്രീമതി. കെ. അന്നമ്മ
8 ശ്രീ കെ. കെ. തോമസ്
9 ശ്രീമതി. ഏലിയാമ്മ മാത്യു
10 ശ്രീ. കെ. മാത്യു
11 ശ്രീമതി. കെ. ഗ്രേസിക്കുട്ടി
12 ശ്രീമതി. അന്നമ്മ മാമ്മൻ
13 ശ്രീമതി. ആനി തോമസ് റ്റി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചെങ്ങമനാട് ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.01067,76.82610|zoom=17}}