"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്തു) |
|||
വരി 170: | വരി 170: | ||
=== പ്രകൃതി പഠന ക്യാമ്പ് === | === പ്രകൃതി പഠന ക്യാമ്പ് === | ||
കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി. | [[പ്രമാണം:16341NATURE CAMP.jpg|ലഘുചിത്രം|പ്രകൃതിപഠന കേമ്പ്]] | ||
കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി. | |||
== ഗുൽമോഹർ ഹിന്ദി ക്ലബ് == | == ഗുൽമോഹർ ഹിന്ദി ക്ലബ് == |
18:03, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്.
ലോക രക്തദാനദിനം
ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.
ചാന്ദ്രദിനം
ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.
ഓസോൺ ദിനം
ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി
ലോകബഹിരാകാശ വാരാചരണം
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.
ശാസ്ത്ര പാർക്ക്
പന്തലായനി ബി ആർ സി യുടെ സഹകരണത്തോടെ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.പരീക്ഷണങ്ങൾ ചെയ്യാനും പ്രവർത്തനക്ഷമമായ മോഡലുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിയുന്നു.
ഗണിതശാസ്ത്ര ക്ലബ്
പ്രവൃത്തിപരിചയ ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്
സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്.
ഗാന്ധിജയന്തി ദിനാചരണം
ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ ഓൺലൈനിലൂടെ ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന നിരവധി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്താൻ സാധിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗാന്ധിജിയുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു ഗാന്ധി പ്രസംഗം. എൽ പി വിഭാഗം കുട്ടികൾക്കായി ഗാന്ധി വേഷം ഫാൻസിഡ്രസ് മത്സരം സംഘടിപ്പിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ ക്ലാസ് തലത്തിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഗാന്ധി മഹത് വചനങ്ങൾ, ഗാന്ധിജി സ്റ്റാമ്പിലൂടെ(pdf) ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ എന്നിവയും കുട്ടികൾക്ക് നൽകി. കൂടാതെ മൂന്നു ദിവസങ്ങളിലായി ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും പ്രസിദ്ധമായ 3 ഗാന്ധി സിനിമകൾ ( ദി മേക്കിങ് ഓഫ് മഹാത്മ, ഗാന്ധി, കൂർമ്മാവതാര) കുട്ടികൾക്ക് കാണാനായി അവസരമൊരുക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം
അത്തോളി വേളൂർ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ഓൺലൈനിലൂടെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. HM incharge മിനി ടീച്ചർ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈനിലൂടെ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
സി കെ ജി എം ഗവൺമെന്റ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ ഡോക്ടർ ഷീബ കെ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാരുണ്യ സേവന രംഗത്ത് നിറസാന്നിധ്യമായ അഭയ കേന്ദ്രത്തിലേക്ക് ധനസഹായം നൽകുകയും ചെയ്തു. ക്ലാസ് തലത്തിൽ പ്രസംഗ മത്സരം നടത്തുകയും പ്രസംഗങ്ങളിൽ നിന്ന് എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും മികച്ച ഓരോ പ്രസംഗം വീതം സ്വാതന്ത്ര്യദിന പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തു
നാലു റൗണ്ട് കളായാണ് മെഗാ ഫാമിലി ക്വിസ്സ് നടത്തിയത് ആദ്യമൂന്ന് റൗണ്ടുകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന 30 കുടുംബങ്ങൾക്കാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കാൻ അവസരം നൽകിയത് വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാ ണ് എന്ന നിർദേശവും കുട്ടികൾക്ക് നൽകി. കൂടാതെ പതാക നിർമ്മാണം,ദേശഭക്തി ഗാനാലാപനം,പ്രസംഗം സ്വാതന്ത്രദിന നൃത്താവിഷ്കാരം, സ്വാതന്ത്രസമരസേനാനിയെ പരിചയപ്പെടൽ, സ്വാതന്ത്ര്യ സമര വീഡിയോ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി.'ഫെയ്സ് ദ ഫാക്ട് ' എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനിൽ ബോധവല്കരണ ക്ലാസുകൾ സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നേരത്തെ നടത്തി വരുന്നു.ആരോഗ്യ മേഖലയിലെയും കൗൺസിലിംഗ്, ബോധവല്കരണ-മോട്ടിവേഷൻ ക്ലാസുകളിൽ പ്രാവീണ്യമുള്ള പ്രമുഖർ വിദ്യാലയവുമായി സഹകരിച്ചിട്ടുണ്ട്. പരിപാടിയിൽ ഷിജു .ടി(സിവിൽ എക്സൈസ് ഓഫീസർ ബാലുശ്ശേരി) ലഹരി വിരുദ്ധ സന്ദേശം നൽകി.."ലഹരിയുടെ സ്വാധീനം - കുട്ടികളിലും കുടുംബങ്ങളിലും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസിൽ ഗായത്രി(അഡോളസൻ്റ് ഹെൽത്ത് കൗൺസിലർ, ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്), ആയിഷ നംറ (വിഷയം:ലഹരി വിരുദ്ധ ക്യാംപസുകൾ) എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു.സ്കൂൾ ജാഗ്രതാ സമിതി, ജെ.ആർ.സി.യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി.
അബ്ദുൽ കലാം ദിനാചരണം
വെളൂർ ജി എം യുപി സ്കൂളിൽ ജൂലൈ 27 അബ്ദുൽ കലാം ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു വാക്കുകളിലൂടെയും പുസ്തകങ്ങളിലൂടെയും ജീവിതദർശനം തുറന്നുവെച്ച ഇന്ത്യയുടെ മിസൈൽ മനുഷ്യൻ ഡോക്ടർ എപിജെ അബ്ദുൽ കലാം അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ജീവിതത്തിൽ പകർത്തേണ്ടവ തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ചിത്രങ്ങളോടൊപ്പം ഒരു പിഡിഎഫ് ആയി കുട്ടികൾക്ക് നൽകി എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തിലുണ്ടായ സുപ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നൽകി. കൂടാതെ അദ്ദേഹത്തെക്കുറിച്ച് അറിയേണ്ട അടിസ്ഥാനവിവരങ്ങളും ക്ലാസ് തലത്തിൽ അബ്ദുൽ കലാമിന്റെ ഓർമ ദിനത്തിൽ കുട്ടികൾ അവരുടെ വ്യത്യസ്തമായ രചനകളും പങ്കുവെച്ചു
ഹിരോഷിമ-നാഗസാക്കി ദിനാചരണം
ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ഓൺലൈനിലൂടെ വ്യത്യസ്തമായ പരിപാടികളോടെ നടത്താൻ ജൂലൈ 22 ന് ചേർന്ന മീറ്റിങ്ങിൽ തീരുമാനിച്ചു. മടപ്പള്ളി ഗവൺമെന്റ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ദിനേഷ് കുമാർ മുഖ്യാതിഥിയായി എത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചതും അതിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും വളരെ മികച്ച ഒരു പ്രഭാഷണം നടത്തുകയും ചെയ്തു.
മൂന്നാം ക്ലാസിലെ വിദ്യാർഥിനിയായ ജ്യോതിക യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത് അതോടൊപ്പം കുട്ടികൾക്ക് അതേറ്റു ചൊല്ലാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് യുദ്ധത്തിന്റെയും ബോംബ് വർഷിച്ചതിന്റെയും നേർക്കാഴ്ച കുട്ടികളിൽ എത്തിക്കുന്ന വീഡിയോ പ്രദർശനമായിരുന്നു. ഹിരോഷിമയുടെ ഓർമ്മയിൽ നമ്മളെ എന്നും വേദനിപ്പിക്കുന്ന സഡാക്കോ സസാക്കി യെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകിയത് ആറാം ക്ലാസിലെ സായം സാഗർ ആയിരുന്നു. പിന്നീട് സഡാക്കോ കൊക്ക് നിർമ്മിക്കുന്നതിന് ഘട്ടങ്ങൾ വിശദീകരിച്ചത് ആറാം ക്ലാസ് വിദ്യാർഥിയായ അനുഗ്രഹായിരുന്നു അതോടൊപ്പം കുട്ടികൾക്ക് കൊക്ക് നിർമ്മിച്ചതിന്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിലേക്ക് അയക്കാനുള്ള നിർദേശവും നൽകി. കൂടാതെ യുദ്ധവിരുദ്ധ കവിതയുടെ ദൃശ്യാവിഷ്കാരം, ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട നിരവധി ചോദ്യോത്തരങ്ങൾ എന്നിവയും നൽകുകയുണ്ടായി.
മത്സരയിനമായി യു.പി വിഭാഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു യുദ്ധവിരുദ്ധ കത്ത് എഴുതാനും എൽ പി വിഭാഗത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമിക്കാനും നിർദ്ദേശം നൽകി. സ്കൂളിലെ അധ്യാപകർ നിർമ്മിച്ച പോസ്റ്ററുകളും വീഡിയോകളും ഹിരോഷിമ-നാഗസാക്കി ദിനാചരണത്തെ കൂടുതൽ മികവുറ്റതാക്കി. ഓൺലൈനിലൂടെ ആണെങ്കിലും കുട്ടികളിൽ ഒരു യുദ്ധ വിരുദ്ധ മനോഭാവം രൂപപ്പെടുത്താൻ പരിപാടിയിലൂടെ സാധിച്ചു.
Lilac English Cub
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട്
വൈഖരി സംസ്കൃതം ക്ലബ്
വായന വാരാഘോഷത്തിന്റെ (ജൂൺ 19-25) ഭാഗമായി എൽ പി , യുപി വിഭാഗം വിദ്യാർഥികൾക്ക് വായന മത്സരം പ്രശ്നോത്തരം എന്നിവ സംഘടിപ്പിച്ചു.
സംസ്കൃത ദിനത്തോടനുബന്ധിച്ച് സപ്തംബർ മാസം എൽ പി വിഭാഗം വിദ്യാർഥികൾക്ക് കഥാകഥനം, അഭിനയ ഗാനം , യുപി വിഭാഗത്തിന് പദ്യോച്ചാരണം, ഗാനാലാപനം, ഗൃഹ പരിചായനം എന്നീ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു.
എൽ പി , യു പി വിഭാഗത്തിനായി ആഗസ്ത് 5 ന് ആദികാവ്യം മനോഹരം രാമായണ പ്രശ്നോത്തരം നടത്തി.
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C.
സ്കൗട്ട് & ഗൈഡ്സ്
ഭാരത സ്കൗട്ട് & ഗൈഡ്സിൻറെ യൂനിറ്റ് പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ ലിജു മാസ്റ്ററും ഗൈഡ്സ് ടീച്ചർ ശ്രീകല ടീച്ചറും ആണ്
വിദ്യാരംഗം കലാ സാഹിത്യ വേദി
സ്ക്കൂൾ ക്ലബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജൂലായ് 15 രാതി 8മണിക്ക് പശസ്ത സിനിമ താരം ഹരീഷ് കണാരൻ നിർവഹിച്ചു.
മലയാളം -ജീവനി ,
സംസ്കൃതം -വൈഖരി
വിദാരംഗം -സൂര്യകാന്തി,
ഉറുദു -രോഷ്നി ,
ഹിന്ദി -ഗുൽേമാഹർ
ഇംഗ്ലീഷ്-ലിലാക് ,
ശാസ്തം -കാറ്റലിസ്റ്റ്,
സാമൂഹ്യം-ആര്യഭട്ട,
ഗണിതം -രാമാനുജൻ ,
പരിസ്ഥിതി - സുഗതം
സ്പോർട്സ്- ടാലന്റ്,
കാർഷികം -വിത്തും കൈക്കോട്ടും,
പ്രവൃത്തി പരിചയം-കൈതോല,
സീഡ്-ഹരിതം എന്നീ പേരുകളിലാണ് വിത്യാലയത്തിലെ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നത്.ഉദ്ഘാടനശേഷം വിദ്യാർഥികൾ ഓൺലൈൻ ആയി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വിദ്യാരംഗം സ്ക്കൂൾതല കൺവീനറായി ലക്ഷ്മിപ്രിയയും ജോയിന്റ് കൺവീനറായി ഗൗരിയും തെരഞ്ഞെടുക്കപ്പെട്ടു.
വായനാവാരാചരണം
കഥാമൃതം
ജൂൺ 19 മുതൽ 25 വരെ വായനാവാരാചരണം വിപുലമായി ആഘോഷിച്ചു . ഉദ്ഘാടന ദിനം കുട്ടികളുടെ പുസ്തകപരിചയം കഥാമൃതം, അറിവിൽ ചിറകിൽ എന്നീ പരിപാടികളും കുട്ടികളുടെ ഹോം ലൈബ്രറി ആരംഭിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്ക് ദിവസവും ഒരു കഥ കേൾക്കാൻ അവസരമൊരുക്കുകയും കഥകളെ ആസ്പദമാക്കി ചിത്രം വരയ്ക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു
ഹോം ലൈബ്രറി
കുട്ടികൾക്ക് വീട്ടിൽ തയ്യാറാക്കിയ ലൈബ്രറിയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലേക്ക് ഇടുക .
കുട്ടികൾ വായിച്ച പുസ്തകം പരിചയപ്പെടുത്തുക രക്ഷിതാക്കൾക്കും കുട്ടികൾക്കും കവിതാലാപനം വായിച്ച പുസ്തകങ്ങളിൽ അഭിനയിച്ച ആവിഷ്കരിക്കുക വായനാദിന ക്വിസ് മത്സര മത്സരങ്ങൾ തുടങ്ങിയവ പ്രശസ്ത സാഹിത്യകാരന്മാരുടെ ആശംസകൾ നൽകും
രണ്ടാംദിനം
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടന്നു. ശ്രീ രാധാകൃഷ്ണൻ എടച്ചേരി ആശംസകളർപ്പിച്ചു. തുടങ്ങിയ പരിപാടികൾ നടന്നു
ജൂൺ 21
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിപാടികൾ നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ.റഫീഖ് അഹമ്മദ് പ്രഭാഷണം നടത്തി. ഹിന്ദി പ്രാർത്ഥന, ഹിന്ദി വായനമത്സരം, ഹിന്ദി പുസ്തകപരിചയം തുടങ്ങിയ മത്സരങ്ങൾ നടത്തി.
ജൂൺ 22
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ നടത്തി. ശ്രീ.വി ആർ സുധീഷ് ആശംസകൾ അർപ്പിച്ചു. ഖുർ ആൻ പാരായണം, വായനമത്സരം പദനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.
ജൂൺ 23
ഉറുദു, സംസ്കൃതം ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തി . എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത് ആശംസയർപ്പിച്ചു. കഥ ,കവിത പി എൻ പണിക്കർ അനുസ്മരണം ,വായനാമത്സരം, സംസ്കൃതം പ്രശ്നോത്തരി മത്സരം വായനാദിന ക്വിസ് മത്സരം എന്നിവ നടത്തി.
ജൂൺ 24
ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ ആശംസകളർപ്പിച്ചു. വിദ്യാരംഗം നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ കവിതാലാപനം, കുട്ടികളുടെ കവിതാലാപനം എന്നീ പരിപാടികൾ നടത്തി.
ജൂൺ 25
സമാപനദിവസം പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ കെ. ശ്രീകുമാർ മുഖ്യാതിഥിയായി ആശംസ അർപ്പിച്ചു. രക്ഷിതാക്കളുടെ പുസ്തകപരിചയം കുട്ടികളുടെ കഥീഭിനയം എന്നിവ ഉണ്ടായിരുന്നു.
ബഷീർ ദിന പരിപാടികൾ
ബഷീർ ദിനം ജൂലായ് 5ന് വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ അനുസ്മരണം നടത്തിയത് പ്രശസ്ത സാഹിത്യകാരൻ ശ്രീ.എം. എൻ. കാരശ്ശേരി മാഷ് ആയിരുന്നു. മുഖാതിഥി ആയി പങ്കെടുത്തത് ബഷീറിന്റെ മകനായ ശ്രീ. അനീസ്ബഷീറാണ്, അദ്ദേഹം ബേപ്പൂർ സുൽത്താനുമായുള്ള നിമിഷങ്ങൾ പങ്കുവെച്ചു. ബഷീർ പുസ്തകപരിചയം, ബഷീർ കഥാപാത്രാഭിനയം, കഥാസന്ദർഭം -ചിത രചന, ബഷീർ ആൽബം, ബഷീർ കൃതികളുടെ ആനിമഷൻ വീഡിയോ, ബഷീർ കഥകളുടെ പ്രദർശനം, ബഷീറിനെ അറിയാം തുടങ്ങി വിവിധ പരിപാടികൾ നടത്തുകയുണ്ടായി
വിൻസന്റ് വാൻഗോഗ് അനുസ്മരണം
വിൻസന്റ് വാൻഗോഗ് അനുസ്മരണം വർണോത്സവം എന്ന പേരിൽ വിദ്യാരംഗം കലാ സാഹിതേവദി വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. വർണോത്സവം ശില്പശാല ഉദ്ഘാടനം നടിയത്പശസ്ത ചിത്രകാരനും ചിത്രസഞ്ചാരം ക്യുറേറ്ററും പാഠപുസ്തക രചയിതാവുമായ ശ്രീ. ഷൈജു കെ മാലൂർ ആണ് . കൂടാതെ ചിത്രകല അധ്യാപകനായ ശ്രീ. സുരേഷ് മൊണാലിസ ഒരു ചിതരചന പരിചയപ്പെടുത്തുന്ന ക്ലാസും നടത്തുകയുണ്ടായി. കൂടാതെ വാൻഗോഗിന്റെ ജീവ ചരിതം വിവരിക്കുന്ന വീഡിയോയും പി ഡി എഫും കുട്ടികൾക്കായി നൽകി . എൽപി, യുപി കുട്ടികൾക്കായി ചിതരചനാ മത്സരം നടത്തി. വിഷയം -കോവിഡ്കാല ആശുപത്രി എന്നതായിരുന്നു വിഷയം.
കഥയുടെ സുൽത്താന്റെ കഥാപാത്രങ്ങളെ വരവേറ്റ് വിദ്യാലയം ....!
കൺമുന്നിൽ ....
മജീദ്, സുഹറയും കഥ പറയുന്നു.സാറാമ്മയും കേശവൻ നായരും പിന്നാലെ... ഒറ്റക്കണ്ണൻ പോക്കറും. പൊൻ കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, പാത്തുമ്മ, സൈനബ, ജമീല, ബഷീർ തുടങ്ങി ഒന്നിനു പിറകെ ഓരോരുത്തരായി ക്ലാസ് മുറികൾ കയറിയപ്പോൾ
അമ്പരപ്പോടെ ... കുട്ടികൾ മൂക്കത്തു വിരൽ വെച്ചു. കൂട്ടുകാരെല്ലാം ആകെ മാറിയിരിക്കുന്നു.ബഷീർ കഥകളിലെ രസികൻ കഥാപാത്രങ്ങളെ ചിരിച്ചു കൊണ്ടവർ വരവേറ്റു.
ബഷീർ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച്
" ഇമ്മിണി ബല്ല്യ ഒന്ന്" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വേറിട്ട അനുഭവമായി.
സ്കൂളിലെ ബഷീർ ദിനാചരണ പരിപാടി അധ്യാപികയും എഴുത്തുകാരിയുമായ വിനീത മണാട്ട് ഉദ്ഘാടനം ചെയ്തു.പുസ്തക പരിചയം,ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം,സാഹിത്യക്വിസ് തുടങ്ങി ഒരാഴ്ചക്കാലം വിവിധ പരിപാടികൾ നടക്കും.
ചടങ്ങിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
ഹെഡ് മാസ്റ്റർ കെ.സി.മുഹമ്മദ് ബഷീർ അഥീന, സായം സാഗർ, നിസ്വ സുബിൻ സക്കീൻ, പാർവ്വതി മോഹൻ,
പി. ശ്രീലത,എസ്.ജിത എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം പ്രൊഫസർ ശോഭീന്ദ്രൻ നിർവഹിച്ചു.
പ്രകൃതി പഠന ക്യാമ്പ്
കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി.
ഗുൽമോഹർ ഹിന്ദി ക്ലബ്
വായനാ വാരാഘോഷം
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി.
പ്രേംചന്ദ് ദിനാഘോഷം
ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി.
ഹിന്ദി ദിനാഘോഷം
വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി.